Connect with us

അനന്യയുടെ മരണത്തിനുത്തരവാദി ശീതൾ ശ്യാം ? ; കമ്മ്യൂണിറ്റിയ്ക്ക് അകത്തും പുറത്തുമുള്ള തെറ്റുകാരെ പിടികൂടണം ; സംഘടനാ കൊച്ചമ്മമാർ അനന്യയുടെ മരണത്തിന് ശേഷം കാണിച്ചത് വെറും പട്ടി ഷോ; വേദയോടെ പൊട്ടിത്തെറിച്ച് സീമ വിനീത് !

Malayalam

അനന്യയുടെ മരണത്തിനുത്തരവാദി ശീതൾ ശ്യാം ? ; കമ്മ്യൂണിറ്റിയ്ക്ക് അകത്തും പുറത്തുമുള്ള തെറ്റുകാരെ പിടികൂടണം ; സംഘടനാ കൊച്ചമ്മമാർ അനന്യയുടെ മരണത്തിന് ശേഷം കാണിച്ചത് വെറും പട്ടി ഷോ; വേദയോടെ പൊട്ടിത്തെറിച്ച് സീമ വിനീത് !

അനന്യയുടെ മരണത്തിനുത്തരവാദി ശീതൾ ശ്യാം ? ; കമ്മ്യൂണിറ്റിയ്ക്ക് അകത്തും പുറത്തുമുള്ള തെറ്റുകാരെ പിടികൂടണം ; സംഘടനാ കൊച്ചമ്മമാർ അനന്യയുടെ മരണത്തിന് ശേഷം കാണിച്ചത് വെറും പട്ടി ഷോ; വേദയോടെ പൊട്ടിത്തെറിച്ച് സീമ വിനീത് !

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ ആത്മഹത്യാ അപ്രതീക്ഷിത വഴിത്തിരിവിലേക്കാണ് കടന്നുപോകുന്നത്. ശസ്ത്രക്രിയയിൽ വന്ന പിഴവ് മൂലമാണ് അനന്യ ഒരു വർഷമായി വേദന അനുഭവിച്ചതും സഹിക്കാനാകാതെ മരണത്തിന് കീഴടങ്ങിയതുമെന്നുമാണ് ഇന്നലെ വരെ എല്ലാവരും കരുതിയിരുന്നത്. എന്നാൽ, ഇന്നലെ രാത്രിയോടെ സീമാ വിനീത് പങ്കുവച്ച ഒരു കുറിപ്പോടെ കഥകൾ മാറിമറിയുകയാണ്.

ശീതൾ ശ്യാം നീ അനുഭവിക്കും എന്നുള്ള പോസ്റ്റോടെയാണ് സീമ ആദ്യം എത്തിയത്. ശീതൾ ശ്യം എന്ന വ്യക്തി അനന്യ അറിയാത്ത അനന്യ പറയാത്ത കാര്യം പബ്ലിക് ഇടത്തിൽ സംസാരിച്ചിരുന്നു . ശീതളിന്റെ പ്രവർത്തി അനന്യയെ അങ്ങേയറ്റം മാനസികമായി തളർത്തി എന്ന് അനന്യ തന്നെ പറയുന്ന ഒരു വോയിസ് ആണ് പിന്നീട് സീമാ വിനീത് ഷെയർ ചെയ്തത്. അതൊരു ക്ലബ് ഹൗസ് ചർച്ചയുടെ റെക്കോർഡിങ്ങായിരുന്നു.

പിന്നീട് സീമ പങ്കുവച്ച ഒരു പോസ്റ്റ്, അനന്യ മരിക്കുന്നതിന് ദിവസങ്ങൾ മുൻപ് ശീതൾ ശ്യാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ്. അത് ട്രാൻസ് കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കൾ അടങ്ങുന്നതാണ്. യഥാർത്ഥ ഫോട്ടോയിൽ അനന്യയെ കാണാം . എന്നാൽ, ശീതൾ ശ്യാം പങ്കുവച്ച ഫോട്ടോയിൽ അനന്യയെ പൂർണ്ണമായും ക്രോപ് ചെയ്തുമാറ്റിയിട്ടുണ്ട്.

യഥാർത്ഥ ഫോട്ടോയും പ്രമുഖ ആക്റ്റിവിസ്റ്റ് പോസ്റ്റ്‌ ചെയ്ത ഫോട്ടോയും കഷ്ടം, ഇങ്ങനെ മുറിച്ചു കളയാൻ ആയിരുന്നെങ്കിൽ എന്തിനാ പോയി ഫോട്ടോക്ക് നിന്നത് എന്ന അടിക്കുറിപ്പോടെയാണ്‌ സീമ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ഇതോടെ സോഷ്യൽ മീഡിയയിൽ ശീതൾ ശ്യാമിനെതിരെ ശക്തമായ വിമർശനം ഉയരുകയാണ്. പിന്നാലെ സീമ വിനീത് കുറിച്ച വാക്കുകൾ ഏറെ ഗൗരവമുള്ളതായിട്ടാണ് കാണാൻ കഴിയുന്നത്. ഞാൻ ആത്മഹത്യ ചെയ്യില്ല ചിലപ്പോൾ കൊല്ലപ്പെട്ടേക്കും ഞാനും നാളെ പക്ഷേ പറയാനുള്ളത് മുഴുവൻ പറഞ്ഞവസാനിപ്പിക്കും
ആരെയും ഭയം ഇല്ല ആരുടേയും തണലിൽ അല്ല ഞാൻ ജീവിക്കുന്നത് . ഒറ്റക്കാണ് എന്ന പൂർണ്ണ ബോധ്യമുണ്ട്. ഒറ്റക്ക് നിന്നല്ലേ ഇതുവരെ എത്തിയത് ഇനിയും ഒരു കൂട്ടത്തിന്റെയും കൂട്ട് വേണ്ട” എന്നാണ് സീമ കുറിച്ചിരിക്കുന്നത്. ഇതിൽ സീമയ്ക്ക് വധഭീഷണി ഉണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല.

ശീതൾ ശ്യാമിന്റെ പേരിലേക്ക് കുറ്റങ്ങൾ ആരോപിക്കപ്പെടുമ്പോൾ അനന്യയെ ശസ്ത്രക്രിയ ചെയ്ത് വെട്ടിമുറിച്ചവർ രക്ഷപെടും എന്ന തരത്തിൽ മറ്റൊരു ചർച്ചയും ഇവർക്കിടയിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു വാദവുമായി ദിയ സനയും രംഗത്തുവന്നിരുന്നു. അതിനുശേഷം സീമ പങ്കുവച്ച കുറിപ്പിൽ പേരെടുത്തുപറയാതെ സംഘടനയെ വിമർശിക്കുമെന്നുമുണ്ട്.

സീമയുടെ ആ കുറിപ്പ് ഇങ്ങനെ, അനന്യയുടെ മരണത്തിനു ഉത്തരവാദികൾ ആയവരെ തീർച്ചയായും നിയമത്തിനു മുന്നിൽ കൊണ്ട് വരിക തന്നെ ചെയ്യണം… അത് സർജ്ജറി ചെയ്ത ഡോക്ടർ ആയാലും പോയ ഹോസ്പിറ്റൽ ആയാലും കൂടെ നടന്ന ഏതു കമ്മ്യൂണിറ്റിസ് ആയാലും ഒരിക്കലും വിഷയത്തിൽ നിന്നും വിട്ടു പോകുന്നതോ വഴിതിരിച്ചു വിടുന്നതോ അല്ല.

പലരും ചോദിക്കുന്നതും കേട്ടു ഒരുപാട് ആളുകൾ ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ നിങ്ങളൊക്കെ തന്നെ സഹായിച്ചാൽ “”ഞാനുൾപ്പടെ ””അനന്യയുടെ പുനർ സർജ്ജറി സുഖമായി നടക്കുമല്ലോ എന്ന് . ഞാൻ ഈ സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ് അനന്യ എന്ന് അറിയുന്നത് ഈ അടുത്ത ദിവസങ്ങളിൽ ആണ്. കാരണം അനന്യ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയുടെ മകൾ ആണ് എന്നു അനന്യയും അവരും പറഞ്ഞിട്ടുള്ളതാണ് പല പൊതു സ്ഥലങ്ങളിലും…. കൂടാതെ ഒരുപാട് അംഗങ്ങൾ ഉള്ള ഒരു സംഘടനയുടെ മെമ്പർ കൂടിയാണ് അനന്യ .

ഞാൻ ആ സംഘടനയുടെ ഭാഗമല്ല ആ സംഘടനയുടെ പ്രവർത്തനങ്ങൾ അറിയുകയും ഇല്ല. പല പ്രമുഖരും ആ സംഘടനയുടെ ഭാഗമാണ് ഞാൻ തുടക്കത്തിൽ മെമ്പർ ആയിരുന്നു അവരുടെ അജണ്ടയിൽ ഉള്ള തൃപ്തിക്കേട് കാരണം പിരിഞ്ഞു പോരുകയായിരുന്നു . അപ്പോൾ ആ സംഘടനക്ക് വിചാരിച്ചാൽ അനന്യയുടെ സർജ്ജറി വളരെ എളുപ്പത്തിൽ നടത്തികൊടുക്കുവാൻ കഴിയും ആർഭാടമായി കല്യാണം നടത്താനും ഫാഷൻ ഷോ സംഘടികിപ്പിക്കാനും ഒക്കെ മാത്രം ആണോ കൊച്ചമ്മമാർ അടങ്ങുന്ന ഈ സംഘടന ..

ഒരു ജീവൻ നഷ്ട്ടപെട്ടതിനു ശേഷം കരച്ചിൽ ,പട്ടിഷോ , നടത്തിയാൽ എല്ലാം തികഞ്ഞു എന്നാണോ നിങ്ങൾ കരുതുന്നത്…? പിന്നെ എന്താണ് ഈ കമ്മ്യൂണിറ്റി കുടുംബം..എന്താണ് കമ്മ്യൂണിറ്റി അമ്മ???എന്തിനാണ് സംഘടന….?? അതൊക്കെ പോട്ടെ ഇവരൊന്നും സഹായിക്കേണ്ട അനന്യയെ സഹായിക്കാൻ മുന്നോട്ടു വന്നവരെ എന്തിനാണ് ഇവർ വിലക്കിയത്…..??ഇത്രയും സ്നേഹവും സഹാനു ഭൂതിയും സഹജീവികളോട് ഉണ്ടായിരുന്നു എങ്കിൽ എന്തിനാണ് കിട്ടാൻ ഇരുന്ന ആ സഹായം മുടക്കിയത്???? ഈ കരഞ്ഞ കണ്ണീരിൽ എന്താണ് സത്യം ഉള്ളത്….?? ഈ മീഡിയയിലും സോഷ്യൽ മീഡിയകളിലും ഉള്ള പ്രതിബദ്ധതയും പ്രഹസനങ്ങളും മാത്രമല്ലെ ഉള്ളു ഈ ബന്ധങ്ങൾ…??എന്നവസാനിക്കുന്നു സീമയുടെ കുറിപ്പ്.

അനന്യ എന്ന ട്രാൻസ് യുവതിയുടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അവസ്ഥ പുറം ലോകമറിഞ്ഞത് അവൾ രക്തസാക്ഷിത്വം വരിച്ചതിനുശേഷമാണ് . തുടർന്ന് അനന്യയുടെ പങ്കാളി ജിജോ ആത്മഹത്യാ ചെയ്തു എന്ന വാർത്തയും പുറത്തുവന്നിരുന്നു. സമൂഹം, പൊതുസമൂഹമല്ല, അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹം ഒരു പ്രശ്‌നം നേരിടുമ്പോൾ അത് ചർച്ചചെയ്യപ്പെടാൻ അവരുടെ ജീവൻ ബലികൊടുക്കേണ്ടി വരുന്നു.

ഒരു ഗ്രൂപ്പിൽ അല്ലെങ്കിൽ ഒരു സംഘടനയിൽ അംഗമാകുമ്പോഴുള്ള പ്രശനങ്ങളാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്. ഏതൊരു സംഘടനയായാലും അന്തമായ രാഷ്ട്രീയം ഒരു മനുഷ്യനെ അതിൽ അടിമപ്പെടുത്തും, അതോടെ സ്വതന്ത്രമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധിക്കാത്ത അവസ്ഥയിലേക്ക് അവർ മാറിപ്പോകും. ഒരുപാട് സ്വപ്‌നങ്ങൾ നേതുകൂട്ടിയ രണ്ടു ജീവൻ പൊലിഞ്ഞ അനന്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ നിജസ്ഥിതി പുറത്തുവരട്ടെ … അനന്യയ്ക്ക് നീതി ലഭിക്കട്ടെ !

about seema vineeth

Continue Reading
You may also like...

More in Malayalam

Trending

Recent

To Top