ആദ്യമായും അവസാനമായും ഒരുമിച്ചഭിനയിച്ച ചിത്രം വലിയ വിജയം നേടി, വിവാഹശേഷം ചീരുവിനൊപ്പം വീണ്ടും അത് ആഗ്രഹിച്ചിരുന്നു ; ചിരഞ്ജീവി സര്‍ജയുടെ ഓര്‍മകളില്‍ മേഘ്ന!

നടനും തന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്ജയെക്കുറിച്ചുള്ള ഓര്‍മകളിലാണ് നടി മേഘ്ന രാജ് . വിവാഹത്തിന് മുമ്പ് ആദ്യമായും അവസാനമായും തങ്ങള്‍ ഒരുമിച്ചഭിനയിച്ച സിനിമയെക്കുറിച്ചാണ് മേഘ്ന പറയുന്നത്.
കന്നട സിനിമയായ അട്ടഗരെയിലാണ് ചിരഞ്ജീവി സര്‍ജയും മേഘ്നായും ഒന്നിച്ചഭിനയിച്ചത്. ആദ്യമായും അവസാനമായും ഞാന്‍ ചിരുവിനൊപ്പം അഭിനയിച്ച ചിത്രമായിരുന്നു അത്. ആ സിനിമ വലിയ സാമ്പത്തിക വിജയമാണ് നേടിയത്. ചിരുവിനൊപ്പം വീണ്ടും അഭിനയിക്കണമെന്ന് വിവാഹശേഷം ആഗ്രഹം തോന്നി. ജീവിതത്തില്‍ ഒന്നിച്ചവര്‍ വീണ്ടും സിനിമയില്‍ നായികാ നായകന്മാരായി എത്തണമെന്ന് ചിരുവും ആഗ്രഹിച്ചു. അതിന് മുന്‍പേ ചിരു പോയി. ചിരുവിനെ എന്നും ഞാന്‍ പ്രണയിക്കും, മേഘ്ന പറയുന്നു.
തന്റെ ആഗ്രഹങ്ങള്‍ക്കെല്ലാം കൂടെ നില്‍ക്കുന്നയാളായിരുന്നു ചിരഞ്ജീവി സര്ജയെന്നും സൗഹൃദങ്ങളെ അത്രമാത്രം കാത്തുസൂക്ഷിക്കുന്ന ആളായിരുന്നു അദ്ദേഹമെന്നും മേഘ്ന പറഞ്ഞു.ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും തനിക്കൊപ്പം നിന്നത് തന്റെയും ചിരുവിന്റെയും സുഹൃത്തുക്കളായ നസ്രിയയും അനന്യയുമെല്ലാമായിരുന്നുവെന്നും കൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ മേഘ്ന പറയുന്നുണ്ട്.
ചിരഞ്ജീവി സര്‍ജയുടെ മരണം തെന്നിന്ത്യന്‍ സിനിമയില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. മേഘ്ന ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. കുഞ്ഞാണ് ഇനി തന്റെ ലോകമെന്നാണ് ഭര്‍ത്താവിന്റെ മരണശേഷം മേഘ്ന പറഞ്ഞത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...