Connect with us

ചീരുവിന്റെ വസ്ത്രങ്ങള്‍, ഷൂ, സണ്‍ഗ്ലാസ് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല; മേഘ്‌ന രാജ്

Malayalam

ചീരുവിന്റെ വസ്ത്രങ്ങള്‍, ഷൂ, സണ്‍ഗ്ലാസ് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല; മേഘ്‌ന രാജ്

ചീരുവിന്റെ വസ്ത്രങ്ങള്‍, ഷൂ, സണ്‍ഗ്ലാസ് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല; മേഘ്‌ന രാജ്

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. താരത്തിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാടിനു പിന്നാലെയാണ് താരത്തെ പ്രേക്ഷകര്‍ കൂടുതലറിയാന്‍ തുടങ്ങിയത്. ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാട് തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി കൊണ്ടായിരുന്നു.

മരണ സമയത്ത് മേഘ്‌ന ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിന്റെ വിയോഗമുണ്ടാക്കിയ ആഘാതം മറികടക്കാന്‍ ഇന്നും മേഘ്‌നയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കില്‍ പോലും ഒപ്പം മകനും തന്റെ മാതാപിതാക്കളും ഉണ്ടെന്ന ആശ്വാസം മേഘ്‌നയ്ക്കുണ്ട്. പുതിയ അഭിമുഖത്തില്‍ ചിരഞ്ജീവി സര്‍ജയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മേഘ്‌ന രാജ്. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍, ഷൂ, സണ്‍ഗ്ലാസ് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ താന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നാണ് നടി പറയുന്നത്.

ചിരു എപ്പോഴും കുട്ടികളെ പോലെയായിരുന്നു. ഞാനൊപ്പമുണ്ടെന്നും തന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ച് സംരക്ഷിക്കുന്നുണ്ടെന്നും അറിയുന്നത് ചിരുവിന് ഇഷ്ടമായിരുന്നു. എപ്പോഴും തന്നെ ആ ബഹുമാനത്തോടെയാണ് ചിരഞ്ജീവി സര്‍ജ കണ്ടതെന്നും മേഘ്‌ന പറയുന്നു. വിഷമഘട്ടത്തെ അതിജീവിച്ചതിന് കാരണം ശക്തിയാണോ ആത്മവിശ്വാസമാണോ എന്നറിയില്ല. ശക്തിയാണെന്ന് ഞാന്‍ പറയില്ല, കാരണം എല്ലാ ദിവസവും ഞാന്‍ കരയുന്നുണ്ട്. അത് നിങ്ങള്‍ കാണുന്നില്ല. നിങ്ങള്‍ കാണുന്നതല്ല യാഥാര്‍ത്ഥ്യം.

എപ്പോഴും ശക്തമായിരിക്കണം, ഉള്ളിലെ വിഷമം കാണിക്കാന്‍ പാടില്ലെന്ന പ്രഷര്‍ നമ്മള്‍ എടുത്ത് കളയണം. നമുക്ക് തോന്നുന്ന ഇമോഷനുകള്‍ പ്രകടിപ്പിക്കണം, കരയണം എങ്കില്‍ മാത്രമേ ശക്തി വരൂ. അതൊരു ഇമോഷനല്ല, അതൊരു യാത്രയാണെന്നും മേഘ്‌ന രാജ് വ്യക്തമാക്കി. ചിരഞ്ജീവി സര്‍ജയുമായുള്ള പ്രണയ കാലത്തെക്കുറിച്ചും മേഘ്‌ന സംസാരിച്ച സൗഹൃദത്തിലായിരുന്ന ഞങ്ങള്‍ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഈ ദിവസമാണ് പ്രണയത്തിലായതെന്ന് പറയാന്‍ പറ്റില്ല. ഓര്‍ഗാനിക്കായി ഞങ്ങള്‍ മനസിലാക്കി.

ചിരു എന്നെ ഒരുപാട് തവണ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ അതില്‍ ഓര്‍മയില്‍ നില്‍ക്കുന്ന പ്രൊപ്പോസലുണ്ടെന്ന് മേഘ്‌ന പറയുന്നു. വീട്ടിലേക്ക് എന്നെ ഡ്രോപ്പ് ചെയ്തിരുന്നത് ചിരുവാണ്. ബൈ പറഞ്ഞേ മടങ്ങൂ. ഒരു ദിവസം പെട്ടെന്ന്, എനിക്ക് നിന്നെ ഇഷ്ടമാണ്, നീയും എന്നെ ഇഷ്ടപ്പെടണം, വീട്ടിലേക്ക് പോയ്‌ക്കോ, എനിക്ക് മറുപടി തരണം എന്ന് പറഞ്ഞു.

ഇഷ്ടമാണെന്ന് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അറിയാമായിരുന്നു. എന്റെ ഉത്തരം ചിരുവിന് അറിയാം. പക്ഷെ ഒരു ഫോര്‍മാലിറ്റിക്കായാണ് പ്രൊപ്പോസ് ചെയ്തത്. ചിരു തനിക്ക് ആദ്യമായി സമ്മാനം ഒരു മാസ്‌കാണ്. ചിരു അത് സമ്മാനമായി കണ്ടിരുന്നില്ല. വീടിനടുത്ത് ഒരു സിഗ്‌നലുണ്ട്. റോഡില്‍ രണ്ട് പല്ലും കണ്ണാടിയുമുള്ള മാസ്‌ക് വില്‍ക്കുന്നുണ്ടായിരുന്നു.

ചിരുവിന് എന്നെ കളിയാക്കുന്നത് വളരെ ഇഷ്ടമാണ്. ആ മാസ്‌ക് വാങ്ങി എന്നെക്കൊണ്ട് ധരിപ്പിച്ച് ഫോട്ടോകളെടുത്തു. ഇന്നും ആ മാസ്‌ക് തന്റെ കൈവശമുണ്ടെന്നും മേഘ്‌ന വ്യക്തമാക്കി. ഏത് സാഹചര്യത്തിലായാലും സന്തോഷമായിരിക്കാനുള്ള കഴിവ് ചിരുവിനുണ്ടായിരുന്നു. അത് ഞാന്‍ ചിരുവില്‍ നിന്നും പഠിച്ച കാര്യമാണ്. ഒപ്പം ബന്ധുക്കളൊടും സുഹൃത്തുക്കളോടുമെല്ലാം അവരെ ആഘോഷിക്കുന്ന പോലെയാണ് ചിരു പെരുമാറിയത്.

ഈ ഗുണം താനും ജീവിതത്തിലേക്ക് കൊണ്ട് വന്നെന്നും മേഘ്‌ന പറയുന്നു. താന്‍ രണ്ടാമത് വിവാഹം ചെയ്യാന്‍ ഇപ്പോള്‍ തയ്യാറല്ലെന്നും മേഘ്‌ന പറയുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് കുടുബവും ഫാന്‍സും ചോദിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്കല്ല ആ തീരുമാനം എടുക്കാന്‍ കഴിയുക. ചിരുവിനാണ്. തന്റെ മനസില്‍ ഇതുവരെയും ഇക്കാര്യം വന്നിട്ടില്ലെന്നും മേഘ്‌ന രാജ് വ്യക്തമാക്കി.

പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. 2018 ല്‍ ആഘോഷമായി താരവിവാഹം നടക്കുകയും ചെയ്തു. രണ്ട് വര്‍ഷം ദാമ്പത്യ ജീവിതം സന്തുഷ്ടമായി നയിച്ചെങ്കിലും 2020 ജൂണ്‍ ഏഴിനാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ നടക്കുന്നത്. വീട്ടില്‍ കുഴഞ്ഞ് വീണ ചിരഞ്ജീവിയെ അതിവേഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകാതെ ഹൃദയാഘാതംമൂലം താരം അന്തരിക്കുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending