എല്ലാ തൊഴിൽ മേഖലയിലും പുരുഷന്മാർക്ക് ഒരു വേതനവും സ്ത്രീകൾക്ക് മറ്റൊന്നും എന്ന കണക്കാണ്. ഇതിനെതിരെ സിനിമാ മേഖലയിൽ പലപ്പോഴും വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. ബോളിവുഡ് സിനിമാ മേഖലയിലെ തുല്യവേതനമില്ലായ്മയെക്കുറിച്ച് പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള നടിയാണ് ദീപിക പദുക്കോണ്‍.
ഇപ്പോഴിതാ അതേ വേതനത്തിന്റെ പ്രശ്നത്തില്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബൈജു ബവ്രയില്‍ നിന്ന് പുറത്തായിരിക്കുകയാണ് നടി.
സഹതാരം രണ്‍വീര്‍ സിംഗിന് കൊടുക്കുന്ന അത്രയും പ്രതിഫലം തന്നെ തനിക്കും വേണമെന്ന് ദീപിക ആവശ്യപ്പെട്ടതായും എന്നാല്‍ നിര്‍മാതാക്കള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പുറത്ത് പോയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. തനിക്ക് ഭര്‍ത്താവു കൂടിയായ രണ്‍വീറിനേക്കാള്‍ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്ന് ദീപിക ആവശ്യപ്പെട്ടതായി ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
സഞ്ജയ് ലീല ബന്‍സാലിയ്ക്കൊപ്പം ദീപിക നേരത്തേയും ജോലി ചെയ്തിട്ടുണ്ട്. പത്മാവതി, ബാജി റാവു മസ്താനി, രാം ലീല തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. ഈ മൂന്ന് ചിത്രങ്ങളിലും രണ്‍വീര്‍ സഹതാരമായിരുന്നു. രാം ലീലയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. ബോളിവുഡിലെ ലിംഗവിവേചനത്തിനെതിരേ നേരത്തേയും അഭിനേത്രികള്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...