Connect with us

സാന്ത്വനം പ്രേക്ഷകർ നിരാശയിൽ ; സീരിയൽ ഇനി ഇല്ലേ? യഥാർത്ഥ കാരണം ഇതാണ് ; വെളിപ്പെടുത്തലുമായി പ്രേക്ഷകരുടെ ഹരി!

Malayalam

സാന്ത്വനം പ്രേക്ഷകർ നിരാശയിൽ ; സീരിയൽ ഇനി ഇല്ലേ? യഥാർത്ഥ കാരണം ഇതാണ് ; വെളിപ്പെടുത്തലുമായി പ്രേക്ഷകരുടെ ഹരി!

സാന്ത്വനം പ്രേക്ഷകർ നിരാശയിൽ ; സീരിയൽ ഇനി ഇല്ലേ? യഥാർത്ഥ കാരണം ഇതാണ് ; വെളിപ്പെടുത്തലുമായി പ്രേക്ഷകരുടെ ഹരി!

കുടുംബ പ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും കത്തിനിന്ന സീരിയലായിരുന്നു സാന്ത്വനം. ജനപ്രിയപരമ്പരയായ വാനമ്പാടിക്ക് ശേഷം സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സാന്ത്വനം 197 എപ്പിസോഡുകൾ പിന്നിട്ടിരിക്കികയാണ്. വെറും 200 എപ്പീസോഡുകളിലേക്ക് എത്തുമ്പോൾ തന്നെ പ്രേക്ഷകർ ശ്രദ്ധിക്കുകയും ഇരുകയ്യും നീട്ടി സ്വീകരിക്കുകയൂം ചെയ്ത പരമ്പരയായിരുന്നു ചിപ്പി പ്രധാന കഥാപാത്രത്തിലെത്തിയ സാന്ത്വനം.

ചിപ്പി അവതരിപ്പിക്കുന്ന ശ്രീദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ശ്രീദേവിയുടേയും ഭർത്താവ് ബാലന്റേയും സഹോദരങ്ങളുടേയും കഥയാണ് സാന്ത്വനം. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്.

2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര തുടക്കത്തിൽ തന്നെ റേറ്റിങ്ങിൽ ആദ്യ സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ത്വനം പ്രേക്ഷകർ നിരാശയിലാണ്. കാരണം മറ്റൊന്നുമല്ല സീരിയലിന്റെ ചിത്രീകരണം നിർത്തിയെന്നുള്ളതാണ്. അണിയറ പ്രവർത്തകർ ഇതിനെ കുറിച്ച് അറിയിച്ചിയിരുന്നുവെങ്കിലും പ്രേക്ഷകർ ആശങ്കയിലാണ്.

കോവിഡ് കാരണമാണോ നിർത്തിയത് അതോ എന്നന്നേക്കുമായി അവസാനിപ്പിച്ചോ എന്ന ചോദ്യത്തിന് ഇതുവരെയും ഒരു ഉത്തരം കിട്ടിയിരുന്നില്ല. ഇപ്പോഴും പ്രേക്ഷകർ ചോദിക്കുന്നത് ഇനി സീരിയൽ സംപ്രേക്ഷണം ചെയ്യുമോ എന്നാണ് .‌

മെയ് 7 ന് ആയിരുന്നു പരമ്പരയുടെ അവസാനത്തെ എപ്പിസോഡ് നടന്നത് . പിന്നീട് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പരമ്പരയുടെ ചിത്രീകരണം നിർത്തിവെക്കുകയായിരുന്നു . ഇനി കുറച്ച് നാളത്തെയ്ക്ക് പരമ്പര സംപ്രേക്ഷണം ചെയ്യില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഏഷ്യനെറ്റിലെ മറ്റ് സീരിയലുകൾ എല്ലാം സംപ്രേക്ഷണവും ചെയ്യുന്നുണ്ട്. ഇതാണ് പ്രേക്ഷകരിൽ ആശങ്ക സൃഷ്ടിക്കാൻ കാരണമായത്. കൂടാതെ സീരിയിൽ നിർത്തിവെച്ചിട്ട് ആഴ്ചകൾ പിന്നിടുകയും ചെയ്തു . ഈ സാഹചര്യത്തിലാണ് ഇനി പരമ്പര ഉണ്ടാകുമോ എന്ന ചോദ്യം ശക്തമാകുകയാണ്.

എന്നാൽ വളരെ വേഗം തന്നെ സാന്ത്വനം ടീം തിരികെ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത് . കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സീരിയൽ ചിത്രീകരണം നിർത്തിവെച്ചതെന്നാണ് അവരുടെ വിശദീകരണം. ഇപ്പോഴിത സീരിയലുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ സംശയങ്ങൾ മറുപടിയുമായി നടൻ ഗീരീഷ് നമ്പ്യാർ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിൽ എത്തിയപ്പോഴാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് താരം മറുപടി നൽകിയത്.

“കയ്യിലുളള എപ്പിസോഡുകൾ തീർന്നിരിക്കുകയാണ്. ലോക്ക്ഡൗൺ മാറി, ഷൂട്ടിങ് പുനരാരംഭിക്കാമെന്ന് സർക്കാർ ഉത്തരവ് വന്നയുടൻ ഷൂട്ട് തുടങ്ങും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഷൂട്ടിങ് നടത്തുക. ഉടൻ തന്നെ നിങ്ങളുടെ മുന്നിലെത്തും. അടുത്ത മാസം പകുതിയാകുമ്പോഴേക്കും നിങ്ങളുടെ മുന്നിലെത്താനാവുമെന്ന പ്രതീക്ഷയാണ് ഞങ്ങൾക്കെല്ലാമുളളത്,” ഗിരീഷ് പറഞ്ഞു. കൂടാതെ പ്രേക്ഷകരെ പോലെ തന്നെ സാന്ത്വനം ടീമിനെയും ഷൂട്ടിങ് ലൊക്കേഷനും മിസ് ചെയ്യുന്നുവെന്നും ഗീരീഷ് പറഞ്ഞു. സാന്ത്വനത്തിൽ ഹരികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഗിരീഷ് അവതരിപ്പിക്കുന്നത്.

about samthwanam serial

More in Malayalam

Trending

Recent

To Top