Malayalam
താരങ്ങൾ പ്രതിഫലം കുറയ്ക്കരുത്; ചോദിക്കുന്നത് തരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പോയി പണി നോക്കാന്‍ പറയുക
താരങ്ങൾ പ്രതിഫലം കുറയ്ക്കരുത്; ചോദിക്കുന്നത് തരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പോയി പണി നോക്കാന്‍ പറയുക
കോവിഡും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമ മേഖലയാണ്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ് മലയാള സിനിമ. ഈ സമയം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒന്നാണ് താരങ്ങളുടെ പ്രതിഫലം. ഇപ്പോൾ ഇതാ ‘ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരങ്ങൾ പ്രതിഫലം കുറക്കരുതെന്ന സന്തോഷ് പണ്ഡിറ്റ്
‘അയ്യോ അല്ല, താരങ്ങള്‍ കുറക്കരുത്. ഒരു നിര്‍മാതാവ് ഒരു താരത്തെ സമീപിക്കുമ്ബോള്‍ താരം തന്റെ പ്രതിഫലം പറയുക. അത് തരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പോയി പണി നോക്കാന്‍ പറയുക. സാറ്റലൈറ്റ് റൈറ്റ് ഉള്ളവര്‍ക്ക് തനിയെ പടം എടുക്കാമല്ലോ. രണ്ടു കോടി റൈറ്റ് ഉള്ള ആള്‍ക്ക് ഒരു കോടിക്ക് പടം പിടിച്ചാല്‍ ബാക്കി ലാഭമാണ്. ഈ നടന് തന്നെ വേണം എന്ന് പറഞ്ഞു വന്നാല്‍ അയാള്‍ പറയുന്ന പ്രതിഫലം കൊടുത്തേ മതിയാകൂ. സാറ്റലൈറ്റ് റൈറ്റ് ഇല്ലാത്ത നടന്മാര്ക്കാണ് പ്രതിസന്ധി. അവര്‍ക്ക് നിര്‍മാതാക്കള്‍ പറയുന്നതുപോലെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.’ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
