Malayalam
സാറിനെ നമ്മള്‍ നമിക്കണം, ഒരു വര്‍ഷത്തോളം ഇരുന്ന് പറഞ്ഞാലും പ്രേം നസീര്‍ സാറിനെ കുറിച്ച് പറഞ്ഞ് തീരില്ല; ഷൂട്ടിംഗ് സെറ്റിലെ ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍
സാറിനെ നമ്മള്‍ നമിക്കണം, ഒരു വര്‍ഷത്തോളം ഇരുന്ന് പറഞ്ഞാലും പ്രേം നസീര്‍ സാറിനെ കുറിച്ച് പറഞ്ഞ് തീരില്ല; ഷൂട്ടിംഗ് സെറ്റിലെ ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകന്‍ ആണ് പ്രേം നസീര്‍. ഇന്നും അദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ പ്രേം നസീറിനൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍. പൂമഠത്തെ പെണ്ണ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ച കാര്യമാണ് അദ്ദേഹംഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.
സിനിമയുടെ അവസാനം നസീര്‍ ലേശം പ്രായമുള്ള വേഷത്തില്‍ വരികയാണ്. യു രാജഗോപാല്‍ സാറാണ് ക്യാമറ. രംഗത്തിലുള്ളത് പോലെ നസീര്‍സാറ് ഓടി വന്നു. ശേഷം വിഗ് ഊരി കൊടുത്തു. അപ്പോഴാണ് അതിന്റെ ഔട്ട് ഫോക്കസ് ആയോ എന്ന് സംശയമുള്ളതായി രാജന്‍ പറയുന്നത്. ഒന്നും കൂടി എടുക്കണമെന്ന് പറഞ്ഞു. സാര്‍ വിഗ് ഊരി കഴിഞ്ഞു. ഹരിഹരന്‍ സാറിനോ മറ്റാര്‍ക്കും അടുത്ത് പോവാന്‍ ധൈര്യമില്ല.
ഒരു ഷോട്ട് കൂടി എടുക്കണമെന്ന് അദ്ദേഹത്തോട് ഒന്ന് പോയി പറയാന്‍ എന്നോട് ആവശ്യപ്പെട്ടു. ലോകത്ത് ഒരു മനുഷ്യനും ചെയ്യില്ല. എങ്കിലും എന്നെ കണ്ടപ്പോള്‍ തന്നെ എന്താ ഒന്നൂടി എടുക്കണോ എന്നദ്ദേഹം ചോദിച്ചു. അതാണ് പ്രേം നസീര്‍. സാറിനെ നമ്മള്‍ നമിക്കണം. സാര്‍ അതിന്റെ ഔട്ട് മാറിയെന്ന് പറഞ്ഞപ്പോള്‍ അതിനെന്താ എന്ന് ചോദിച്ച് വേഗം വിഗ് വെക്കുന്നു.
എന്നിട്ട് വീണ്ടും അതുപോലെ ഓടി വരുന്നതായി അഭിനയിച്ചു. ശേഷം തിരിച്ച് വന്ന് ക്യാമറമാന്റെ അടുത്ത് വന്നിട്ട് രാജാ എല്ലാം ശരിയല്ലേ? ഇത് ഊരിയിട്ട് ഞാന്‍ പോയിക്കോട്ടേ എന്ന് ചോദിച്ചതിന് ശേഷമാണ് പിന്നെ ആ മഹാന്‍ വിഗ് ഊരുന്നത്. ഒരു വര്‍ഷത്തോളം ഇരുന്ന് പറഞ്ഞാലും പ്രേം നസീര്‍ സാറിനെ കുറിച്ച് പറഞ്ഞ് തീരില്ല. രാവിലെ ഷൂട്ടിന് വരുമ്പോള്‍ നമ്മള്‍ എന്ത് ഡ്രസ് ആണോ കൊടുക്കുന്നത്, അത് പുള്ളിക്കാരന്‍ ധരിക്കും. സീന്‍ മുഴുവന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വായിച്ച് കേള്‍പ്പിക്കും.
എന്നിട്ട് അദ്ദേഹം ഒരു ചാരകസേരയില്‍ ഇങ്ങനെ കിടക്കും. പുള്ളിയുടെ മേക്കപ്പ്മാന്‍ ഒപ്പമുണ്ടാകും. എപ്പോഴാണ് നമ്മള്‍ റെഡി ആവുന്നത് അന്നേരം പറഞ്ഞാല്‍ മതി. അദ്ദേഹം എഴുന്നേറ്റിട്ട് മേക്കപ്പ്മാനെ വിളിക്കും. ടച്ചപ്പ് ചെയ്തിട്ട് വരും, അഭിനയിക്കും. എന്നിട്ട് പോകും. എന്റെ അനുഭവത്തില്‍ ഇതുവരെ അദ്ദേഹം ഒരു കംപ്ലെയിന്റ് പറഞ്ഞിട്ടില്ല. സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
