Malayalam
ഞാന്‍ ആ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പേരാണ് ഇത് കണ്ടാല്‍ നിന്റെ അച്ഛനെന്ത് പറയും? എന്ന കമന്റുമായി എത്തിയത്; എന്നാല്‍ അച്ഛന്റെ മറുപടി ഞെട്ടിച്ചു!, അച്ഛന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു!
ഞാന്‍ ആ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പേരാണ് ഇത് കണ്ടാല്‍ നിന്റെ അച്ഛനെന്ത് പറയും? എന്ന കമന്റുമായി എത്തിയത്; എന്നാല്‍ അച്ഛന്റെ മറുപടി ഞെട്ടിച്ചു!, അച്ഛന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു!
നിരരവധി ചിത്രങ്ങളിലൂെട മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കനി കുസൃതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മാത്രമല്ല, പലപ്പോഴും സൈബര്‍ അറ്റാക്കിനും താരം ഇരയാകാറുണ്ട്. എന്നാല്‍ ഇ്‌പ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന നെഗറ്റീവ് കമന്റുകളും ട്രോളുകളും താന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പറയുകയാണ് കനി കുസൃതി.
ഒരു ഫോട്ടോ പങ്കുവെച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചാണ് വിഷയത്തിലെ തന്റെ നിലപാട് കനി വ്യക്തമാക്കിയത്. ‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ബാക്ക്‌ലെസ് വസ്ത്രം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തു. അപ്പോള്‍ കുറെ പേര്‍ കമന്റുമായെത്തി. നിനക്കെങ്ങെനെ ധൈര്യം വന്നു ഇങ്ങനെ ചെയ്യാന്‍? ആരാ ഈ ഫോട്ടോ എടുത്തത്? ഇത് കണ്ടാല്‍ നിന്റെ അച്ഛനെന്ത് പറയും?’ എന്നിങ്ങനെയായിരുന്നു കമന്റുകള്‍.
എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട്, അച്ഛന്‍ തന്നെ ആ ഫോട്ടോയ്ക്ക് കമന്റിട്ടു, ബ്യൂട്ടിഫുള്‍ പിക്ച്ചര്‍ എന്നായിരുന്നു അച്ഛന്റെ കമന്റ്. അപരിചിതനായ ഒരാളില്‍ നിന്നാണ് നെഗറ്റീവ് കമന്റ് വരുന്നതെങ്കില്‍ ഞാനതില്‍ ഇടപെടാനോ പ്രതികരിക്കാനോ പോകാറില്ല. പിന്നെ എത്രയോ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്, അതൊന്നും മുഴുവന്‍ വായിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ എന്നും കനി വ്യക്തമാക്കി.
എന്നാല്‍ കഴിഞ്ഞ ദിവസം പണത്തിന് വേണ്ടി മാത്രമാണ് താന്‍ സിനിമകള്‍ ചെയ്യുന്നത് എന്ന് കനി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അഭിനയം തനിക്ക് പാഷനല്ല. താന്‍ നാടകം ചെയ്തത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടതു കൊണ്ടാണ്. നാടകത്തിന് വേണ്ടി പ്രൊഡക്ഷന്‍ വര്‍ക്ക് അടക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് പാരിസില്‍ പഠിക്കാന്‍ പോയത്. അഭിനയിക്കണമെന്ന് ശരിക്കും ആഗ്രഹം തോന്നിയാല്‍ നാടകമായിരിക്കും ചെയ്യുക. അഭിനയത്തെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷമേ ആയിട്ടുള്ളു.
2000-2010 കാലത്ത് റിലീസ് ചെയ്തിരുന്ന മലയാള സിനിമകള്‍ തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ആ സമയത്ത് സിനിമയില്‍ നിന്നും വന്ന നിരവധി ഓഫറുകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ആ സിനിമകള്‍ തിയേറ്ററില്‍ പോയി കാണില്ലായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് താന്‍ സിനിമകള്‍ ചെയ്യുന്നത് എന്നുമാണ് കനി പറഞ്ഞത്.