Connect with us

മോശം രീതിയിൽ വീഡിയോ ; നായികയ്ക്ക് ഇല്ലാത്ത കുഴപ്പം നായകനോ? ഇത് മോശം സദാചാരം ; ബിരിയാണി സിനിമയിൽ നിന്നുള്ള രംഗങ്ങൾ മോശമായി പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി!

Malayalam

മോശം രീതിയിൽ വീഡിയോ ; നായികയ്ക്ക് ഇല്ലാത്ത കുഴപ്പം നായകനോ? ഇത് മോശം സദാചാരം ; ബിരിയാണി സിനിമയിൽ നിന്നുള്ള രംഗങ്ങൾ മോശമായി പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി!

മോശം രീതിയിൽ വീഡിയോ ; നായികയ്ക്ക് ഇല്ലാത്ത കുഴപ്പം നായകനോ? ഇത് മോശം സദാചാരം ; ബിരിയാണി സിനിമയിൽ നിന്നുള്ള രംഗങ്ങൾ മോശമായി പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി!

നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സിനിമയാണെങ്കിലും ഒരുപാട് വിമർശനങ്ങൾക്കു വിധേയമായ സിനിമയായിരുന്നു ബിരിയാണി . സിനിമയിലെ സുപ്രധാന രംഗങ്ങൾ മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം നടൻ തോന്നയ്ക്കൽ ജയചന്ദ്രൻ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നിരവധി പേര്‍ സംഭവത്തില്‍ അദ്ദേഹത്തെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരണം നടത്തിയിരിക്കുകയാണ് തോന്നയ്ക്കൽ ജയചന്ദ്രൻ.

“താൻ ജീവിക്കുന്നത് ഒരു സാധാരണ ഗ്രാമത്തിൽ ആണെന്നും അവിടെ പലർക്കും അറിയില്ല ഇതൊരു സിനിമ രംഗമാണെന്ന്. പലയിടങ്ങളിലും രംഗം പ്രചരിക്കുന്നത് മറ്റൊരു തരത്തിലാണ്. എല്ലാവരോടും ഇതിന് മറുപടി നൽകിക്കൊണ്ടേയിരിക്കാൻ പറ്റുമോ എന്ന് ചോദിച്ചാണ് നടൻ രംഗത്തെത്തിയിരിക്കുന്നത് . ഇത് മനപൂർവ്വം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും ഇതിനു മുൻപും പല സിനിമകൾക്ക് നേരെയും ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടൻ പറഞ്ഞു. ഒരു പ്രമുഖ ചാനൽ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തിൽ പറഞ്ഞത് .

തോന്നയ്ക്കൽ ജയചന്ദ്രൻ പറഞ്ഞ വാക്കുകളിലേക്ക്….

ബിരിയാണി എന്ന സിനിമ തിയേറ്ററിലാണ് ആദ്യം റിലീസ് ചെയ്തത്. ആ സമയത്ത് യാതൊരു വിധ പ്രശ്നങ്ങളും ഇല്ലായിരുന്നു. അതിനു ശേഷം ഒടിടിയിൽ റിലീസ് ചെയ്തു രണ്ടാം ദിവസം മുതലാണീ പ്രശ്നനങ്ങൾ ഉണ്ടാകുന്നത്. ഈ സിനിമയുടെ ഭാഗങ്ങൾ ആണെന്ന് പറഞ്ഞുകൊണ്ടല്ല ഈ ഭാഗങ്ങൾ പ്രചരിപ്പിക്കുന്നത്. മറ്റൊരു തരത്തിലാണ് ക്യാപ്ഷൻ പ്രചരിപ്പിച്ചത്. നമ്മൾ ഒരു പോസ്റ്റ് പങ്കുവെച്ചത് അതിന്റെ താഴെ അശ്ലീല കമന്റുകൾ പങ്കുവെക്കുന്നവർ ചോദിക്കുന്നത് നിങ്ങളുടെ കൂടെ അഭിനയിച്ച നായികയ്ക്ക് കുഴപ്പമില്ല. പിന്നെ നിങ്ങൾക്ക് എന്താണ്?..

എന്നാൽ ഞാൻ ജീവിക്കുന്നത് ഒരു നാട്ടിൻപുറത്താണ്. ഒരുപാട് സാധാരണക്കാരുമായി ഇടപെഴുകുന്ന ഒരു സ്റ്റേജ് കലാകാരൻ കൂടെയാണ് ഞാൻ. അവർക്ക് ഒരിക്കലും അറിയില്ല ഇതൊരു ഇന്റർനാഷണൽ സിനിമ ആണെന്നോ അതിലുള്ള സീനുകൾ ആണെന്നോ അവർക്ക് അറിയില്ല. ഈ ഒരു ക്യാപ്ഷനോടെ പ്രചരിക്കുമ്പോൾ പലരും എന്നെ വിളിച്ചു അന്വേഷിക്കുന്നു. അവരോടു ഓരോരുത്തരോടും എങ്ങനെയാ നമ്മൾ മറുപടി പറഞ്ഞുകൊണ്ടേയിരിക്കുക. നാട്ടിലുള്ള എല്ലാവരോടും നമുക്ക് പറഞ്ഞുകൊണ്ട് നടക്കാൻ പറ്റുമോ ഒരു സിനിമയിലെ രംഗങ്ങളാണിത് എന്ന്. ഇപ്പോൾ തന്നെ ഈ ലൈവിന് താഴെയും മോശം കമന്റുകൾ വന്നിട്ടുണ്ടാകും. മനപൂർവം കരുതിക്കൂട്ടി ആക്രമിക്കുന്ന തരത്തിലുള്ള കമന്റുകളാണ്.

ഏതെങ്കിലും ഒരു പൊളിച്ചെഴുത്ത് നടത്തുമ്പോൾ ആണല്ലോ അതിനെതിരെ ആക്രമണം ഉണ്ടാകുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും അധികം ഉള്ളത് നമ്മൾ മലയാളികൾക്ക് ആണ്, നമ്മൾ വളരെ വിദ്യാഭ്യാസം ഉള്ളവരാണ്, സംസ്കാര സമ്പന്നരാണ് എന്നൊക്കെ പറയുമ്പോളും ഏതെങ്കിലും ഒരു പൊളിച്ചെഴുത്ത് ഉണ്ടാകുമ്പോൾ അതിനെതിരെ ഏതെങ്കിലും ഒരു വിഭാഗം വരാറുണ്ട്. എന്തിനെയും ഇല്ലാതാക്കണം എന്ന് കരുതി വരുന്ന ചിലർ.

ബിരിയാണിയ്ക്ക് മാത്രമല്ല അതിനു മുൻപും ചില സിനിമകൾക്ക് നേരെയും ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അഭിനേതാക്കൾക്ക് നേരെ ആക്രമണം നടക്കുന്നില്ലേ.. ഒരുപാട് നടക്കുന്നുണ്ട്. സ്വതന്ത്രമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നും പറയാൻ പറ്റാത്ത കാലമാണ്. ഈ സദാചാരം പറയുന്നവർ വളരെ മോശമായ രീതിയിലാണ് സദാചാരം പറയുന്നത്. എന്നവസാനിക്കുന്നു ജയചന്ദ്രന്റെ വാക്കുകൾ.

കഴിഞ്ഞ മാസമാണ് ബിരിയാണി ‘കേവ്’ എന്ന ഓൺലൈൻ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്തത്. സംസ്ഥാന പുരസ്‌കാരത്തിന് പുറമെ നിരവധി ചലച്ചിത്രമേളകളിലായി 20ഓളം പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.സിനിമ ചർച്ചയായപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ പേരും പറഞ്ഞ വാക്കാണ് ഒരു മുസ്‌ലിം വിരുദ്ധ അടുക്കളയിൽ വച്ച ബിരിയാണി എന്ന് . മുസ്ലിം സമുദായത്തിൽ ജനിച്ച സജിൻ ബാബു പിന്നീട് ഒരു അഭിമുഖത്തിൽ സമുദായത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്നുപറഞ്ഞിരുന്നു..

” മുസ്ലീം സമുദായത്തിലാണ് ഞാൻ ജനിച്ചത്, ബിരിയാണിയിലെ ഖദീജയുമായി ബന്ധപ്പെട്ട വ്യക്തിപരമായ അനുഭവങ്ങൾ എനിക്കുമുണ്ട്. ഞാൻ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ സഹോദരി വിവാഹിതയായി. അവൾക്ക് വെറും 16വയസ്സായിരുന്നു അന്ന് പ്രായം. പത്താം ക്ലാസിൽ പഠിക്കുന്നു. അവൾക്ക് ഒന്നും അറിയില്ലായിരുന്നു. എനിക്ക് കഴിയുന്ന വിധത്തിൽ ഞാൻ അന്ന് ആ വിവാഹത്തെ എതിർത്തു, പക്ഷേ എനിക്ക് കൂടുതൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം,എന്റെ സഹോദരി – ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാൽ അവൾ എങ്ങനെയോ രക്ഷപ്പെട്ടു സുഖം പ്രാപിച്ചു. അതിനുശേഷം മതത്തോടുള്ള എന്റെ കാഴ്ചപ്പാട് മാറി. ആ അനുഭവവും എന്റെ നിസ്സഹായതയും എന്നെ വല്ലാതെ വേട്ടയാടി. അന്നുമുതൽ ഈ കാര്യങ്ങൾ എന്റെ മനസ്സിലുണ്ട്. എന്റെ അമ്മയും മറ്റുള്ളവരും അനുഭവിച്ച കാര്യങ്ങൾ ഞാൻ നേരിൽ കണ്ടവയാണ്.” എന്നായിരുന്നു സജിൻ പറഞ്ഞിരുന്നത് .

കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരുന്നതും, അതിന് ശേഷമുളള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.

about biriyani movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top