Connect with us

ഉമ്മ കൈയ്യിൽ കിടന്നിരുന്ന സ്വർണ വള എനിക്ക് ഊരി തന്നു… വർഷങ്ങൾ കഴിഞ്ഞു രുദ്രന് ചാനലിന്റെ വക ഒരു അവാർഡ് കിട്ടിയപ്പോൾ ആ അവാർഡ് ഞാൻ എന്റെ ഉമ്മയുടെ കൈയ്യിലേക്കാണ് വെച്ചുകൊടുത്തത്

Malayalam

ഉമ്മ കൈയ്യിൽ കിടന്നിരുന്ന സ്വർണ വള എനിക്ക് ഊരി തന്നു… വർഷങ്ങൾ കഴിഞ്ഞു രുദ്രന് ചാനലിന്റെ വക ഒരു അവാർഡ് കിട്ടിയപ്പോൾ ആ അവാർഡ് ഞാൻ എന്റെ ഉമ്മയുടെ കൈയ്യിലേക്കാണ് വെച്ചുകൊടുത്തത്

ഉമ്മ കൈയ്യിൽ കിടന്നിരുന്ന സ്വർണ വള എനിക്ക് ഊരി തന്നു… വർഷങ്ങൾ കഴിഞ്ഞു രുദ്രന് ചാനലിന്റെ വക ഒരു അവാർഡ് കിട്ടിയപ്പോൾ ആ അവാർഡ് ഞാൻ എന്റെ ഉമ്മയുടെ കൈയ്യിലേക്കാണ് വെച്ചുകൊടുത്തത്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഷാനവാസ് ഷാനു. കുങ്കുമപൂവിലെ രുദ്രന്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രീതി നേടാന്‍ താരത്തിനായി. പിന്നീട് സീത സീരിയലിലെ ഇന്ദ്രനായും ഷാനവാസ് തിളങ്ങി നില്‍ക്കുകയായിരുന്നു. സീതയിലൂടെ വലിയ ജനപ്രീതിയാണ് ഷാനവാസിന് ലഭിച്ചത്. സീരിയല്‍ അവസാനിച്ചെങ്കിലും ഇന്ദ്രന്റെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പും ഉണ്ടായിരുന്നു. ഇപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഹിറ്റലര്‍ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.

ഇപ്പോഴിതാ ശ്രദ്ധ നേടുന്നത് ഷാനവാസ് ഈയിടെ നൽകിയ ഒരു അഭിമുഖമാണ്. കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും കുങ്കുമപ്പൂവ് സീരിയലിലെ രുന്ദ്രൻ എന്ന കഥാപാത്രം തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നുമെല്ലാം ഒരു അഭിമുഖത്തിൽ തുറന്ന് പറയുന്നു

ഏതൊരു അഭിനയ മോഹിയുടെയും കഥ തന്നെയാണ് എന്റേതും. ഒരുപാട് പ്രൊഡക്ഷൻ കൺട്രോളർമാരുടെയും സംവിധായകന്മാരുടെയും ഒക്കെ പുറകെ ചാൻസ് തെണ്ടി നടന്നിട്ടുണ്ട്. എണ്ണിയാൽ തീരാത്തത്ര ഓഡിഷനുകളിലും പങ്കെടുത്തു. അങ്ങനെ ഇരിക്കെയാണ് കുങ്കുമപ്പൂവ് സീരിയലിൽ ഒരു നടനെ ആവശ്യമുണ്ട് എന്ന് അറിയുന്നത്. ആദ്യം അവർക്ക് എന്നെ അത്ര ഇഷ്ടമായില്ല, പക്ഷെ പ്രൊഡ്യൂസർ ജയകുമാറിന് എന്നെ ഇഷ്ടമായിരുന്നു. അദ്ദേഹം എന്നെ മേക്കപ്പ് റൂമിലേക്ക് കൊണ്ടുപോയി ഒരു ചെറിയ മേക്ക്ഓവർ നടത്തി, അത് എല്ലാവര്ക്കും ഇഷ്ടമായി, എനിക്ക് ആ കഥാപാത്രം കിട്ടുകയും ചെയ്തു,” ഷാനവാസ് പറഞ്ഞു.

വെറും 20 എപ്പിസോഡുകൾ ചെയ്യാൻ ചെന്ന താൻ പിന്നെ 950ആം എപ്പിസോഡിലാണ് സീരിയൽ പൂർത്തിയാക്കിയത് എന്നും ഷാനവാസ് ഓർക്കുന്നു. “ജയന്തി വാടകയ്‌ക്കെടുത്ത ഒരു ഗുണ്ട, 20 എപ്പിസോഡുകൾ മാത്രമായിരുന്നു എന്റെ കഥാപാത്രത്തിനു തീരുമാനിച്ച ആയുസ്സെന്ന് ഷാനവാസ് പറയുന്നു.

എന്നാൽ ദൈവാനുഗ്രഹം 950ആം എപ്പിസോഡ് വരെ എന്റെ കഥാപാത്രവും സീരിയലിൽ ഉണ്ടായി. ആ ടീമിനോടും എന്റെ കഥാപാത്രത്തോടും ഉള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല. വർഷങ്ങൾ കഴിഞ്ഞു ഞാൻ ആ കഥാപാത്രം ചെയ്തിട്ട് ഇപ്പോഴും ആളുകൾ എന്നെ രുദ്ര എന്നാണ് വിളിക്കുന്നത്. സംശയമില്ല എനിക്കൊരു ജീവിതം തന്നത് രുന്ദ്രനാണ്,” എന്നും താരം പറയുന്നു.

ഈ കഥാപാത്രം ചെയ്യുമ്പോൾ ഉണ്ടായ മറക്കാനാകാത്ത ഒരു അനുഭവം പറയവേ, തന്റെ ഉമ്മയുടെ സ്നേഹത്തെക്കുറിച്ചു വാചാലനായി താരം. “അഭിനയമോഹം തുടങ്ങിയ കാലത്തു, ഒരു ചാൻസ് അന്വേഷിച്ചു ചെന്നൈയിലേക്ക് പോകേണ്ടി വന്നു. അന്ന്, ഉമ്മ കൈയ്യിൽ കിടന്നിരുന്ന സ്വർണ വള എനിക്ക് ഊരി തന്നു. വർഷങ്ങൾ കഴിഞ്ഞു രുദ്രന് ചാനലിന്റെ വക ഒരു അവാർഡ് കിട്ടിയപ്പോൾ ആ അവാർഡ് ഞാൻ എന്റെ ഉമ്മയുടെ കൈയ്യിലേക്കാണ് വെച്ചുകൊടുത്തതു, എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു മുഹൂർത്തമായിരുന്നു അത്,” താരം ഓർത്തെടുത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top