Connect with us

ദയവായി ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ഉണ്ടാവരുത് ;”ഞങ്ങൾക്കും കുടുംബമുണ്ട്’; കെ എസ് ഇ ബി ജീവനക്കാർക്കാരുടെ അഭ്യർത്ഥനയുമായി ഷെയ്ൻ നിഗം !

Malayalam

ദയവായി ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ഉണ്ടാവരുത് ;”ഞങ്ങൾക്കും കുടുംബമുണ്ട്’; കെ എസ് ഇ ബി ജീവനക്കാർക്കാരുടെ അഭ്യർത്ഥനയുമായി ഷെയ്ൻ നിഗം !

ദയവായി ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ഉണ്ടാവരുത് ;”ഞങ്ങൾക്കും കുടുംബമുണ്ട്’; കെ എസ് ഇ ബി ജീവനക്കാർക്കാരുടെ അഭ്യർത്ഥനയുമായി ഷെയ്ൻ നിഗം !

മലയാള സിനിമാ യുവതാരങ്ങളിൽ വളരെ ചെറിയ സമയത്തിനുളളിൽ തന്നെ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ച നടനാണ് ഷെയ്ൻ നിഗം . 2010 ൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ ആദ്യമായി സിനിമയിൽ എത്തിയത്. കുട്ടിക്കാലത്ത് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ഷെയ്ന് അവസരം ലഭിച്ചിരുന്നു.

2016 ൽ പുറത്തിറങ്ങിയ കിസമത്ത് എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ നായകനായി അരങ്ങേറ്റം കുറിച്ചത്. ഒറ്റ ചിത്രം കൊണ്ട് തന്നെ ഷെയ്ൻ പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു. ഏത് കഥാപാത്രവും ഷെയ്ന്റെ കയ്യിൽ ഭഭ്രമാണ്.പകരക്കാരനില്ലാത്ത നടനാണ് ഷെയ്ൻ. അതിനു കാരണം സിനിമാ ജീവിതത്തിൽ നിന്നും മാറി വ്യക്തി ജീവിതത്തിലേക്ക് വരുമ്പോഴുള്ള ഷയിന്റെ നിലപാടുകളാണ്.

അത്തരത്തിൽ ഇപ്പോൾ കെ എസ് ഇ ബി ജീവനക്കാർക്കായി അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം. ഈ ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം നിരന്തരമായ മഴയും കാറ്റുമാണ്, അതിനാൽ തന്നെ പല സെക്ഷനിലേയും ഉദ്യോഗസ്ഥർ തങ്ങളുടെ വീടുകളിൽ പോലും പോകാതെ ജോലി ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്.

അതിനാൽ തന്നെ ജനങ്ങൾ വീടുകളിൽ കൊവിഡ് ഉണ്ടെങ്കിൽ കറന്റ് പോയാൽ ശരിയാക്കാൻ വിളിക്കുമ്പോൾ അത് കൂടെ അറിയിക്കണമെന്ന് നടൻ പറയുന്നു. പലരും ഈ വിവരം ജീവനക്കാരിൽ നിന്ന് മറച്ചുവെക്കുന്നുണ്ട്. അത്തരം പ്രവർത്തികൾ ജനങ്ങളിൽ നിന്നുണ്ടാകരുത് എന്നും നടൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഷെയ്ൻ നിഗം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ….!

കെ എസ് ഇ ബി ജീവനക്കാരുടെ ഒരു പ്രത്യേക അപേക്ഷ…ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ശക്തമായ മഴയും കാറ്റുമാണ്. പല സെക്ഷനിലും ജീവനക്കാർ വീട്ടിൽ പോലും പോകാതെ ജോലി ചെയ്യുന്നു.

നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ കോവിഡ് പോസിറ്റീവ് ആളുകളുണ്ടെങ്കിൽ അവിടെ കറൻറ് പോയാൽ ശരിയാക്കുന്നതിന് ഓഫീസിൽ വിളിച്ചറിയിക്കുമ്പോൾ അക്കാര്യം കൂടി അറിയിക്കുക, ഓഫീസിൽ നിന്ന് പി.പി.ഇ കിറ്റും മറ്റു സംവീധാനങ്ങളുമായി വന്ന് കൃത്യമായി നിങ്ങളുടെ കറൻ്റ് ശരിയാക്കിത്തരും.

ദുഃഖകരമായ ഒരു കാര്യം , ചില കോവിഡ് പോസിറ്റീവ് വീടുകളിൽ നിന്ന് കോവിഡ് പോസിറ്റീവ് എന്നു പറഞ്ഞാൽ ഓഫീസിൽ നിന്ന് ജീവനക്കാർ വരില്ല എന്ന് കരുതി വിവരം മറച്ചുവെക്കുകയുണ്ടായി.

ദയവായി ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ഉണ്ടാവരുത് എന്നഭ്യർത്ഥിക്കുന്നു. “ഞങ്ങൾക്കും കുടുംബമുണ്ട് ” ഉറപ്പ് തരുന്നു കോവിഡ് പോസിറ്റീവ് ആണങ്കിലും അല്ലെങ്കിലും കറൻ്റ് ഞങ്ങൾ ശരിയാക്കിത്തരും.

about shine nigum

More in Malayalam

Trending

Recent

To Top