Connect with us

മോതിരങ്ങൾ പരസ്പരം മാറി… ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടു;നടി അമേയ മാത്യു വിവാഹിതയാകുന്നു

News

മോതിരങ്ങൾ പരസ്പരം മാറി… ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടു;നടി അമേയ മാത്യു വിവാഹിതയാകുന്നു

മോതിരങ്ങൾ പരസ്പരം മാറി… ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടു;നടി അമേയ മാത്യു വിവാഹിതയാകുന്നു

നടിയും മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അമേയ മാത്യു വിവാഹിതയാകുന്നു. എന്നാല്‍ പ്രതിശ്രുത വരൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. കരിക്കിന്റെ ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന കോമഡി വീഡിയോയിലൂടെ ശ്രദ്ധേയമായ മുഖമാണ് നടി അമേയ മാത്യുവിന്റേത്. അമേയ അതിന് മുമ്പ് മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആടിൽ അഭിനയിച്ചിരുന്നു.

ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പം വരുന്ന ഒരു സീനിൽ വന്ന് പ്രേക്ഷകരുടെ കൈയടി നേടി. അതിന് ശേഷമാണ് കരിക്കിന്റെ വീഡിയോയിൽ അഭിനയിക്കുന്നത്. ആ വീഡിയോ ഇറങ്ങിയ ശേഷം അമേയയെ സോഷ്യൽ മീഡിയയിൽ മലയാളികൾ തിരയുകയും അമേയ നേരത്തെ ചെയ്തിരുന്ന ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് വീണ്ടും വൈറലാവുകയും ചെയ്തിരുന്നു.


മോഡലിംഗ് രംഗത്തും സജീവമായ ഒരാളാണ് അമേയ. അതുകൊണ്ട് തന്നെ മിക്കപ്പോഴും ഗ്ലാമറസ് ഷൂട്ടുകൾ അമേയ ചെയ്യാറുമുണ്ട്. ദി പ്രീസ്റ്റ്, തിമിരം, വുൾഫ് തുടങ്ങിയ സിനിമകളിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത അമേയ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

താരം തന്നെയാണ് റിങ് എക്സ്ചേഞ്ച് വിശേഷങ്ങളും വരനൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കിട്ടത്. മോതിരങ്ങൾ പരസ്പരം മാറി… ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടു എന്നാണ് വരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അമേയ കുറിച്ചത്.

ചുവന്ന നിറത്തിലുള്ള വസ്ത്രത്തിലാണ് അമേയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഭാവി വരൻ അമേയയെ കെട്ടിപിടിച്ച് നിൽക്കുന്നതും പുതിയ ചിത്രങ്ങളിൽ കാണാം. ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് അമേയയ്ക്കും വരനും ആശംസകളുമായി എത്തിയത്. ഫോട്ടോകൾ വൈറലായതോടെ വരന്റെ മുഖം കാണിക്കാത്തതിലുള്ള പരിഭവവും ചിലർ കമന്റിലൂടെ പ്രകടിപ്പിച്ചു

തിരുവനന്തപുരം സ്വദേശിയാണ് അമേയ. അമേയ അഭിനയരംഗത്തേക്ക് എത്തിയത് ആകസ്മികമായിട്ടായിരുന്നു. അച്ഛൻ്റെ മരണം താങ്ങാവുന്നതിനും അപ്പുറമായിരുന്നുവെന്ന് അമേയ നേരത്തേ പറഞ്ഞിട്ടുണ്ട്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു അമേയയ്ക്ക്. അത് സൃഷ്ടിച്ചത് വല്ലാത്ത ശൂന്യതയാണെന്ന് അമേയ പറഞ്ഞിട്ടുണ്ട്.

പ്ലസ്ടുവിന് പാസ് ആകുമോയെന്ന് പോലും പേടിച്ച് നിന്നിരുന്ന ഒരാളായിരുന്നുവെന്നും ആ സമയത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെയായിരുന്നു കടന്നുപോയിരുന്നതെന്നും അമേയ പറഞ്ഞിരുന്നു.

പക്ഷെ ആ വിഷമമെല്ലാം ഗ്രാജ്വേഷൻ സമയത്ത് പരിഹരിക്കാൻ സാധിച്ചുവെന്നും അവിടെ ക്ലാസ് ടോപ്പറായിരുന്നുവെന്നും നടി പറഞ്ഞിരുന്നു. താൻ മൂലം അച്ഛൻ അഭിമാനിക്കണം എന്നുണ്ടായിരുന്നുവെന്നും പപ്പ അത് കാണാനുണ്ടായിരുന്നില്ലെവന്നും നടി പറഞ്ഞിരുന്നു. അത് കാണാൻ പപ്പ ഉണ്ടായിരുന്നെങ്കിൽ എന്ന് തനിക്ക് അപ്പോൾ തോന്നിയിട്ടുണ്ടെന്നും അമേയ പറഞ്ഞിരുന്നു.


​​ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരിലും ഏറെ വിമർശിക്കപ്പെട്ടിട്ടുള്ള ഒരാളാണ് അമേയ. മോശം കമന്റുകൾക്ക് വൈ​കാതെ ചുട്ട മറുപടിയും അമേയ നൽകാറുണ്ട്. അമേയയുടെ സോഷ്യൽമീഡിയ പോസ്റ്റിലെ ക്യാപ്ഷനുകൾക്കും നിരവധി ആരാധകരുണ്ട്. അടുത്തിടെ ശരീര ഭാരം നന്നായി കുറച്ച് അമേയ നടത്തിയ മേക്കോവറും വൈറലായിരുന്നു.

വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ സിനിമയിൽ ഒരു കാലത്ത് അവസരങ്ങൾ നഷ്ടപ്പെട്ട ഒരാളായിരുന്നു ഞാൻ.‌ ചിട്ടയായ വർക്ക്‌ഔട്ടും ഡയറ്റും പിന്തുടർന്നപ്പോൾ എട്ട് കിലോയോളം ഭാരം കൂടി. അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാൻ സാധിച്ചില്ല. അങ്ങനെ ഭാരം ക്രമാതീതമായി വർധിച്ചു. പക്ഷെ ലോക്ഡൗണിൽ സമയം കിട്ടിയപ്പോൾ വണ്ണം കുറയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു. അങ്ങനെ 62 കിലോയിൽനിന്നും 54 കിലോയിലെത്തി എന്നാണ് മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ച് അമേയ അന്ന് കുറിച്ചത്.

Continue Reading
You may also like...

More in News

Trending

Recent

To Top