Connect with us

ആ മരണത്തിന് മാസങ്ങൾക്ക് മുമ്പാണ് അത് സംഭവിച്ചത് ,എന്നിട്ടും….; ജയറാം പെട്ടെന്ന് കരഞ്ഞുപോയി; പുറത്ത് കാണുന്ന ആളേ അല്ല വീട്ടില്‍ അപ്പ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജയറാമിന്റെ ചക്കി !

Malayalam

ആ മരണത്തിന് മാസങ്ങൾക്ക് മുമ്പാണ് അത് സംഭവിച്ചത് ,എന്നിട്ടും….; ജയറാം പെട്ടെന്ന് കരഞ്ഞുപോയി; പുറത്ത് കാണുന്ന ആളേ അല്ല വീട്ടില്‍ അപ്പ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജയറാമിന്റെ ചക്കി !

ആ മരണത്തിന് മാസങ്ങൾക്ക് മുമ്പാണ് അത് സംഭവിച്ചത് ,എന്നിട്ടും….; ജയറാം പെട്ടെന്ന് കരഞ്ഞുപോയി; പുറത്ത് കാണുന്ന ആളേ അല്ല വീട്ടില്‍ അപ്പ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജയറാമിന്റെ ചക്കി !

മലയാള സിനിമാ നായകന്മാരുടെ പേരുകൾ പെട്ടെന്നു ചോദിച്ചാൽ പെട്ടന്നുതന്നെ മനസിലേക്ക് ഓടിയെത്തുന്ന പേരുകളിലൊന്നാണ് നടൻ ജയറാമിന്റേത്. പഴയ കല ജയറാം സിനിമകളിലെ കഥാപാത്രങ്ങളെ ഓർക്കുമ്പോൾ ചിരി പൊട്ടുന്നതിനോടൊപ്പം ഒരു വിങ്ങലും ഉള്ളിൽ തോന്നാറുണ്ട്. തമാശിച്ചും കരയിച്ചും ഇന്നും മലയാളികളുടെ ജനപ്രിയ നായകനായി നിറഞ്ഞു നിൽക്കുകയാണ് ജയറാം. മലയാളികളുടെ പ്രിയങ്കരിയായ നായിക പാർവ്വതിയുമായുള്ള വിവാഹവും ആരാധകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

ജയറാമിനും പാര്‍വതിക്കുമൊപ്പം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് മക്കളായ കാളിദാസനും മാളവികയും. കാളിദാസ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായപ്പോൾ ചക്കി എന്ന പേരിലൂടെ മാളവികയും ആരാധകരെ നേടിയെടുത്തു. എന്നാൽ ഇപ്പോൾ ജയറാമിനെ കുറിച്ച് മാളവിക പറഞ്ഞ വാക്കുകളാണ് ആരാധകരെ ഏറെ നൊമ്പരപ്പെടുത്തിയിരിക്കുന്നത്.

വീടിന് പുറത്തുള്ള അപ്പയും വീടിന് അകത്തുള്ള അപ്പയും തമ്മില്‍ നല്ല വ്യത്യാസങ്ങളുണ്ടെന്ന് പറയുകയാണ് മാളവിക. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ മാളവിക പറഞ്ഞ വാക്കുകളാണ് ചർച്ചയായിരിക്കുന്നത്. കൊല്ലം സ്വദേശിയായ വിസ്മയയുടെ മരണത്തിന് പിന്നാലെ നടന്‍ ജയറാം നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ചും മാളവിക പറയുന്നുണ്ട്.

മാളവികയുടെ വാക്കുകൾ ഇങ്ങനെ; ‘പുറത്ത് കാണുന്ന ആളേ അല്ല വീട്ടില്‍ അപ്പ. പുറത്ത് ആളുകളെ ഒക്കെ ചിരിപ്പിക്കുമെങ്കിലും വീട്ടില്‍ വലിയ സെന്റിയാണ്. പെട്ടെന്ന് കരയും. ഒരു ദിവസം ഞാന്‍ സാരിയുടുത്തു വന്നു. ചക്കി ഇത്രയും വളര്‍ന്നോ എന്ന് ചോദിച്ചതും കണ്ണുകള്‍ നിറഞ്ഞൊഴുകി. അതാണെന്റെ അപ്പ,’ എന്നാണ് ജയറാമിന്റെ ചക്കി പറയുന്നത്.

അച്ഛന്റെ മിക്ക അഭിമുഖങ്ങള്‍ കണ്ടാല്‍… വീട്ടിലും എല്ലാവരെയും കളിയാക്കുന്നത് അച്ഛനാണെന്നായിരിക്കും കാണുന്നവര്‍ കരുതുന്നത് , എന്നും എന്നാല്‍ വീട്ടില്‍ അമ്മയാണ് അച്ഛനെ റോസ്റ്റ് ചെയ്യുന്നതെന്നും മാളവിക പറഞ്ഞു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ജയറാമും മാളവികയും ഒരുമിച്ചഭിനയിച്ച പരസ്യത്തിന് നേരെയുണ്ടായ വിമര്‍ശനങ്ങള്‍ക്കും അഭിമുഖത്തില്‍ മാളവിക മറുപടി പറയുന്നുണ്ട്. മരണത്തിന്റെ മാസങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച പരസ്യമായിരുന്നു അതെന്നും അച്ഛന്റെ പോസ്റ്റും പരസ്യവും ചേര്‍ത്ത് വിവാദമുണ്ടാക്കിയത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ല. സോഷ്യല്‍മീഡിയക്ക് എപ്പോഴും നന്മയും തിന്മയുമുണ്ടെന്നും ഫേക്ക് ഐഡിയുടെ മറവില്‍ ആര്‍ക്കും ആരെ വേണമെങ്കിലും കളിയാക്കാമല്ലോയെന്നും മാളവിക പറഞ്ഞു.

വിസ്മയയുടെ മരണത്തിന് പിന്നാലെ നടന്‍ ജയറാം വിഷയത്തിൽ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇന്ന് നീ നാളെ എന്റെ മകള്‍ എന്നാണ് സ്ത്രീധന പ്രശ്‌നം മൂലം ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തില്‍ ജയറാം കുറിച്ച വാക്കുകള്‍. ഇതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ ജയറാമിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. മകള്‍ മാളവികയ്‌ക്കൊപ്പം ജയറാം അഭിനയിച്ച മലബാര്‍ ഗോള്‍ഡിന്റെ പരസ്യമാണ് താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

തുടർന്ന് നടൻ സുരേഷ് ഗോപി ട്രോളുന്നവർക്കെതിരെ ശബ്ദമുയർത്തി രംഗത്തുവരുകയുണ്ടായി. സ്വര്‍ണ്ണ പരസ്യത്തില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ ജയറാമിന് വിസ്മയയുടെ മരണത്തില്‍ ദുഖം പങ്കുവെക്കാന്‍ അവകാശമില്ലെ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സാമ്പദ്‌വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. ജയറാം കഞ്ചാവ് പോലെ ബാന്‍ ചെയ്ത വസ്തുവിന്റെ പരസ്യമല്ലല്ലോ ചെയ്തതെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.

about jayaram

Continue Reading
You may also like...

More in Malayalam

Trending

Recent

To Top