Connect with us

പലർക്കും ഭീഷണിയുമായി ബിഗ് ബോസ് വീട്ടിലേക്ക് അവർ; ഇതാണ് കാത്തിരുന്ന വമ്പൻ സർപ്രൈസ്!!!

Bigg Boss

പലർക്കും ഭീഷണിയുമായി ബിഗ് ബോസ് വീട്ടിലേക്ക് അവർ; ഇതാണ് കാത്തിരുന്ന വമ്പൻ സർപ്രൈസ്!!!

പലർക്കും ഭീഷണിയുമായി ബിഗ് ബോസ് വീട്ടിലേക്ക് അവർ; ഇതാണ് കാത്തിരുന്ന വമ്പൻ സർപ്രൈസ്!!!

ചുരുങ്ങിയ സീസണുകള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയില്‍ ശ്രദ്ധേയമായ ഇടം കണ്ടെത്തിയ ടിവി ഷോയാണ് ബിഗ് ബോസ്. നിലവില്‍ ബിഗ് ബോസ് മലയാളം സീസൺ 6 നിരവധി തവണ പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്.

ഷോയ്ക്ക് അകത്ത് നടത്തിയ പരാമർശങ്ങളുടെ പേരില്‍ പുറത്ത് മത്സരാർത്ഥികളുടെ പേരില്‍ പൊലീസ് കേസ് വരെ ഉണ്ടായിട്ടുണ്ട്. ഷോ തുടങ്ങിയതിന് ശേഷം മത്സരാര്‍ഥികളുടെ പ്രകടനത്തെ ചൊല്ലിയും മറ്റ് ചില വിവാദങ്ങളുമൊക്കെ ഷോ സംസാരവിഷയമാക്കാന്‍ ഇടയാക്കി.’

ഇപ്പോഴിതാ അറുപത് ദിവസങ്ങളോട് അടുക്കാൻ ഒരുങ്ങുമ്പോൾ‌ പുതിയ ഒരു സർപ്രൈസ് കൂടി പ്രേക്ഷകർക്കായി അണിയറയിൽ ഒരുങ്ങുകയാണ്. സീസൺ അ‍ഞ്ചിൽ സംഭവിച്ചതുപോലെ തന്നെ ഹൗസിലേക്ക് ചലഞ്ചേഴ്സ് കയറാൻ പോകുന്നു എന്നാണ് വാർത്ത.

കഴിഞ്ഞ സീസണിൽ റിയാസ്, പൊളി ഫിറോസ്, റോബിൻ, രജിത്ത് കുമാർ എന്നിവരാണ് ചലഞ്ചേഴ്സായി കയറിയത്. ചലഞ്ചേഴ്സ് കയറുന്നത് വരെയുള്ള ബിഗ് ബോസ് സീസൺ അഞ്ചും അവരുടെ വരവിനുശേഷമുള്ള മത്സരാർത്ഥികളുടെ ഗെയിമും വളരെ വ്യത്യസ്തമായിരുന്നു.  മത്സരാർത്ഥികളിൽ പലരും ഗെയിം മാറ്റി കളിക്കാൻ തുടങ്ങിയതും ചലഞ്ചേഴ്സ് വന്ന് പോയതിനുശേഷമാണ്.

സീസൺ ആറും വലിയ ചലനങ്ങളൊന്നുമില്ലാതെയാണ് മുന്നോട്ട് പോകുന്നത്. ഹൗസിൽ‌ ഇപ്പോൾ ഗെയിം കളിക്കുന്നവരിൽ നല്ലൊരു വിഭാഗം സേഫ് ഗെയിമേഴ്സാണ്. പലരും പവർ റൂമിൽ കയറി പറ്റി നോമിനേഷനിൽ ഉൾപ്പെടാതെ രക്ഷപ്പെട്ട് ഹൗസിൽ കഴിയുന്നവരുമാണ്. അതുകൊണ്ട് തന്നെ നല്ലൊരു മത്സരം കാണാൻ പ്രേക്ഷകർക്കും കഴിയുന്നില്ല. ഗബ്രിയാണ് ഏറ്റവും അവസാനം ഹൗസിൽ നിന്നും പുറത്തായത്.

ഇതുവരെയുള്ള ഹൗസിലെ പ്രശ്നങ്ങളെല്ലാം ജാസ്മിൻ, ഗബ്രി, ജിന്റോ, നോറ, രതീഷ് എന്നിവരെ മാത്രം ചുറ്റിപ്പറ്റിയുള്ളതാണ്. റീ എൻട്രി നടത്തിയപ്പോൾ താൻ കാട്ടുതീയായിരിക്കും ഇനി മുതൽ ഹൗസിലെന്ന് പറഞ്ഞ സിജോ പോലും ഹൗസിൽ‌ വളരെ നിശബ്ദനാണ്. അർജുൻ, ശ്രീതു, അഭിഷേക്, സായ് കൃഷ്ണ തുടങ്ങിയവരൊന്നും തന്നെ ഇതുവരെയും വാശിയേറിയ ഒരു മത്സരം കാഴ്ചവെച്ചിട്ടില്ല.

ബിഗ് ബോസ് നൽകുന്ന ഫിസിക്കൽ ടാസ്ക്ക് പൂർത്തിയാക്കുക മാത്രമാണ് ഇവരെല്ലാം ചെയ്തിട്ടുള്ളത്. ഗബ്രി കൂടി പുറത്തായതോടെ ലൈവ് കാണാൻ‌ ത്രില്ലിങായി ഒന്നും തന്നെ ഇല്ലെന്നാണ് പ്രേക്ഷകരുടെ പക്ഷം. ബിഗ് ബോസ് വീട് ഇനി ബിഗ് ബോസ് ഹോട്ടൽ‌… കുടുംബാംഗങ്ങൾ മാനേജരും പരിചാരകരും കലാകാരന്മാരുമൊക്കയായി മാറും.

അതിഥികളായി എത്തുന്നവർ ആരായിരിക്കുമെന്ന് ഞാൻ പറയില്ല അതൊരു സസ്പെൻസാണ്. മാത്രമല്ല ഹൗസിൽ ഇനി അവിചാരിതമായ പല സംഭവ വികാസങ്ങളും അരങ്ങേറിയേക്കാം. നാളെ ആരംഭിക്കുന്ന ബിഗ് ബോസ് ഹോട്ടൽ ടാസ്ക്കിനെ കാത്തിരിക്കുക എന്നാണ് പുതിയ പ്രമോയിൽ മോഹൻലാൽ പറഞ്ഞത്. ചലഞ്ചേഴ്സ് ഹൗസിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ വന്നതോടെ പ്രേക്ഷകർ ചലഞ്ചേഴ്സിന്റെ പേരുകളും പ്രഡിക്ട് ചെയ്ത് തുടങ്ങി.

ബ്ലെസ്ലി, റിയാസ്, സാബു, ദിൽഷ, ശോഭ, ലക്ഷ്മിപ്രിയ എന്നീ പേരുകളെല്ലാമാണ് കൂടുതലായും ഉയർന്ന് കേൾക്കുന്നത്. ദിൽഷ വന്നിട്ടൊന്നും കാര്യമില്ല. രഞ്ജിനി, സാബുവെക്കെയാണെങ്കിൽ പൊളിക്കും. ലക്ഷ്മിപ്രിയ വന്നാൽ ജാസ്മിനെ വൃത്തി, അച്ചടക്കം, ബഹുമാനം, ദൈവഭക്തി ഇതൊക്കെ പഠിപ്പിക്കും, സാബുമോനും രഞ്ജിനിയും മതി വേറെ ആരും വരണ്ട, ചലഞ്ചേഴ്സ് വന്നാലും ഗെയിമിനെ ബാധിക്കില്ല.

കാരണം നിലവിൽ അവിടെ ആർക്കും ഒരു ഗെയിമുമില്ല, ബ്ലെസ്ലിയെ കാണാൻ കാത്തിരിക്കുന്നു, ആര് വന്നാലും നല്ലപോലെ പ്രോവൊക്കിങ് ചലഞ്ച് ചെയ്യാൻ അറിയുന്നവരാവണം ️രജിത്ത്, റിയാസൊക്കെ അടിപൊളി ആയിരുന്നു എന്നിങ്ങനെയാണ് വീഡിയോ വൈറലായതോടെ പ്രേക്ഷകർ കുറിക്കുന്ന കമന്റുകൾ. ഇന്ന് വീക്കെന്റ് എപ്പിസോഡ് അവസാനിക്കുമ്പോൾ ചലഞ്ചേഴ്സ് വരുന്നതുമായി ബന്ധപ്പെട്ടുള്ള പ്രമോ പുറത്ത് വന്നേക്കും.

സീസൺ അഞ്ചിൽ റോബിൻ ചലഞ്ചറായി വന്ന് വലിയ വിവാദങ്ങൾ സൃഷ്ടിച്ചാണ് പുറത്തിറങ്ങിയത്. ഗബ്രി കൂടി പുറത്തായതോടെ ഹൗസിൽ ഇപ്പോൾ പതിനാറ് പേരാണ് അവശേഷിക്കുന്നത്. ഒരാൾ കൂടി ഇന്ന് പുറത്താകുമെന്നാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്. അർജുനോ റിഷിയോ പുറത്താകണമെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും ആവശ്യപ്പെടുന്നത്.

Continue Reading
You may also like...

More in Bigg Boss

Trending