Connect with us

ഇവൻ പുലിയാണ് ; ബിഗ് ബോസ് വിന്നർ ആകാൻ തയ്യാറെടുത്ത് റംസാൻ ; പ്രിയാമണി പറഞ്ഞത് കേട്ടോ ?!

Malayalam

ഇവൻ പുലിയാണ് ; ബിഗ് ബോസ് വിന്നർ ആകാൻ തയ്യാറെടുത്ത് റംസാൻ ; പ്രിയാമണി പറഞ്ഞത് കേട്ടോ ?!

ഇവൻ പുലിയാണ് ; ബിഗ് ബോസ് വിന്നർ ആകാൻ തയ്യാറെടുത്ത് റംസാൻ ; പ്രിയാമണി പറഞ്ഞത് കേട്ടോ ?!

വേറിട്ട കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയമണി. ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകളും വളരെ ചുരുങ്ങിയ കാലയളവിൽ നടി സ്വന്തമാക്കിയിട്ടുണ്ട്. സിനിമകളിൽ തിളങ്ങുന്നത് പോലെ തന്നെ മിനിസ്ക്രീനിലെയും സജീവ സാന്നിധ്യമാണ് പ്രിയമണി.

തെന്നിന്ത്യൻ ഭാഷകളിലുള്ള ഡാൻസ് റിയാലിറ്റി ഷോകളിലെ ജഡ്ജായി പ്രത്യക്ഷപ്പെടാറുള്ള പ്രിയമണി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. പ്രിയാമണി വാസുദേവ്‌ മണി അയ്യർ എന്ന നാമത്തിലുള്ള നടി വിവാഹം ചെയ്തത് മുസ്തഫ രാജിനെയാണ്. അതുകൊണ്ട് തന്നെ ഈ വിവാഹം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ഇപ്പോഴിതാ, മലയാളികളുടെ പ്രിയ നടി ബിഗ് ബോസ് മത്സരാർത്ഥി റംസാന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചതാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് .

ഇത്രയും പ്രിവിലേജ്ഡ് ആയ നായികാ ബിഗ് ബോസ് താരത്തിന് വോട്ട് അഭ്യർത്ഥിച്ചത് കണ്ട് അതിശയിച്ചിരിക്കുകയാണ് ആരാധകർ.

പ്രിയാമണി വീഡിയോയിലൂടെ പറഞ്ഞ വാക്കുകളിങ്ങനെ….ഇത് ബിഗ് ബോസ് ഫിനാലെ വീക്ക് ആണ്. ഞാൻ ഭയങ്കര എക്സൈറ്റഡ് ആണ്. ഞാൻ തീർച്ചയായും വോട്ട് ചെയ്യും, നിങ്ങളും ചെയ്യണം.. ആർക്ക് വേണ്ടി, റംസാന് വേണ്ടി”, എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയ രംഗത്ത് എത്തിയത്. റംസാൻ ഫാൻസ് ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ വൈറൽ ആകുന്നത്.

വെറും ഇരുപത്തിയൊന്ന് വയസിൽ ബിഗ്ഗ്‌ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി ആയി നിൽക്കുമ്പോൾ റംസാന്റെ എനെർജിയും , കോൺഫിഡൻസും, ഗെയിം സ്പിരിറ്റും പിന്നെ ഏറ്റവും പ്രധാനമായി റിയൽ ആയ വ്യക്തിത്വവും അഭിനന്ദനമർഹിക്കുന്നു ! പുറത്തുപോയവരും അകത്തുള്ളവരും ഏറ്റവും നല്ലതു പറഞ്ഞതും റംസാനെക്കുറിച്ചായിരുന്നു .

ബിഗ്ഗ്‌ബോസ് എന്ന പ്ലാറ്റ് ഫോമിൽ ഒരു ഇൻഡിവിജുവൽ മത്സരാർത്ഥി ആയി നിൽക്കുമ്പോൾ മറ്റു മത്സരാർത്ഥികളുടെ ഇഷ്ടം നേടിയെടുത്തത് ഒരിക്കലും നിസാരമായി തള്ളിക്കളയാൻ പറ്റുന്നതല്ല”, എന്നീ കമന്റുകളിലൂടെയാണ് പ്രിയയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ബിഗ് ബോസ് മൂന്നാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണെങ്കിലും കൃത്യമായ ഗെയിം പ്ലാനോടെയാണ് താരം ഷോയിൽ നിന്നത്. റംസാന്റെ ചടുലമായ നൃത്തച്ചുവടുകളുടെ താളഭംഗിയും പ്രേക്ഷർക്ക് ബിഗ് ബോസ് ഷോയിലൂടെ ആസ്വദിക്കാൻ സാധിച്ചിട്ടുണ്ട് . നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയ റംസാന്റെ ഊര്‍ജ്വസ്വലത തന്നെയാണ് മത്സരത്തിൽ മുന്നോട്ട് നയിച്ചതും .

സിനിമ സീരിയൽ താരങ്ങൾക്ക് ഒപ്പം തന്നെയാണ് റംസാന്റെ സ്ഥാനം. ബാലതാരമായി സിനിമയിലും തിളങ്ങിയ റംസാൻ ബിഗ് ബോസിൽ എത്തിയപ്പോൾ നിറഞ്ഞ പിന്തുണയാണ് മിനി സ്‌ക്രീൻ ഒന്നടങ്കം നൽകിയതും. മൂവാറ്റുപുഴക്കാരൻ കൂടിയാണ് റംസാൻ.

നോമിനേഷനിൽ എത്തുന്നത് പതിവായിരുന്നെങ്കിലും അതിലൂടെ റംസാന്‌റെ പ്രേക്ഷക പിന്തുണ എന്തെന്ന് കാണിച്ചുകൊടുക്കാൻ റംസാന് സാധിച്ചിരുന്നു . ഇടക്ക് വച്ചുണ്ടായ പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ആഴച്ചയിലേയും നോമിനേഷനിൽ റംസാൻ ഉൾപ്പെടുന്നുണ്ട് എങ്കിലും എല്ലാ ആഴ്ചയും താരം പ്രേക്ഷകരുടെ വോട്ടിലൂടെ സേഫ് ആയിട്ടുമുണ്ട് . പ്രേക്ഷരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് റംസാൻ ബിഗ് ബോസ് ഷോയിൽ 96 ദിവസങ്ങൾ പൂർത്തിയാക്കിയതും. അത്രത്തോളം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റംസാൻ.

about ramzan

Continue Reading

More in Malayalam

Trending

Recent

To Top