Connect with us

ഗുരുവും കൂട്ടുകാരിയുമായവളേ, ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കണ്ണിമപൂട്ടാതെ കാവൽ നിന്നീടണം… സിത്താരയെ കുറിച്ച് സജീഷിന്റെ വാക്കുകൾ!

Malayalam

ഗുരുവും കൂട്ടുകാരിയുമായവളേ, ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കണ്ണിമപൂട്ടാതെ കാവൽ നിന്നീടണം… സിത്താരയെ കുറിച്ച് സജീഷിന്റെ വാക്കുകൾ!

ഗുരുവും കൂട്ടുകാരിയുമായവളേ, ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കണ്ണിമപൂട്ടാതെ കാവൽ നിന്നീടണം… സിത്താരയെ കുറിച്ച് സജീഷിന്റെ വാക്കുകൾ!

മലയാളത്തിലെ ഏറ്റവും മികച്ച ഗായികമാരിലൊരാളാണ് സിത്താര. ഇപ്പോഴിതാ സിത്താരയെ കുറിച്ചുള്ള ഭർത്താവ് സജീഷിന്റെ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഫെയ്സ്ബുക്കിലെഴുതിയ നീളന്‍ കുറിപ്പിലൂടെയാണ് അദ്ദേഹം സിത്താരയെ കുറിച്ച് മനസ് തുറന്നത്. സിത്താരയുടെ പിറന്നാൾ ദിനം കൂടിയായ ഇന്ന് അദ്ദേഹം വളരെ ഹൃദയ സ്പർശിയായ ഒരു കുറിപ്പാണ് പങ്കിട്ടിരിക്കുന്നത്.

ഗുരുവും എല്ലാ അർത്ഥത്തിലും കൂട്ടുകാരിയുമായവളേ… ഈ പിറന്നാളിലും, വരും നാളുകളിലും ആശംസകൾ! എത്തേണ്ടിടത്തെത്തുവാനെത്രയുണ്ടെത്രയുണ്ടെന്നറിയാത്തൊരീ യാത്രയിൽ… ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കണ്ണിമപൂട്ടാതെ കാവൽ നിന്നീടണം എന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.

സജീഷിന്റെ വാക്കുകൾ!

തികച്ചും വ്യക്തിപരമായ ഒരു വിശേഷം എങ്ങനെയാണ് സാമൂഹികപരം കൂടിയാവുന്നത് എന്ന് ചിന്തിച്ചു പോകുന്നു..! കെട്ടകാലമാണ്, നാളെയെചൊല്ലി സന്തോഷിപ്പിക്കാൻ ഏറെയൊന്നുമില്ല താനും. എന്നിട്ടും നമ്മൾ പ്രതീക്ഷ കൈവെടിയുന്നില്ല. പോരാട്ടം തന്നെ പോരാട്ടം.

എങ്കിലും എത്രയെത്ര വാർത്തകളാണ്, ഓരോ കുടുംബത്തിൽ നിന്നും…!!! പരസ്പരം കെട്ടിപ്പിടിച്ചുകഴിയേണ്ടവർക്കെങ്ങനെയാണ് തമ്മിൽ തള്ളാനും തല്ലാനും, കൊല്ലാനും കഴിയുന്നത്? അത്രമാത്രം അനിശ്ചിതത്വത്തിലാണ് സാഹചര്യം, അതു തന്നെയാവണം അസ്വസ്ഥമായ മനുഷ്യമനസ്സുകൾക്കും കാരണം. ബുദ്ധിയും ബോധവും അനുഭവങ്ങളിൽ നിന്നുൾക്കൊള്ളുന്ന അറിവും കൊണ്ട് പ്രശ്നങ്ങളോട് പോരാടിയേ പറ്റൂ…

സഹാനുഭൂതി, ദയ, കരുണ എന്നൊക്കെ നമ്മൾ എപ്പോഴും പറയുമ്പോഴും അബോധപൂർവ്വം എങ്ങനെയാണ് ഒരാൾ സഹജീവികളോട് സഹവർത്തിക്കേണ്ടതെന്നും, പരസ്പരമുള്ള ബഹുമാനം, സ്വാതന്ത്ര്യം എന്നിവ സത്യസന്ധമായി എങ്ങനെ നൽകാമെന്നും, ദിശബോധമുള്ള കഠിനാധ്വാനത്തിലൂടെ എങ്ങനെ വിജയിക്കാമെന്നുമെല്ലാമുള്ള പാഠങ്ങൾ.

ആ അർത്ഥത്തിൽ ഗുരുവും എല്ലാ അർത്ഥത്തിലും കൂട്ടുകാരിയുമായവളേ… ഈ പിറന്നാളിലും, വരും നാളുകളിലും ആശംസകൾഎത്തേണ്ടിടത്തെത്തുവാനെത്രയുണ്ടെത്രയുണ്ടെന്നറിയാത്തൊരീ യാത്രയിൽ… ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കണ്ണിമപൂട്ടാതെ കാവൽ നിന്നീടണം
@സിതാരകൃഷ്ണകുമാർ

Continue Reading
You may also like...

More in Malayalam

Trending

Malayalam