Malayalam
രാഷ്ട്ര വിരുദ്ധത ചിലരുടെ അവകാശം പോലെയാണ് ’; ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തെ വിമര്‍ശിച്ച് അലി അക്ബര്‍!
രാഷ്ട്ര വിരുദ്ധത ചിലരുടെ അവകാശം പോലെയാണ് ’; ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തെ വിമര്‍ശിച്ച് അലി അക്ബര്‍!
ലക്ഷ്ദ്വീപിലെ വലതുപക്ഷ ഫാസിസ്റ്റ് നയങ്ങളെ പിന്തുണച്ച് സംവിധായകന്‍ അലി അക്ബര്‍ രംഗത്ത് . രാഷ്ട്ര വിരുദ്ധത ചിലരുടെ അവകാശമാണെന്നാണ് അലി അക്ബര്‍ ഫേസ്ബുക്കിലൂടെ . ലക്ഷദ്വീപിനൊപ്പെം ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടനയാണെന്ന് പഠിപ്പിച്ച കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിക്കുന്നവരെയും അലി അക്ബര്‍ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
രാഷ്ട്ര വിരുദ്ധത ചിലരുടെ അവകാശം പോലെയാണ്, അത് അദ്ധ്യാപകന്റെ കാര്യത്തിലായാലും ദ്വീപിന്റെ കാര്യത്തിലായാലും.എന്നായിരുന്നു അലി അക്ബര്‍ കുറിച്ചത്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും ബിജെപി നേതാവുമായി പ്രഫുല്‍ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അലി അക്ബറിന്റെ വിമര്‍ശനം. ഗുണ്ടാ ആക്ടും ബീഫ് വിവാദവും ഉള്‍പ്പെടെയുള്ള വിവാദ ഭേദഗതികള്‍ പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്നാണ് ദ്വീപ് നിവാസികളുടെ നിലപാട്. ഇതിന് പിന്തുണയുമായി രാഷ്ട്രീയ, സിനിമ രംഗത്തെ പ്രമുഖരും രംഗത്തെത്തിയിരുന്നു.
ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ലക്ഷദ്വീപും കേരളവും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണ്. എല്ലാതരത്തിലും കേരളവുമായി ബന്ധപ്പെട്ടവരാണ് ദ്വീപുകാര്‍.
ഇത് തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം ആരംഭിച്ചതായിട്ടാണ് വാര്‍ത്തകളില്‍ കാണുന്നത്. അത് സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങികൊണ്ടാണ് അത്തരം നിലപാടുകളെന്നും ഇത്തരം നീക്കങ്ങല്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
about ali akbar
