Connect with us

പടം ഓണത്തിന് ഇറങ്ങുമെന്ന് പ്രതീക്ഷ അവർക്കുമില്ല നമുക്കുമില്ല, ജനങ്ങൾ ഇത്രയും ഭയപ്പെടുന്ന ഈ അവസ്ഥയിൽ ഫാമിലികൾ തിയേറ്ററിലേക്ക് വരില്ല; ലിബർട്ടി ബഷീർ

Malayalam

പടം ഓണത്തിന് ഇറങ്ങുമെന്ന് പ്രതീക്ഷ അവർക്കുമില്ല നമുക്കുമില്ല, ജനങ്ങൾ ഇത്രയും ഭയപ്പെടുന്ന ഈ അവസ്ഥയിൽ ഫാമിലികൾ തിയേറ്ററിലേക്ക് വരില്ല; ലിബർട്ടി ബഷീർ

പടം ഓണത്തിന് ഇറങ്ങുമെന്ന് പ്രതീക്ഷ അവർക്കുമില്ല നമുക്കുമില്ല, ജനങ്ങൾ ഇത്രയും ഭയപ്പെടുന്ന ഈ അവസ്ഥയിൽ ഫാമിലികൾ തിയേറ്ററിലേക്ക് വരില്ല; ലിബർട്ടി ബഷീർ

മരക്കാർ എന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്ന് വിശ്വാസം അതിന്റെ നിർമ്മാതാക്കൾക്ക് പോലുമില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബർട്ടി ബഷീർ.

ചിത്രം റിലീസ് ചെയ്യാൻ ഇനി മൂന്നാഴ്‌സി പോലുമില്ല. പക്ഷെ പോസ്റ്ററുകളോ മറ്റു വർക്കുകളോ ഇതുവരെ ആരംഭിച്ചിട്ടില്ല. ചിത്രം റിലീസ് ചെയ്യുമെന്ന പ്രതീക്ഷ തങ്ങൾക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചിലത്തി തിയേറ്ററുകൾ തുറന്നാൽ തന്നെ പ്രേക്ഷകർ വരില്ല. പിന്നെന്തിന് തുറക്കണമെന്നും അദ്ദേഹം ചോദിച്ചു. .

ലിബർട്ടി ബഷീറിന്റെ വാക്കുകൾ:

മരക്കാർ ഓണത്തിന് റിലീസ് ചെയ്യാനാകുമെന്നുമാണ് നിർമ്മാതാക്കൾക്ക് പോലും പ്രതീക്ഷയില്ലല്ലോ. ഇനി മൂന്നാഴ്ച കൊണ്ട് പരസ്യം ചെയ്യണം ബാക്കി എല്ലാ ഒരുക്കങ്ങളും ചെയ്യണം. പടം ഓണത്തിന് ഇറങ്ങുമെന്ന് പ്രതീക്ഷ അവർക്കുമില്ല നമുക്കുമില്ല. ഈ ആഴ്ചയിലെ അവരുടെ നിലപാട് കൊണ്ട് പറയുകയാണ് ചിത്രം റിലീസ് ചെയ്യുമെന്ന് ഒരു പ്രതീക്ഷയുമില്ല. മുഖ്യമന്ത്രിയെ സമ്മർദ്ദം ചിലത്തി തുറക്കാൻ അനുമതി തന്നാലും ജനങ്ങൾ തിയേറ്ററിലേക്ക് വരണമല്ലോ. ജനങ്ങൾ ഇത്രയും ഭയപ്പെടുന്ന ഈ അവസ്ഥയിൽ ഫാമിലികൾ തിയേറ്ററിലേക്ക് വരില്ല. വെറുതെ തുറന്നിടാം എന്നേയുള്ളു. തിയേറ്റർ തുറന്നാൽ ഭീമമായ നഷ്ടമായിരിക്കും ഉണ്ടാവുക. കറന്റ് ബില്ല്, എസി അങ്ങനെ. വെറുതെ തുറന്നിട്ട് കാര്യമില്ലല്ലോ.

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഓണം റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ കൊവിഡ് രണ്ടാം തരംഗം അതിശക്തമായി തന്നെ തുടര്ന്ന് സാഹചര്യത്തിൽ തിയേറ്റർ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഒന്നും തന്നെ ആയിട്ടുമില്ല. മരക്കാർ വീണ്ടും റിലീസ് മാറ്റുമോ ഇല്ലയോ എന്ന ആശങ്കയിലാണ് സിനിമ ലോകം

മൾട്ടിപ്ലക്സുകൾ ഉൾപ്പടെ 600ൽ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിലവിൽ ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാൻ ആണ് പദ്ധതിയിട്ടിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

മെയ് 13 പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top