Malayalam
മരക്കാർ ഒടിടിയ്ക്ക് നൽകാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല, പക്ഷെ അനശ്ചിതത്വത്തിലേക്ക് പോയാൽ….ഓണത്തിന് പ്രദർശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അത് ചെയ്യും; ആന്റണി പെരുമ്പാവൂർ
മരക്കാർ ഒടിടിയ്ക്ക് നൽകാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല, പക്ഷെ അനശ്ചിതത്വത്തിലേക്ക് പോയാൽ….ഓണത്തിന് പ്രദർശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അത് ചെയ്യും; ആന്റണി പെരുമ്പാവൂർ
മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുകയാണ്. നിലവിൽ ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാൻ ആണ് പദ്ധതിയിട്ടിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
എന്നാൽ കൊവിഡ് രണ്ടാം തരംഗം അതിശക്തമായി തന്നെ തുടരുന്ന സാഹചര്യത്തിൽ തിയേറ്റർ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഒന്നും തന്നെ ആയിട്ടുമില്ല. മരക്കാർ വീണ്ടും റിലീസ് മാറ്റുമോ ഇല്ലയോ എന്ന ആശങ്കയിലാണ് സിനിമ ലോകം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.
മരക്കാർ ഓണം റിലീസായി പുറത്തിറക്കണമെന്നത് തങ്ങളുടെ പ്രതീക്ഷയാണ്. എന്നാൽ അതിന് വിപരീതമായി അതനുസരിച്ച് പ്രവർത്തിക്കും. മരക്കാർ എന്ന ചിത്രം തിയേറ്ററിൽ തന്നെ കാണേണ്ടത് ആണെന്നും അതിനാൽ ഒടിടി റിലീസ് ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു. പതിനെട്ട് മാസത്തോളമായി ചിത്രം ഹോൾഡ് ചെയ്തു വേവച്ചിരിക്കുകയാണ്. ഓണത്തിന് റിലീസ് ചെയ്യാൻ സാധിക്കാത്ത പക്ഷം അടുത്ത തവണ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ:
നമ്മുടെ ഒരു നിശ്ചയം മാത്രമാണ് മരക്കാർ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്നത്.അതിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ അതനുസരിച്ച് പ്രവർത്തിക്കും. മരക്കാർ ഒടിടിയ്ക്ക് നൽകാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. പക്ഷെ അനശ്ചിതത്വത്തിലേക്ക് പോയാൽ എന്ത് ചെയ്യണമെന്ന ഒരു ശൂന്യത മുന്നിലുണ്ട്. ഫുൾ പൈസ ഒടിടിയിലൂടെ കിട്ടുമോ ഇല്ലയോ എന്നതല്ല. ഇതുപോലെ ഇത്രയും ബജറ്റിൽ മലയാളത്തിൽ ആദ്യമായാണ് ഉണ്ടായിരിക്കുന്നത്. ആ സിനിമയുടെ പൂർണത എന്നത് വലിയ സ്ക്രീനിൽ ഇരുന്ന് കാണുകയെന്നതാണ്. ഞാൻ ചിന്തിച്ചിട്ടുപോലുമില്ല ഒടിടിയെക്കുറിച്ച്. ഓണത്തിന് പ്രദർശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത തവണ നോക്കും. 18 മാസത്തോളമായി ഹോൾഡ് ചെയ്തിരിക്കുകയാണ്.
മൾട്ടിപ്ലക്സുകൾ ഉൾപ്പടെ 600ൽ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് പറഞ്ഞിരുന്നു.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
