നിമിഷയെ എനിക്ക് നല്ല ഇഷ്ടമാണ്. ; ആ കരച്ചിലില്‍ ഞങ്ങളെല്ലാവരും പെട്ടെന്ന് എക്സൈറ്റഡ് ആയി; നന്നായി നിരീക്ഷിക്കുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ ചെയ്യാനാകൂ; അനുഭവം പങ്കുവെച്ച് മാലികിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍
നിമിഷയെ എനിക്ക് നല്ല ഇഷ്ടമാണ്. ; ആ കരച്ചിലില്‍ ഞങ്ങളെല്ലാവരും പെട്ടെന്ന് എക്സൈറ്റഡ് ആയി; നന്നായി നിരീക്ഷിക്കുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ ചെയ്യാനാകൂ; അനുഭവം പങ്കുവെച്ച് മാലികിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍
നിമിഷയെ എനിക്ക് നല്ല ഇഷ്ടമാണ്. ; ആ കരച്ചിലില്‍ ഞങ്ങളെല്ലാവരും പെട്ടെന്ന് എക്സൈറ്റഡ് ആയി; നന്നായി നിരീക്ഷിക്കുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ ചെയ്യാനാകൂ; അനുഭവം പങ്കുവെച്ച് മാലികിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍
മഹേഷ് നാരായണന് സംവിധാനം നിർവഹിച്ച മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ആയതിന് ശേഷം സോഷ്യൽ മീഡിയ നിറയെ സിനിമാ ചർച്ചകളാണ്. സിനിമയിലെ രാഷ്രീയം വലിയ ചർച്ചയാകുമ്പോഴും അഭിനയ മികവുകൊണ്ട് നിമിഷ സജയനും ഫഹദ് ഫാസിലും ഏറെ പ്രശംസ നേടി.
ഇപ്പോഴിതാ ചിത്രത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് മാലികിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായ സന്തോഷ് രാമന്. നിമിഷ നല്ലൊരു അഭിനേത്രിയാണെന്ന അഭിപ്രായമാണ് സന്തോഷ് രാമന് . കൂടാതെ ചിത്രത്തില്‍ എല്ലാവരെയും എക്സൈറ്റ് ചെയ്യിപ്പിച്ച നിമിഷയുടെ സീനിനെക്കുറിച്ചും ഒരു അഭിമുഖത്തിൽ സന്തോഷ് പറഞ്ഞു.
‘നിമിഷയെ എനിക്ക് നല്ല ഇഷ്ടമാണ്. മകന്റെ മരണത്തിന് ശേഷം പള്ളിമുറ്റത്ത് വെച്ച് നിമിഷ കരയുന്ന സീന്‍ എന്നെ ഏറെ എക്സൈറ്റ് ചെയ്യിപ്പിച്ചിരുന്നു. ചാടിയുള്ള ആ കരച്ചില് കണ്ടപ്പോള്‍ പെട്ടെന്ന് ഞങ്ങളെല്ലാവരും എക്സൈറ്റഡായി. നന്നായി നിരീക്ഷിക്കുന്ന ഒരാള്‍ക്കേ ഇത്തരത്തില്‍ ചെയ്യാന്‍ കഴിയൂ എന്നാണ് വിശ്വസിക്കുന്നത്,’ സന്തോഷ് പറഞ്ഞു.
ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്തത് സന്തോഷ് രാമനാണ്. ടേക്ക് ഓഫിന് വേണ്ടി ഇറാഖിലെ ഹോസ്പിറ്റല്‍ സെറ്റിട്ട് നിര്‍മ്മിച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ സന്തോഷ് പറഞ്ഞു.ഇറാഖിലെ ഒരു വീടാണ് ഉണ്ടാക്കേണ്ടി വന്നിരുന്നതെങ്കില്‍ എനിക്ക് വലിയ ഔട്ട്പുട്ട് കിട്ടില്ലായിരുന്നു. എന്നാല്‍ ഒരു പബ്ലിക്ക് ഹോസ്പിറ്റലാണ് ടേക്ക് ഓഫിന് വേണ്ടി ഉണ്ടാക്കിയത്.
അതുകൊണ്ട് ആ നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ സ്വഭാവവും എനിക്ക് കൊണ്ടുവരാന്‍ പറ്റി. അത്രയും ശ്രദ്ധിച്ച് ചെയ്തതുകൊണ്ടാണ് ആ ഹോസ്പിറ്റലിന് അത്രയും ഫീല്‍ കിട്ടിയത്. തമ്മനത്തുള്ള ഒരു ഗോഡൗണിലാണ് ആ ഹോസ്പിറ്റല്‍ ചെയ്തത്,’ സന്തോഷ് രാമന് പറയുന്നു. മാലികിനുവേണ്ടി സെറ്റിട്ടതും ഏറെ ചലഞ്ചിങ് ആയിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. കടലില്ലാത്ത സ്ഥലത്താണ് മാലികിനുവേണ്ടി സെറ്റിട്ടതെന്ന് പറയുമ്പോള്‍ ചിലരൊന്നും അത് വിശ്വസിച്ചിരുന്നില്ല.
എന്നാല്‍ സത്യത്തില്‍ കടലില്ലാത്ത സ്ഥലത്താണ് കടല്‍ത്തീരം ഒരുക്കിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്, ജലജ, ഇന്ദ്രന്‍സ്, മീനാക്ഷി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...