Connect with us

ഞങ്ങള്‍ മോശംപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അത് കേള്‍ക്കാന്‍ ആള്‍ക്കാരുണ്ട്. ഇത് സമൂഹത്തിന്റെ പ്രശ്നമായാണ് കാണേണ്ടത്; വ്ലോഗർ സായ് കൃഷ്ണ

Malayalam

അസഭ്യ പദപ്രയോഗങ്ങള്‍ നടത്തുകവഴി സോഷ്യല്‍മീഡിയയില്‍ ഫോളോവേഴ്സ് കൂടുന്നുണ്ടെന്ന് വ്ലോഗർ സായ് കൃഷ്ണ. മോശംപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അത് കേള്‍ക്കാന്‍ ആള്‍ക്കാരുണ്ടെന്നും ഇത് സമൂഹത്തിന്റെ പ്രശ്നമായാണ് കാണേണ്ടതെന്നും സായി കൃഷ്ണ ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു ഇ ബുള്‍ ജെറ്റ് വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച.

സമൂഹത്തിലേക്കാണ് വിരല്‍ ചൂണ്ടേണ്ടത്. അല്ലാതെ ഞങ്ങള്‍ക്ക് നേരെയല്ല. ഞങ്ങള്‍ മോശംപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അത് കേള്‍ക്കാന്‍ ആള്‍ക്കാരുണ്ട്. ഇത് സമൂഹത്തിന്റെ പ്രശ്നമായാണ് കാണേണ്ടത്.”സായ് കൃഷ്ണ പറഞ്ഞു.

അതേസമയം, ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നാല് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഐപിസി 341,506,534,34 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. തടഞ്ഞുവെയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകൃത്യത്തിനു കുട്ടുനില്‍ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇത്.

ഇതിന് പുറമെ പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ 3(1) ഉം പകര്‍ച്ച വ്യാധി നിയന്ത്രണ നിയമത്തിലെ 3(b) യും ചുമത്തിയിട്ടുണ്ട്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ എഡിജിപി എംആര്‍ അജിത് കുമാറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്.

More in Malayalam

Trending

Recent

To Top