Connect with us

മണിക്കുട്ടനും സൂര്യയും തമ്മിൽ പിണക്കം ?; ആരാധകരെ നടുക്കിയ ആ കാഴ്ചയ്ക്ക് സൂര്യയുടെ മറുപടി; ഇനി അങ്ങോട്ട് പോകേണ്ടെ, എംകെ ഇങ്ങോട്ട് വരട്ടെ!

Malayalam

മണിക്കുട്ടനും സൂര്യയും തമ്മിൽ പിണക്കം ?; ആരാധകരെ നടുക്കിയ ആ കാഴ്ചയ്ക്ക് സൂര്യയുടെ മറുപടി; ഇനി അങ്ങോട്ട് പോകേണ്ടെ, എംകെ ഇങ്ങോട്ട് വരട്ടെ!

മണിക്കുട്ടനും സൂര്യയും തമ്മിൽ പിണക്കം ?; ആരാധകരെ നടുക്കിയ ആ കാഴ്ചയ്ക്ക് സൂര്യയുടെ മറുപടി; ഇനി അങ്ങോട്ട് പോകേണ്ടെ, എംകെ ഇങ്ങോട്ട് വരട്ടെ!

മലയാളികളുടെ ഇഷ്ടവിനോദങ്ങളിലൊന്നായ ബിഗ് ബോസ് ഷോയുടെ ഫഫൈനൽ കഴിഞ്ഞിരിക്കുകയാണ്. മോഹൻലാൽ അവതാരകനായി എത്തിയതുകൊണ്ടുതന്നെ മികച്ച നിലവാരം പുലർത്തുന്ന ഒരു ഷോ തന്നെയാണ് ബിഗ് ബോസ് ഷോ. നൂറ് ദിവസം ഉണ്ടാകേണ്ട ഷോ 95 ൽ ഒതുങ്ങി എങ്കിലും പ്രേക്ഷകർ വളരെ വിജയകരമാക്കുകയുണ്ടായി

ആദ്യ രണ്ടു സീസണും മലയാളത്തിൽ മികച്ചുനിന്നതിനാൽ തന്നെ മൂന്നാം സീസണിന് നിറഞ്ഞ വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് ആരംഭിച്ച ഷോയ്ക്ക് തുടക്കം മുതൽ തന്നെ വലിയ കാഴ്ചക്കാരെ ലഭിച്ചിരുന്നു. മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും സീസൺ 3 ൽ പങ്കെടുത്തിരുന്നു. താരമൂല്യം നോക്കാതെ മികച്ച മത്സരാർഥികൾക്കൊപ്പമായിരുന്നു പ്രേക്ഷകർ നിന്നത്.

ഏകദേശം ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് സീസൺ 3 യുടെ വിജയിയെ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കുട്ടനാണ് സീസൺ 3യുടെ ടൈറ്റിൽ വിന്നർ. സായിവിഷ്ണുവും ഡിംപലുമാണ് രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. റംസാൻ, അനൂപ്, കിടിലൻ ഫിറോസ്, ഋതു , നോബി എന്നിവരാണ് മറ്റ് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ഷോയുടെ ഷൂട്ടിങ്ങ് മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. ആഗസ്റ്റ് 1 ന് ആയിരിക്കും ഫിനാലെ ടെലികാസ്റ്റ് ചെയ്യുക.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് സീസൺ 3 താരം സൂര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. സായിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് വിജയികൾക്ക് അഭിനന്ദം അറിയിച്ചിരിക്കുകയാണ് താരം. സൂര്യയുടെ പോസ്റ്റ് സോഷ്യ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 3 ലെ ഫസ്റ്റ് റണ്ണറപ്പാണ് സായി വിഷ്ണു.

പോസിറ്റീവ് കമന്റുകൾക്കാപ്പം നെഗറ്റീവ് കമന്റും പോസ്റ്റിന് ലഭിക്കുന്നുണ്ട്. വിമർശകർക്ക് കൃത്യമായ മറുപടിയും സൂര്യ നൽകിയിട്ടുണ്ട്. നീ ആണോ വിന്നർ എന്ന് ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് കൃത്യമായ ഉത്തരവും സൂര്യ നൽകിയിട്ടുണ്ട്. ഈ ഷോയിൽ പങ്കെടുത്തത് തന്നെ ഒരു വിജയമാണ് ബ്രോ. അതിൽ ഫസ്റ്റ് സെക്കൻഡ് എന്നൊന്നുമില്ല. എല്ലാ മനുഷ്യരേയും ബഹുമാനിക്കൂ… എന്നായിരുന്നു സൂര്യയുടെ മറുപടി.

മണിക്കുട്ടനോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാത്തതിനെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. ചേച്ചി മണിക്കുട്ടൻ ചേട്ടന് ആശംസ ഇല്ലേ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എല്ലാവർക്കും പറഞ്ഞല്ലോ എന്നു മറ്റൊരാൾ ചോദിക്കുന്നുണ്ട്. എന്നാൽ ഈ കമന്റുകൾക്ക് സൂര്യ മറുപടി നൽകിയിട്ടില്ല. ഇനി അങ്ങോട്ട് പോകേണ്ടെന്നും എംകെ ഇങ്ങോട്ട് വരട്ടെ എന്നും ആരാധകർ പറയുണ്ട്. കൂടാതെ സായിയുടേയും സൂര്യയുടേയും കോമ്പോ ഇഷ്ടമാണെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. മണിക്കുട്ടനുമായുള്ള ചിത്രം പോസ്റ്റ് ചെയ്യാനും ആരാധകർ പറയുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തുന്നതിന് മുൻപ തന്നെ സൂര്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ റായി ബച്ചനുമായുള്ള രൂപസാദൃശ്യമാണ് സൂര്യയെ ശ്രദ്ധേയയാക്കിയത്. ബിഗ് ബോസ് ഷോയിൽ എത്തിയതോടെ ആരാധകരുടെ എണ്ണം വർധിക്കുയായിരുന്നു. ഫൈനലിൽ ഇടം പിടിക്കുമെന്ന് കരുതിയ മത്സരാർഥിയായിരുന്നു സൂര്യ. എന്നാൽ 91ാം ദിവസം ഷോയിൽ നിന്ന് പുറത്ത് പോകുകയായിരുന്നു. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സൂര്യയ്ക്ക് നേരെ നിരവധി സൈബർ ആക്രമണം ഉയർന്നിരുന്നു.

about soorya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top