Connect with us

ഇരട്ടത്താപ്പുകളുടെ രാജകുമാരി ; മത്സരാർത്ഥിക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ !

Malayalam

ഇരട്ടത്താപ്പുകളുടെ രാജകുമാരി ; മത്സരാർത്ഥിക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ !

ഇരട്ടത്താപ്പുകളുടെ രാജകുമാരി ; മത്സരാർത്ഥിക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ !

ബിഗ് ബോസ് സീസൺ ത്രീയിൽ തുടക്കം മുതൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ മത്സരാർത്ഥിയാണ് റിതു മന്ത്ര. ഈ സീസണിൽ സ്ത്രീകളിൽ ശക്തമായ മത്സരാർത്ഥിയെന്ന് അറിയപ്പെടുന്നത് റിതു മന്ത്രയെയാണ്. അധികം ഒച്ചപ്പാടൊന്നും ബിഗ് ബോസ് വീട്ടിൽ ഉണ്ടാക്കിയിട്ടില്ലെങ്കിലും വ്യക്തമായ നിലപാടുകൾ ഉള്ള വ്യക്തിയാണ് റിതു.

ആരോടും എന്തും മുഖത്തു നോക്കി പറയാനുള്ള ധൈര്യവും അതോടൊപ്പം തന്നെ ക്ഷമയോടെ കാര്യം കേൾക്കാനുള്ള മനസും റിതുവിനെ മറ്റു മത്സരാർത്ഥികളിൽ നിന്നും വ്യത്യസ്തയാക്കുന്നു. കണ്ണൂർ സ്വദേശിനിയായ റിതു മന്ത്ര ബിഗ് ബോസിൽ വരും മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് കൂടാതെ പല സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തു വിജയ് ആയിട്ടുണ്ട്.

എന്നാലിപ്പോൾ റിതുവിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അഡോണി ഒരിക്കൽ റിതുവിനെ വിശേഷിപ്പിച്ച ഇരട്ടത്താപ്പുകളുടെ രാജകുമാരി എന്ന വാക്ക് തലക്കെട്ടായി കൊടുത്താണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

പൂർണ്ണമായ കുറിപ്പ് ഇങ്ങനെ…!
ഇരട്ടത്താപ്പുകളുടെ രാജകുമാരി
ആദ്യ ആഴ്ചയിൽ ലക്ഷ്മി ജോലി ചെയ്യാൻ വരുന്നില്ല എന്ന് കണ്ടു… അത്‌ പറയാൻ പോയ റംസാനോട്.. ഇപ്പൊ പറയണ്ട… വീക്കൻഡിൽ പറയാം എന്ന് പറഞ്ഞ റിതു…
ഇപ്പോൾ പറയുന്നു കാണുന്നത് അപ്പോൾ പറയണം എന്ന്…!
ഐ ലവ് യൂ റംസി… എന്ന് പേപ്പറിൽ എഴുതി കൊടുത്തിട്ട് ഇപ്പോൾ പറയുന്നു റംസാൻ സ്പെഷ്യൽ ഫ്രണ്ട് മാത്രം ആണെന്ന്.

ജാതി അധിക്ഷേപം ചോദ്യം ചെയ്തപ്പോൾ… എന്നിട്ടും ഞാൻ ഇവിടെ നിൽക്കുന്നു എന്ന് കേരളക്കരയെ മുഴുവൻ വെല്ലുവിളിച്ച റിതു.
മണിയുടെ സ്നേഹം ആദ്യം നിരസിച്ചു പുറത്തു മണിക്ക് നല്ല സപ്പോർട്ട് ഉണ്ട് എന്ന് കണ്ടപ്പോൾ മണിയുടെ പുറകെ കൂടാൻ ശ്രമിക്കുന്ന റിതു.
തന്റെ കള്ളത്തരങ്ങൾ പിടിക്കപ്പെടുമ്പോൾ… അയ്യോ ഞാൻ അത്‌ തമാശക്ക് പറഞ്ഞതാ എന്നും പറഞ്ഞു ഒളിച്ചോടുന്ന റിതു

ഒറ്റക്ക് കളിക്കാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് ആദ്യം റംസാനെയും പിന്നെ സൂര്യയെയും അത്‌ കഴിഞ്ഞു മണിക്കുട്ടനെയും, ഡിമ്പൽ വന്നപ്പോൾ മണിക്കുട്ടനെ ഇനി കിട്ടില്ല എന്ന് കണ്ടു വീണ്ടും റംസാനിലേക്കും തിരിച്ചു പോയ വ്യക്തിത്വം ഇല്ലാത്ത റിതു.
അത്രയും പ്രായം ഉള്ള നോബി യേ വരെ മുഖത്തടിച്ച…. Task കളിൽ ഇടിച്ചും മാന്തി യും ഫിസിക്കൽ അറ്റാക്ക് ചെയ്യുന്ന റിതു..

പണിയെടുക്കാതെ നിൽക്കുമ്പോ ആ പണി ഡിമ്പൽ ചെയ്യുന്നത് കണ്ടാൽ മാത്രം (വേറെ ആര് ചെയ്താലും പ്രശ്നം ഇല്ല ) പ്രശ്നം ഉണ്ടാക്കുന്ന റിതു.
ഒരാളുടെ ലാങ്‌വാജിനെ വരെ പുച്ഛത്തോടെ കണ്ടു കളിയാക്കുന്ന റിതു…
സ്വന്തം കാര്യം നേടാൻ വേണ്ടി മാത്രം മറ്റുള്ളവരോട് Respect കാണിക്കുന്ന റിതു…

എല്ലാരും റിതുവിനെ ക്രിട്ടിസൈസ് ചെയ്യുമ്പോൾ സായിയെ മാത്രം തിരഞ്ഞു പിടിച്ചു അറ്റാക്ക് ചെയ്യുന്ന റിതു.
ഇതൊക്കെ ആണ് എനിക്ക് പെട്ടന്ന് ഓർത്തെടുക്കാൻ പറ്റിയ ജാതി മന്ത്രയുടെ ഗുണങ്ങൾ. നിങ്ങൾക്ക് അറിയുന്നവ കമന്റ് ചെയ്യാം… എന്നാണ് റിതുവിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റ്..

ബിഗ് ബോസ് മലയാളം സീസൺ ത്രീ എന്ന പേജിൽ സിയാ എന്ന വ്യക്തിയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. നല്ല ഒരു മത്സരാർത്ഥിയെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കാതെ എന്നുതൊട്ട് നിരവധി കമന്റുകളും കുറിപ്പിന് വരുന്നുണ്ട്.

about bigg boss rithu manthra

More in Malayalam

Trending