Connect with us

നിന്നെയൊക്കെ വണ്ടിയിൽ കയറ്റി കൊണ്ട് വരാൻ ഞാനെന്താ നിന്റെ മാനേജരോ അന്ന് തിലകൻ ദേഷ്യപ്പെട്ടു; ഇന്ന് മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും തിരക്കായി നിൽക്കുന്ന വ്യക്തി ഇന്ദ്രൻസ്!

Movies

നിന്നെയൊക്കെ വണ്ടിയിൽ കയറ്റി കൊണ്ട് വരാൻ ഞാനെന്താ നിന്റെ മാനേജരോ അന്ന് തിലകൻ ദേഷ്യപ്പെട്ടു; ഇന്ന് മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും തിരക്കായി നിൽക്കുന്ന വ്യക്തി ഇന്ദ്രൻസ്!

നിന്നെയൊക്കെ വണ്ടിയിൽ കയറ്റി കൊണ്ട് വരാൻ ഞാനെന്താ നിന്റെ മാനേജരോ അന്ന് തിലകൻ ദേഷ്യപ്പെട്ടു; ഇന്ന് മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും തിരക്കായി നിൽക്കുന്ന വ്യക്തി ഇന്ദ്രൻസ്!

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ് . ചെറിയകഥാപാത്രങ്ങളിലൂടെ തുടങ്ങി വ്യത്യസ്തങ്ങളായ കഥാപത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ നടനാണ് . ഇന്ന് മലയാള സിനിമയിൽ ഏറ്റവും തിരക്കേറിയ നടൻമാരിലൊരാളായി മാറിയിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. ആദ്യ കാലത്ത് ഇന്ദ്രൻസിനെ സിനിമകളിൽ കോമഡി താരം ആയി മാത്രമായിരുന്നു കണ്ടത്. നിരവധി സിനിമകളിൽ വന്നു പോവുന്ന കഥാപാത്രങ്ങൾ ചെയ്ത ഇന്ദ്രൻസിന് പിന്നീട് അമ്പരിപ്പിക്കുന്ന കരിയർ വളർച്ച സംഭവിച്ചു.

2016 ൽ മൺറോ തുരുത്ത് എന്ന സിനിമയിൽ നടൻ ചെയ്ത വേഷം നിരൂപക പ്രശംസ ഏറ്റുവാങ്ങി. നിരവധി ഫിലിം ഫെസ്റ്റുകളിലും ഈ സിനിമ പ്രദർശിപ്പിക്കപ്പെട്ടു. ഹോം, പട, അഞ്ചാം പാതിര, ഉടൽ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ഇന്ദ്രൻസ് ചെയ്തു.

ഇപ്പോഴിതാ ഇന്ദ്രൻസിനെക്കുറിച്ചും വിട പറഞ്ഞ നടൻ തിലകനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ച പൂജപ്പുര രാജൻ. ഇന്ദ്രൻസുമായി വളരെ നാളത്തെ സൗഹൃദം ഉണ്ടെന്നും സൗമ്യ സ്വഭാവക്കാരനാണ് ഇന്ദ്രൻസെന്നും ഇദ്ദേഹം പറഞ്ഞു. തിലകൻ മുമ്പൊരിക്കൽ ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ചും പൂജപ്പുര രാജൻ സംസാരിച്ചു. ഒരു യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

‘ഈ കാലഘട്ടത്തിൽ മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും തിരക്കായി നിൽക്കുന്ന വ്യക്തിയാണ് ഇന്ദ്രൻസ്. നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ. അവന്റെ സ്വഭാവം അങ്ങനെയാണ്. അവന്റെ ഭാര്യക്ക് അതിനേക്കാളും നല്ല സ്വഭാവമാണ്. എപ്പോഴും എടാ പോടോ എന്ന് വിളിച്ച് സംസാരിച്ച് പോവുന്നതാണ്. ഒന്നിലും ഇറിറ്റേഷൻ കാണിക്കാത്ത വ്യക്തിയാണ് ഇന്ദ്രൻസ്. എല്ലാത്തിലും മുന്നിൽ നിൽക്കുന്ന വ്യക്തി ആണ്. എടുത്ത് പറഞ്ഞാൽ അവന്റെ സ്വഭാവം ആണ് ഏറ്റവും വലുത്’രജപുത്രൻ എന്ന സിനിമ പാക്കപ്പ് ആയി തിലകൻ ചേട്ടൻ പോവുന്ന വഴിക്ക് ഞാനും കൂടെ വണ്ടിയിൽ കയറി. ഹൗസിം​ഗ് കോളനിയുടെ അടുത്തെത്തിയപ്പോൾ പറഞ്ഞു ഒന്ന് ബ്രേക്ക് ചെയ്യൂ എന്ന്. ഞാൻ ഇറങ്ങി. നിന്നെയൊക്കെ വണ്ടിയിൽ കയറ്റി കൊണ്ട് വരാൻ ഞാനെന്താ നിന്റെ മാനേജരോ എന്ന് ചോദിച്ച് എന്റെയടുത്തൊരു ചൂടാവൽ’

‘പോവുന്ന വഴിക്ക് വണ്ടി ഒന്ന് നിർത്തിയല്ലേ ഉള്ളൂ എന്ന് ഞാൻ ചോദിച്ചു. പുള്ളിയങ്ങ് വയലന്റ് ആയി. പിറ്റേന്ന് ഞാൻ ഇങ്ങനെ പറഞ്ഞെന്ന് പറഞ്ഞ് പരാതി കൊടുത്തു. ഞാൻ പറഞ്ഞ കാര്യം മുഴുവനും പറഞ്ഞു”അപ്പോൾ ആർക്കും പരാതി ഇല്ല. പുള്ളി പിറ്റേദിവസം ആയപ്പോഴേക്കും പറഞ്ഞത് തെറ്റായിപ്പോയെന്ന് പറഞ്ഞു. ചില സമയത്ത് പുള്ളിക്ക് ഭയങ്കര ദേഷ്യം ആണ്. ഞാനീ അനുഭവം പുള്ളിയുടെ മക്കളുടെ അടുത്തും പറഞ്ഞിട്ടുണ്ട്,’ പൂജപ്പുര രാജൻ പറഞ്ഞു. സിനിമാ രം​ഗത്ത് ഏറെ നാൾ വിലക്ക് നേരിട്ട വ്യക്തിയാണ് നടൻ തിലകൻ. അവസാന കാലത്ത് ഇതിനെത്തുടർന്ന് നിരവധി സിനിമകളിൽ നടന് അഭിനയിക്കാനായിരുന്നില്ല.

Continue Reading
You may also like...

More in Movies

Trending

Recent

To Top