Connect with us

മക്കളോടൊപ്പം അമ്പിളി ദേവിയുടെ പുതിയ സന്തോഷം ;കരുതിയിരിക്കാൻ മുന്നറിയിപ്പ് നൽകുന്ന കമന്റുകൾ ; ഓണത്തിന്റെ പുത്തൻ വിശേഷം പങ്കുവച്ചപ്പോൾ സംഭവിച്ചത് !

Malayalam

മക്കളോടൊപ്പം അമ്പിളി ദേവിയുടെ പുതിയ സന്തോഷം ;കരുതിയിരിക്കാൻ മുന്നറിയിപ്പ് നൽകുന്ന കമന്റുകൾ ; ഓണത്തിന്റെ പുത്തൻ വിശേഷം പങ്കുവച്ചപ്പോൾ സംഭവിച്ചത് !

മക്കളോടൊപ്പം അമ്പിളി ദേവിയുടെ പുതിയ സന്തോഷം ;കരുതിയിരിക്കാൻ മുന്നറിയിപ്പ് നൽകുന്ന കമന്റുകൾ ; ഓണത്തിന്റെ പുത്തൻ വിശേഷം പങ്കുവച്ചപ്പോൾ സംഭവിച്ചത് !

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഇപ്പോഴും, എപ്പോഴും അമ്പിളി ദേവി. പതിനാല് വയസ്സിൽ അഭിനയ രംഗത്തേക്ക് എത്തിയ അമ്പിളി ദേവി അന്ന് മുതൽ സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമായിരുന്നു. അഭിനയവും നൃത്തവും ദൈവീകമായി പരിപാലിക്കുന്ന അമ്പിളിയുടെ കൂടി കഷ്ടപ്പാടിന്റെ ഫലമാണ് ഓരോ പരമ്പരകളുടെയും വിജയം. മിനി സ്‌ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ ഇടം കണ്ടെത്തിയെങ്കിലും മിനി സ്‌ക്രീനിലാണ് അമ്പിളിയെ കൂടുതൽ കാണാൻ സാധിച്ചിട്ടുള്ളത്.

എന്നാൽ ഇന്ന് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും അമ്പിളിയോടുള്ള സ്നേഹത്തിനും മതിപ്പിനും ഒരു കുറവും ആരാധകർ കാണിച്ചിട്ടില്ല. ഓണാഘോഷത്തിന്റെ ഭാഗമായി ഒരു യൂ ട്യൂബ് ചാനലിനു നൽകിയ വീഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്. തനിക്ക് എതിരെ പ്രചരിക്കുന്ന അപവാദാഹങ്ങളോട് ഒരു അക്ഷരം പോലും മിണ്ടാതെ കുടുംബത്തിന്റെയും കുഞ്ഞുങ്ങളുടെയും വിശേഷങ്ങൾ ആളാണ് അമ്പിളി പങ്കിട്ടത്. ഒപ്പം അഭിനയത്തിലേക്ക് എത്തിയതിൽ പിന്നെ ഒരു പ്രാവശ്യം മാത്രമാണ് ലൊക്കേഷനിൽ ഓണം ആഘോഷിച്ചത് എന്നും അമ്പിളി പറയുന്നുണ്ട്.

ഇനി അഭിനയത്തിലേക്ക് എത്തുന്നതിനെക്കുറിച്ചും അമ്പിളി പറഞ്ഞിട്ടുണ്ട്. കുഞ്ഞുമോനെയും വച്ചുകൊണ്ട് ഉടനെ തന്നെ നിലവിലത്തെ സാഹചര്യത്തിൽ അഭിനയിക്കാൻ പോകാൻ എളുപ്പമല്ലെന്നും അമ്പിളി പറയുന്നു. കുഞ്ഞുന്നാളിലെ ഓണാഘോഷത്തെക്കുറിച്ചും, പറഞ്ഞ അമ്പിളി ഇത്തവണ തങ്ങൾക്ക് ഓണാഘോഷം ഇല്ലെന്നും, അമ്മാവനും , അച്ഛന്റെ സഹോദരനും മരിച്ച ആണ്ടാണ് എന്നും പറയുന്നു.ഒരാള് ഊതിയാൽ ഇല്ലാതാവുന്നതല്ല അമ്പിളി ഈ ലോകത്തെ വെളിച്ചം….. എല്ലാ നന്മയും സമാധാനാവും ഉണ്ടാവും….. മക്കൾക്കും’, വിവാദങ്ങൾക്ക് പലഭാഗത്തു നിന്നും (ശമം നടക്കുന്നുണ്ട് … കരുതിയിരിക്കൂ’, എന്ന് തുടങ്ങി നിരവധി സന്ദേശങ്ങൾ ആണ് അമ്പിളിക്ക് ലഭിക്കുന്നത്.

അമ്പിളിയുടെ സന്തോഷം ആരാധകരെയും സന്തോഷിപ്പിച്ചിരിക്കുകയാണ്. അതേസമയം അമ്പിളിയുടെ കുടുംബ പ്രശ്നങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് എതിരെ അമ്പിളി ദേവി നടത്തിയ ആരോപണങ്ങളും പിന്നീട് നടന്ന സംഭവങ്ങളും എല്ലാം വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിച്ചത്.

സമൂഹ മനസാക്ഷിയെ നടുക്കുന്ന തരത്തിലുള്ള തുറന്നുപറച്ചിലുകളും ആരോപണങ്ങളുമായി ഇരുവരും എത്തിയതോടെയാണ് പൊരുത്തക്കേടുകൾ പരസ്യമായത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ഇരുവരും നടത്തിയ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹമോചനക്കേസ് ഫയല്‍ ചെയ്തതിനെക്കുറിച്ചും ഇവര്‍ തുറന്നുപറഞ്ഞിരുന്നു.

ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ നടി അമ്പിളി ദേവി പ്രതികരിക്കുന്നത് . കഴിഞ്ഞ ദിവസം തൃശൂർ കുടുംബക്കോടതി വിലക്കിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. അമ്പിളി നൽകിയ പരാതിയിൽ, സീരിയൽ അഭിനേതാക്കളുടെ സംഘടനയിൽനിന്നു പുറത്താക്കിയതിനാൽ 10 കോടി നഷ്ടപരിഹാരവും ആദിത്യൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ 100 പവൻ സ്വർണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമ്പിളി ഉയർത്തിയിട്ടുള്ളത്. ഈ വാദം തള്ളണം എന്നാവശ്യപ്പെട്ട്, സ്വർണം ഇവർതന്നെ ബാങ്കിൽ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകൾ ആദിത്യൻ കോടതിയിൽ സമർപ്പിച്ചു. ഇതേ തുടർന്നു കേസ് തീർപ്പാകുന്നതുവരെ സ്വർണം വിട്ടുനൽകരുതെന്നു ബാങ്ക് മാനേജർക്കു കോടതി നിർദേശം നൽകി.

നടിയുടെ ആരോപണങ്ങൾ വസ്തുതാരഹിതമാണെന്നും സ്വർണവും സ്ത്രീധനവും ആവശ്യപ്പെട്ടിട്ടില്ലെന്നും ആദിത്യൻ കോടതിയിൽ വാദിച്ചു. വിവാഹത്തിനു മുൻപു സ്വർണം വാങ്ങേണ്ടതില്ലെന്നും ഒരു പൂമാല മാത്രം മതിയെന്നും നിർദേശിക്കുന്ന വാട്സാപ് സന്ദേശം ഉൾപ്പെടെയുള്ള വിവരങ്ങളും കോടതിക്കു കൈമാറിയായിരുന്നു വാദം. വാദപ്രതിവാതങ്ങൾക്കിടയിൽ ആരുടെ ഭാഗത്ത് ആണ് ന്യായമെന്ന് തിരിച്ചറിനാകാതെ നിൽക്കുകയാണ് ആരാധകർ. എങ്കിലും അമ്പിളി ദേവി തെറ്റുചെയ്തിട്ടില്ലന്ന വിശ്വാസത്തിലാണ് ആരാധകർ.

about ambili devi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top