Malayalam
ഗന്ധർവൻ വരും, ജർമനിയിൽ കൊണ്ടുപോകാൻ; തനിച്ച് പോകാൻ പേടിയാണ് ;പെണ്‍കുട്ടിയായതിനുശേഷം സുരക്ഷ നിർബന്ധമെന്നും അഞ്ജലി അമീർ !
ഗന്ധർവൻ വരും, ജർമനിയിൽ കൊണ്ടുപോകാൻ; തനിച്ച് പോകാൻ പേടിയാണ് ;പെണ്‍കുട്ടിയായതിനുശേഷം സുരക്ഷ നിർബന്ധമെന്നും അഞ്ജലി അമീർ !
ബിഗ്‌ബോസിലൂടെയെത്തി, ഇപ്പോൾ ബിഗ് സ്‌ക്രീനിൽ വരെ മിന്നും പ്രകടനം കാഴ്ചവച്ച താരമാണ് അഞ്ജലി അമീർ. ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ ട്രാൻസ്ജെൻഡർ മോഡൽ കൂടിയായ അഞ്ജലി അമീർ വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഷോയിൽ പ്രവേശിച്ചത്.
നിർഭാഗ്യവശാൽ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അഞ്ജലിയ്ക്ക് ഷോയിൽ നിന്ന് പുറത്തു പോകേണ്ടിവന്നു. എങ്കിലും മലയാളികളുടെ മനസ്സിൽ അംഗീകരിക്കപ്പെട്ട നായികയാണ് അഞ്ജലി.പേരന്‍പിലൂടെ മമ്മൂട്ടിയുടെ നായികയായും ശ്രദ്ധേയയായ താരം കൂടിയാണ് അഞ്ജലി.
ഇപ്പോൾ അഞ്ജലിയുടെ യാത്രാ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ഏവരും വായിച്ചാസ്വദിക്കുന്നത്. ഒരു അഭിമുഖത്തിലാണ് അഞ്ജലി തന്റെ യാത്രാ വിശേഷങ്ങൾ പങ്കുവെക്കുന്നത്.
കഴിഞ്ഞ കൊറോണക്കാലത്ത് യാത്രകള്‍ അധികം നടത്താനായില്ലെങ്കിലും രണ്ടു സിനിമകളില്‍ അഭിനയിക്കാനും സ്വന്തമായി കുറച്ചു സമയം ചെലവഴിക്കാനും സാധിച്ചുവെന്ന് പറയുകയാണ് അഞ്ജലി. യാത്രകളോട് അടങ്ങാത്ത അഭിനിവേശമുള്ളയാളാണ് ഞാൻ. ഒത്തിരി സ്ഥലങ്ങള്‍ കാണാനും അറിയാനുമെല്ലാമുള്ള ആഗ്രഹം വലുതാണ്. പ്രത്യേകിച്ചൊരു സ്ഥലം എന്നല്ല, എല്ലായിടത്തും പോകണമെന്നുണ്ട്.
നമുക്ക് ഒരു ജീവിതമല്ലേയുള്ളു. അത് പരമാവധി ആസ്വദിക്കണം. അതുകൊണ്ട് പറ്റാവുന്നിടത്തെല്ലാം യാത്ര പോകണം. കൂടുതലും ചരിത്രപ്രധാനമായ സ്ഥലങ്ങൾ കാണാനാണ് താല്പര്യം. കണ്ണൂരും കാസർകോടുമൊക്കെ സഞ്ചരിക്കുമ്പോൾ പഴമയുടെ മഹാത്മ്യം വിളിച്ചോതുന്ന പഴയകാല വീടുകൾ നമുക്ക് കാണാം. അതുപോലെ തന്നെ കാസർകോട് എത്തുമ്പോൾ ഒത്തിരി പഴയ ക്ഷേത്രങ്ങളും മറ്റുമൊക്കെ കാണാമെന്നും അഞ്ജലി പറയുന്നു.
എന്നാൽ, യാത്ര ചെയ്യുന്നത്തിൽ എന്താണിത്ര ഇഷ്ടമെന്ന് ചോദിച്ചാൽ വ്യത്യസ്തമായ ഉത്തരമാണ് അഞ്ജലിക്ക് പറയാനുള്ളത്. ഷോപ്പിങ് എന്നാണ് ആ രസകരമായ ഉത്തരം .
അതേ കുറിച്ച് അഞ്ജലി പറഞ്ഞതിങ്ങനെയാണ്….
എന്റെ യാത്രകളെല്ലാം ഷോപ്പിങ്ങിനു വേണ്ടിയാണെന്നു പറഞ്ഞാലും കുഴപ്പമില്ല. എവിടെപ്പോയാലും എന്തെങ്കിലുമൊക്കെ വാങ്ങുക എന്നത് എന്റെ ഹോബിയാണ്. ചില സ്ഥലങ്ങളില്‍ നമുക്ക് വലിയ ഷോപ്പിങ് നടത്താനുള്ളതൊന്നും ഉണ്ടാകില്ല.
അങ്ങനെയുള്ളപ്പോള്‍ അവിടെ എന്തുകിട്ടുന്നോ അത് വാങ്ങിപ്പോരും. അതിനി തീരെ ചെറിയൊരു സാധനമാണെങ്കില്‍പ്പോലും എനിക്ക് എന്തെങ്കിലും വാങ്ങാതെ ഒരു സമാധാനമുണ്ടാകില്ല. വാങ്ങുന്നതില്‍ ചിലതൊന്നും നമുക്ക് പ്രയോജനം ഉള്ളതായിരിക്കില്ല. എങ്കിലും എനിക്ക് അതൊക്കെ യാത്രകളുടെ ഓര്‍മകളാണ്.
ഇന്ത്യയിൽ മിക്കയിടത്തും യാത്ര പോയിട്ടുണ്ടെന്നും അഞ്ജലി പറയുന്നു .ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് പഞ്ചാബും കശ്മീരും ഡൽഹിയുമാണ്. അവിടുത്തെ കാലാവസ്ഥയും ഭക്ഷണവുമൊക്കെ കിടുവാണ്. ഞാനൊരു ഫൂഡിയാണ്. പുതിയ സ്ഥലത്തെ വിഭവങ്ങളുടെ തനതു രുചിയറിയാൻ ശ്രമിക്കാറുണ്ട്.
പഞ്ചാബിൽ കിടുക്കൻ സൂപ്പുകൾ കിട്ടും. കഞ്ഞിവെള്ളം കൊണ്ടുവരെ അവിടെ സൂപ്പുണ്ടാക്കി വിളമ്പാറുണ്ട്. ഇന്ത്യ ചുറ്റിയടിക്കാൻ പ്രിയമാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കയിടത്തേയ്ക്കും ചെലവ് ചുരുക്കി യാത്ര ചെയ്യാൻ സാധിക്കും. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാവുന്ന ഹോട്ടലുകളും ഹോംസ്റ്റേകളും ലഭ്യമാണെന്നും അഞ്ജലി പറയുന്നു.
അതേസമയം, അഞ്ജലിയുടെ സ്വപ്നസ്ഥലം ഏതെന്ന് ചോദിച്ചാൽ ഒറ്റയടിയ്ക്ക് ഉത്തരം കിട്ടും. അത് ജർമനിയാണ്. അതിനുപിന്നിലൊരു കഥയും അഞ്ജലി പറയുന്നുണ്ട്.
പണ്ട് മഴവില്ല് എന്ന ചിത്രം കണ്ടതു മുതലുള്ള ആഗ്രഹമാണ് അവിടെ പോകണമെന്നത്. ചിത്രത്തിൽ ജർമനിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ കാണിക്കുന്നുണ്ട്. തെരുവുകളും നഗര വഴിത്താരകളും പ്രകൃതി രമണീയമായ സ്ഥലങ്ങളുമെല്ലാം. അവിടെ എന്തായാലും ഞാൻ പോകും. ഉറപ്പാണ്. അല്ലെങ്കിൽ നമ്മളൊക്കെ ചുമ്മാ പറയാറില്ലേ ഒരു ഗന്ധർവൻ വന്ന് കൊണ്ടു പോകുമെന്ന്. അങ്ങനെ എനിക്കുമുണ്ടാകും ഒരാൾ. ആ ഗന്ധർവൻ എന്നെ ജർമനിയിൽ കൊണ്ടു പോകുമോ എന്ന് നോക്കട്ടെ. ആ കാത്തിരിപ്പിലാണ് അഞ്ജലി ഇപ്പോൾ എന്നും പറയുന്നു.
അതോടൊപ്പം തനിച്ചുപോകാൻ ഇഷ്ട്ടമില്ലന്നും അതിനുള്ള കാരണവും അഞ്ജലി പറഞ്ഞു. ഏറ്റവും അടുപ്പമുള്ളവരോടൊപ്പമുള്ള യാത്രയാണ് ഏറെ ഇഷ്ടം. ഒറ്റയ്ക്ക് യാത്ര നടത്താന്‍ താല്‍പര്യമില്ല. അതിന് എന്റേതായ കാരണങ്ങളുണ്ട്. ഒന്ന്, ഞാന്‍ പെണ്‍കുട്ടിയായതിനുശേഷം സുരക്ഷയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവാണ്.
ഒറ്റയ്ക്ക് എവിടേക്കെങ്കിലും പോകുന്നത് എന്നെ സംബന്ധിച്ച് നടക്കുന്ന കാര്യമല്ല. സോളോ ട്രിപ്പ് നടത്തുന്ന ഒത്തിരിപ്പേരുണ്ട്. എനിക്ക് യാത്രയ്ക്ക് കൂട്ട് വേണം, സുരക്ഷിതമായി യാത്ര പോകണം. എന്നതാണ് അഞ്ജലിയുടെ താല്പര്യം.
about anjali ameer