Connect with us

ത്രില്ലർ ചിത്രങ്ങൾക്ക് ഇനി അങ്ങോട്ട് ഒരു ഫേസ് ഉണ്ടെങ്കിൽ അമരത്തിൽ ജീത്തു ജോസഫ് ഉണ്ടെങ്കിൽ ചുക്കാൻ പിടിക്കാൻ മോഹൻലാൽ ഉണ്ടെങ്കിൽ ഇതിനോളം കിടിലൻ കൂട്ടുകെട്ട് വേറെയില്ല….ട്വൽത്ത് മാൻ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

Malayalam

ത്രില്ലർ ചിത്രങ്ങൾക്ക് ഇനി അങ്ങോട്ട് ഒരു ഫേസ് ഉണ്ടെങ്കിൽ അമരത്തിൽ ജീത്തു ജോസഫ് ഉണ്ടെങ്കിൽ ചുക്കാൻ പിടിക്കാൻ മോഹൻലാൽ ഉണ്ടെങ്കിൽ ഇതിനോളം കിടിലൻ കൂട്ടുകെട്ട് വേറെയില്ല….ട്വൽത്ത് മാൻ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

ത്രില്ലർ ചിത്രങ്ങൾക്ക് ഇനി അങ്ങോട്ട് ഒരു ഫേസ് ഉണ്ടെങ്കിൽ അമരത്തിൽ ജീത്തു ജോസഫ് ഉണ്ടെങ്കിൽ ചുക്കാൻ പിടിക്കാൻ മോഹൻലാൽ ഉണ്ടെങ്കിൽ ഇതിനോളം കിടിലൻ കൂട്ടുകെട്ട് വേറെയില്ല….ട്വൽത്ത് മാൻ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

ദൃശ്യം ‘2 ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ‘ട്വല്‍ത്ത് മാന്‍’ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം ആമസോൺ പ്രൈമിലൂടെ സ്ട്രീമിം​ഗ് ആരംഭിച്ചു കഴിഞ്ഞു. മികച്ചൊരു സസ്പെൻ ത്രില്ലർ ചിത്രമാണ് ട്വൽത്ത് മാൻ എന്ന് പറയുകയാണ് പ്രേക്ഷകർ.

പ്രേക്ഷകർ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത് നോക്കാം

“ഒരു സിനിമ.. പല കഥകൾ.. വ്യത്യസ്ത നിറങ്ങൾ.. നിഴലുകളുടെ അനാവരണം.. ഒരു നിഗൂഢ കുറ്റകൃത്യം, സസ്പെൻസ് ത്രില്ലർ. “നിങ്ങൾക്കറിയാം, പക്ഷേ നിങ്ങൾക്കറിയില്ല”. സംവിധായകൻ ജിത്തു ജോസഫ് വീണ്ടും ഞെട്ടിച്ചു.. ലാലേട്ടൻ സമാനതകളില്ലാത്തയാൾ. അടിപൊളി 11-1+1=12-ാമത്തെ മനുഷ്യൻ”

ഒരുപാട് മിസ്റ്ററികൾ നിറഞ്ഞ ഒരു തിരകഥ ഒരു ഒഴുക്കിൽ അങ്ങ് ഇരുന്നു കണ്ടു തീർക്കാം എന്നല്ലാതെ വല്ലാതെ പിടിച്ചിരുത്തുന്ന ഒരു മൂവി ആയിട്ട് ഒന്നും തോന്നിയില്ല, ഒരു പക്ഷേ പുതുമ ഇല്ലാത്ത കഥ പറച്ചിൽ ആയത് കൊണ്ടാവും,ഒരുപാട് രഹസ്യങ്ങൾ…. എല്ലാം ഒന്നും ഊഹിച്ചെടുക്കാൻ സാധിക്കില്ല എങ്കിലും ചിലതൊക്കെ ആർക്കും പ്രേഡക്റ്റ് ചെയ്യാം.. പറയുമ്പോ അതിനെ ഒക്കെ ട്വിസ്റ്റ്‌ എന്ന് വിളിക്കാം പക്ഷേ അതിൽ ആദ്യം പറഞ്ഞത് പോലെ ഒരു വൗ factor പോലെ ഒന്നും ഇല്ല.

11 പേര് ഒത്തു കൂടുന്ന ഒരു ബാച്‌ലർ പാർട്ടി ഒരു ഗെയിമിൽ നിന്നും തുടങ്ങുന്ന ദുരൂഹതകൾ, അങ്ങനെ ബോറടിപ്പിക്കാതെ മുന്നോട്ടു പോകുന്ന തിരക്കഥ. Duration അല്പം കൂടുതൽ ആണ്, പക്ഷെ എന്താണ് ഉണ്ടായത് എന്നറിയാനുള്ള ആകാംഷ അതൊക്ക നിക്കത്തും. ലാലേട്ടൻ എന്നത്തേയും പോലെ തന്നെ നിറഞ്ഞു നിന്നു മറ്റുള്ളവരുടെ പ്രകടനവും മോശമല്ല. എന്നിരുന്നാലും പൂർണ സംതൃപ്തി ഇല്ലാ. ഒരു പക്കാ ott മേറ്റീരിയൽ തന്നെയാണ് പടം. കണ്ടു വിലയിരുത്തുക.. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണം എന്നില്ല…

തിയേറ്ററിൽ പോയിട്ട് OTT യിൽ പോലും വരരുത് എന്ന് ആഗ്രഹിക്കുന്ന ആറാട്ട് പോലുള്ള സിനിമകൾ വലിയ റിലിസ് ആയി ആഘോഷിക്കുകയും.തിയേറ്ററിൽ കാണേണ്ട നല്ല ചിത്രങ്ങൾ OTT യിലേക്കും കൊടുക്കുന്ന ആന്റണി പെരുമ്പാവൂർ നിങ്ങളെ എനിക്ക് തീരെ മനസിലാകുന്നില്ല.


ത്രില്ലർ ചിത്രങ്ങൾക്ക് ഇനി അങ്ങോട്ട് ഒരു ഫേസ് ഉണ്ടെങ്കിൽ അമരത്തിൽ ജീത്തു ജോസഫ് ഉണ്ടെങ്കിൽ ചുക്കാൻ പിടിക്കാൻ മോഹൻലാൽ ഉണ്ടെങ്കിൽ ഇതിനോളം കിടിലൻ കൂട്ടുകെട്ട് വേറെയില്ല. ഡീറ്റെക്റ്റീവ്, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2,12th Man. Next : RAM. പതിഞ്ഞ താളത്തിൽ തുടങ്ങിയ സിനിമ.
ഇരുപത് മിനിറ്റിന് ശേഷം ഒരു പോക്കാണ്. മിസ്റ്ററി തൃല്ലറിന്റെ മുഴുവൻ ആവേശവും പകരുന്ന ലക്ഷണമൊത്ത ഒരു സിനിമ.
കോളേജ് മേറ്റ്സായ പതിനൊന്നു പേര് കൂട്ടത്തിൽ ഒരാളുടെ ബാച്ച്‌ലർ പാർട്ടിക്ക് ഒത്തുകൂടിയപ്പോൾ നടന്ന ഒരു കൊലപാതകത്തിൻ്റെയും, അതിലേക്ക് വഴിവെച്ച സംഭവങ്ങളുടെയും ചുരുളയക്കലാണ് സിനിമ.
ജിത്തുവിൻ്റെ മറ്റ് ത്രില്ലർ പടങ്ങളെ അപേക്ഷിച്ച് ഭയങ്കരമായ ട്വിസ്റ്റുകൾ ഒന്നും ഇല്ലെങ്കിലും അവസാനം വരെയും പ്രേക്ഷകനെ പിടിച്ചിരുത്താനും, എല്ലാ ഡോട്ടുകളും കണക്ട് ചെയ്യാനും തിരക്കഥയ്ക്കും ജിത്തുവിൻ്റെ മേക്കിങ്ങിനും സാധിക്കുന്നുണ്ട്.

14 പേരോളം മാത്രം അണിനിരക്കുന്ന ചിത്രം ഒറ്റദിവസത്തെ സംഭവമാണ് കൈകാര്യം ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കെ ആർ കൃഷ്‍ണകുമാറിന്റേതാണ് തിരക്കഥ. അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.

Continue Reading
You may also like...

More in Malayalam

Trending