Connect with us

നടി മേഘ്ന രാജിന് യുഎഇ ഗോൾഡൻ വിസ

Actress

നടി മേഘ്ന രാജിന് യുഎഇ ഗോൾഡൻ വിസ

നടി മേഘ്ന രാജിന് യുഎഇ ഗോൾഡൻ വിസ

യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി നടി മേഘ്ന രാജ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് നടി ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് സ്വീകരിച്ചത്. നേരത്തെ മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ മുൻ നിര താരങ്ങളെല്ലാം ഗോൾഡൻ വിസ സ്വന്തമാക്കിയത് ദുബായിലെ ഏറ്റവും പ്രശസ്‌തമായ സെലിബ്രിറ്റി ഫ്ളോറായ ഇസിഎച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു.

ഇതിനോടകം തന്നെ നിരവധി താരങ്ങൾക്ക് യുഎഇ ​ഗോൾഡൻ വിസ ലഭിച്ചിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക താമസ അനുമതിയാണ് ഗോൾഡൻ വിസ. ഇത് സാധാരണ വിസകളിൽ നിന്ന് വ്യത്യസ്തമായി ദീർഘകാലാടിസ്ഥാനത്തിലുള്ള താമസ സൗകര്യം നൽകുന്നു. 5 അല്ലെങ്കിൽ 10 വർഷം കാലാവധിയുള്ള, പുതുക്കാവുന്ന ദീർഘകാല റെസിഡൻസ് വിസയാണിത്.

ഗോൾഡൻ വിസയുള്ളവർക്ക് സ്പോൺസർഷിപ്പ് ഇല്ലാതെ ദീർഘകാലത്തേക്ക് യുഎഇയിൽ താമസിച്ച് ജോലി ചെയ്യാനും പഠിക്കാനും കഴിയും. എളുപ്പത്തിൽ ബിസിനസ് ആരംഭിക്കാം. സാധാരണയായി ആറു മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ചാൽ റെസിഡൻസ് വിസ ഇല്ലാതാകും എന്നാൽ ഗോൾഡൻ വിസ ഉള്ളവർക്ക് ഈ നിയമം ബാധകമാകില്ല.

ജീവിത പങ്കാളി, മക്കൾ എന്നിവരുൾപ്പെടുന്ന കുടുംബാംഗങ്ങളെ ഗോൾഡൻ വിസ ഉള്ള വ്യക്തിക്ക് സ്പോൺസർ ചെയ്യാം. ഗോൾഡൻ വിസ ഉള്ളയാൾ മരണമടഞ്ഞാൽ കുടുംബാംഗങ്ങൾക്ക് വിസ കാലാവധി തീരുന്നതുവരെ യുഎഇയിൽ തുടരാം. ഒന്നിൽ കൂടുതൽ ഡൊമെസ്റ്റിക് ജോലിക്കാരെ സ്പോൺസർ ചെയ്യാനുള്ള ആനുകൂല്യവും ലഭിക്കും.

കലാകാരന്മാർ, ഗവേഷകർ, ശാസ്ത്രജ്ഞർ, തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭാധനരായ വ്യക്തികൾക്കും ഗോൾഡൻ വിസ ലഭിക്കാൻ സാധ്യതയുണ്ട്. കൂടതെ കായിക മേഖലയിലെ പ്രതിഭകൾ, മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന വിദ്യാർത്ഥികൾക്കും ഗോൾഡൻ വിസ ലഭിക്കാനുള്ള അവസരമുണ്ട്.

മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ താരത്തിനായി. യക്ഷിയും ഞാനും, മെമ്മറീസ്, ബ്യൂട്ടിഫുൾ, എന്നി സിനിമകളിൽ ശ്രദ്ധേയമായ നായിക കഥാപാത്രങ്ങളിൽ അഭിനയിച്ച മേഘ്ന,തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Actress

Trending