Social Media
കരിക്ക് താരം കിരണ്‍ വിയ്യത്ത് വിവാഹിതനായി
കരിക്ക് താരം കിരണ്‍ വിയ്യത്ത് വിവാഹിതനായി
കരിക്ക് വെബ് സീരീസുകളിലൂടെ ജനപ്രിയനായ കിരണ്‍ വിയ്യത്ത് വിവാഹിതനായി. ആതിര കെ.ടിയാണ് വധു. കണ്ണൂര്‍ പെരളശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കരിക്ക് താരങ്ങളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഞാറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും കരിക്കിലെ മറ്റു താരങ്ങളായ അനു കെ അനിയനും, അര്‍ജുനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
എഞ്ചിനിയിറിംഗ് പഠനം പൂര്‍ത്തിയാക്കിയ കിരണ്‍ അഭിനയത്തോടുള്ള അടങ്ങാത്ത താല്‍പര്യം കൊണ്ടാണ് കരിക്കിലെത്തിയത്. കരിക്കിന്റെ അവസാനം പുറത്തിറങ്ങിയ ‘മോക്ക,’ ‘ജബ്‌ല’ തുടങ്ങിയ സീരീസുകളിലൂടെ പ്രശസ്തനാണ് കിരണ്‍.
മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത വെബ് സീരിസുകളില്‍ ഒന്നാണ് കരിക്ക്. കരിക്കിന്റെ ഉടമസ്ഥനായ നിഖില്‍ പ്രസാദ് സംവിധാനം ചെയ്ത ‘തേരാ പാര’ എന്ന സീരിസിലൂടെയാണ് കിരണ്‍ ശ്രദ്ധനേടുന്നത്. തുടര്‍ന്ന് നിരവധി കോമഡി കഥാപാത്രങ്ങളിലൂടെ കിരണ്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടി.
