Connect with us

കേരളമുള്ളിടത്തോളം ഒരു മലയാളിയും മറക്കില്ല ടീച്ചറമ്മയുടെ കരുതലും സ്നേഹവും…ഒരു മന്ത്രിയെന്ന നിലയിൽ ടീച്ചറെ കേരളം ഏറെ മിസ് ചെയ്യും; കുറിപ്പുമായി സ്വാസിക

Malayalam

കേരളമുള്ളിടത്തോളം ഒരു മലയാളിയും മറക്കില്ല ടീച്ചറമ്മയുടെ കരുതലും സ്നേഹവും…ഒരു മന്ത്രിയെന്ന നിലയിൽ ടീച്ചറെ കേരളം ഏറെ മിസ് ചെയ്യും; കുറിപ്പുമായി സ്വാസിക

കേരളമുള്ളിടത്തോളം ഒരു മലയാളിയും മറക്കില്ല ടീച്ചറമ്മയുടെ കരുതലും സ്നേഹവും…ഒരു മന്ത്രിയെന്ന നിലയിൽ ടീച്ചറെ കേരളം ഏറെ മിസ് ചെയ്യും; കുറിപ്പുമായി സ്വാസിക

രണ്ടാം പിണറായി മന്ത്രിസഭയിൽ കെ കെ ശൈലജയ്ക്ക് ഇക്കുറി അവസരം നിഷേധിച്ചതില്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. സിനിമ – സീരിയൽ താരങ്ങൾ ഉൾപ്പെടെ നിരവധിപേർ ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

റിമ കല്ലിങ്കല്‍, പാര്‍വ്വതി, ഗീതു മോഹന്‍ദാസ് അടക്കം സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിപേരും ‘bring our teacher back’ എന്ന ഹാഷ് ടാഗോടെയുള്ള ക്യാംപെയ്‍നില്‍ പങ്കെടുത്തിരിക്കുകയാണ്

ഇപ്പോഴിതാ ടീച്ചറെ കുറിച്ച് നടി സ്വാസിക ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്ന കുറിപ്പ് വൈറലായിരിക്കുകയാണ്.

”എന്താ സ്ത്രീ ഭരിച്ചാൽ കുഴപ്പം ?” എന്ന് ഉറക്കെ ചോദിച്ച വലിയ ആശയങ്ങളുടെ ശബ്‍ദം മലയാളികളുടെ അഭിമാനമായിരുന്നു. മട്ടന്നൂരിന്‍റെ സൗഭാഗ്യമായി മാത്രമേ ഈ സ്ഥാനം ഒഴിയലിനെ കണക്കാക്കാൻ സാധിക്കുകയുള്ളു. കാരണം കേരളത്തിലെ മികച്ച മന്ത്രിയായിരുന്ന ഒരു വനിതയുടെ 5 വർഷo മുഴുവൻ സേവനം ഇനി എംഎൽഎ എന്ന നിലയിൽ ടീച്ചറമ്മ അവിടെ കാഴ്ചവെച്ചേക്കും.

മഹാമാരികളിൽ നിന്നും മലയാളിയെ കൈ പിടിച്ചുയർത്തി സ്വന്തം നെഞ്ചോടു ചേർത്ത ആ വലിയ മനസ്സിന്, ആ വലിയ ആശയത്തിന് കേരളത്തിന്‍റെ നന്ദി. കേരളമുള്ളിടുത്തോളം ഒരു മലയാളിയും മറക്കില്ല ടീച്ചറമ്മയുടെ കരുതലും സ്നേഹവും. വലിയ മനസ്സായിരുന്നു, അതിലും വലിയ ശക്തമായ നിലപാടുകളും, ഒരു മന്ത്രിയെന്ന നിലയിൽ ടീച്ചറെ കേരളം ഏറെ മിസ് ചെയ്യും”, സ്വാസിക ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.

കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. ശൈലജയ്ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നു. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് മട്ടന്നൂരില്‍ കെകെ ശൈലജ വിജയിച്ചത്. എന്നാല്‍ പിണറായി വിജയന്‍ ഒഴികെ മന്ത്രി സഭയില്‍ എല്ലാവരും പുതുമുഖങ്ങളെന്ന പാര്‍ട്ടി തീരുമാനത്തിന്റെ പുറത്താണ് കെകെ ശൈലജയെ മാറ്റിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top