Malayalam
‘കരിക്ക്’ താരം ജീവൻ സ്റ്റീഫൻ്റെ വിവാഹനിശ്ചയം കഴിഞ്ഞു
‘കരിക്ക്’ താരം ജീവൻ സ്റ്റീഫൻ്റെ വിവാഹനിശ്ചയം കഴിഞ്ഞു
യൂട്യൂബിൽ തരംഗമായ വെബ് സീരീസാണ് കരിക്ക്. എത്രയൊക്കെ സീരീസുകൾ എത്തിയാലും കരിക്കിന്റെ ഒരു എപ്പിസോഡിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇവരുടെ വീഡിയോകൾ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഈ സീരീസിലൂടെ ശ്രദ്ധേയനായ താരമാണ് ജീവൻ സ്റ്റീഫൻ.
ഇപ്പോഴിതാ ജീവന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. റിയ സൂസനാണ് വധു. കരിക്കിലെ സഹതാരമായ അർജുൻ രത്തനാണ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
‘ഹാപ്പിലി എൻഗേജ്ഡ്, ചിയേഴ്സ് ടു ലൈഫ്’ എന്ന കുറിപ്പോടെയാണ് അർജുൻ വിശേഷം പങ്കുവെച്ചത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അർജുൻ പങ്കുവെച്ചു. കരിക്ക് ഒരുക്കിയ നിരവധി വെബ് സീരീസുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് ജീവൻ ജീവൻ നൽകിയിട്ടുണ്ട്.
അടുത്തിടെ കരിക്കിലൂടെ കൈവന്ന സ്വീകാര്യത, പ്രശസ്തിയിലൊക്കെ സന്തോഷമാണെന്നാണ് ജീവൻ പറഞ്ഞിരുന്നത്. എന്നാൽ അതിലുപരി, കരിക്കിലുള്ളവരോട് ആൾക്കാർക്ക് ഒരു പ്രത്യേക അടുപ്പം ഉള്ളതായി തോന്നിയിട്ടുണ്ട്. ഒരു സ്റ്റാറായി അല്ല, മറിച്ച് അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ഞങ്ങളോട് പെരുമാറുന്നത് എന്നും ജീവൻ പറഞ്ഞിരുന്നു.
മാത്രമല്ല, ആരുമല്ലാത്തവരായ ഞങ്ങളെ അവർക്കു അവരുടെ കൂട്ടത്തിൽ ഒരാളായി കാണാൻ പറ്റുന്നുണ്ടെങ്കിൽ അത് വലിയ സന്തോഷം തന്നെയാണ്. കൊറോണ സമയത്തു ഡോക്ടർമാരും നഴ്സുമാരുമൊക്കെ വിളിക്കുമായിരുന്നു. കടുത്ത സമ്മർദ്ദത്തിനിടയിലും ഒന്ന് മനസ്സ് തുറന്നു ചിരിക്കാൻ കരിക്ക് കാരണമായി എന്ന് അവർ പറയുമ്പോൾ അത് വലിയ അംഗീകാരമാണ് എന്നും താരം പറഞ്ഞിരുന്നു.
