Actress
ദിയയ്ക്ക് മകൻ ജനിക്കും മുമ്പ് ഉണ്ടായ മകളാണ് ഞാൻ എന്നാണ് വിശ്വാസം; മേഘ്നയെ കുറിച്ച് നസ്രിയ
ദിയയ്ക്ക് മകൻ ജനിക്കും മുമ്പ് ഉണ്ടായ മകളാണ് ഞാൻ എന്നാണ് വിശ്വാസം; മേഘ്നയെ കുറിച്ച് നസ്രിയ
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മേഘ്ന രാജ്. വളരെ കുറച്ച് ചിത്രങ്ങളേ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂവെങ്കിലും നല്ലൊരു സൗഹൃദം തന്നെ നടിയ്ക്കുണ്ട്. അതിൽ മേഘ്നയുടെ വളരെയടുത്ത സുഹൃത്താണ് നസ്രിയ. ഇപ്പോഴിതാ മേഘ്നയുമായുള്ള സൗഹൃദത്തെ കുറിച്ച് നസ്രിയ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
അത് സൗഹൃദം എന്ന് പറയാനാവില്ല. എന്റെ ചോര തന്നെയെന്നാണ് വിശ്വാസം. അമ്മയെന്നോ ചേച്ചിയെന്നോ പറയാം. ദിയ എന്നാണ് വിളിക്കാറുള്ളത്. ഞാൻ ചെറിയ റോളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. ദിയ അന്ന് വലിയ നടിയാണ്. താരമാണ്. ഒന്നുമല്ലാതിരുന്ന കാലത്ത് എനിക്ക് കിട്ടിയ ആ സ്‌നേഹവും പ്രയോറിറ്റിയും തന്ന പോസിറ്റീവ് എനർജി വലുതായിരുന്നു.
ദിയയ്ക്ക് മകൻ ജനിക്കും മുമ്പ് ഉണ്ടായ മകളാണ് ഞാൻ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ എന്തെങ്കിലും ചെറിയ കുരുത്തക്കേടൊക്കെ പോയി പറയാൻ പേടി ഇന്നുമുണ്ട് എന്നാണ് നസ്രിയ പറയുന്നത്. അതേസമയം, നടിയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വേർപാട് തെന്നിന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരുന്നു.
പ്രിയതമന്റെ വിയോഗമുണ്ടാക്കിയ വേദനയിൽ നിന്നും മേഘ്‌ന ജീവിതത്തിലേയ്ക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഒരു മകൻ കൂടി ജനിച്ചതോടെ കുഞ്ഞിന്റെ കാര്യങ്ങളുമായി നടി തിരക്കിലായിരുന്നു നടി. സിനിമയിൽ നിന്നും ഇടവേളയെടുക്കുകയും ചെയ്തിരുന്നു. അതിനിടെ അഭിനയത്തിലേയ്ക്ക് താരം തിരിച്ചെത്തുകയും ചെയ്തിരുന്നു.
