‘സൗഹൃദം മാത്രം നോക്കി വലുതല്ലാത്ത ഒരു രംഗമാണ് അനില്‍ നെടുമങ്ങാട് ചിത്രത്തില്‍ അഭിനയിച്ചത്, അതും പണം പോലും വാങ്ങാതെ’; ദേശീയ പുരസ്കാരം അനില്‍ നെടുമങ്ങാടിന് സമര്‍പ്പിച്ച് സജിന്‍ ബാബു

കഴിഞ്ഞ ദിവസമാണ് ബിരിയാണി എന്ന ചിത്രത്തിലൂടെ സംവിധായകന് സജിന്‍ ബാബു 67ാമത് ദേശീയ പുരസ്കാരം നേടിയത്. പുരസ്കാരം അന്തരിച്ച നടനും സംവിധായകനുമായ അനില്‍ നെടുമങ്ങാടിന് സമര്‍പ്പിച്ചിരിക്കുകയാണ് സജിന്‍ ബാബു. സൗഹൃദം മാത്രം മുന്നില്‍ കണ്ടാണ് അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിച്ചത് എന്നും അതിനാല്‍ തന്നെ ഈ പുരസ്കാരം അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു എന്നും സജിന്‍ ബാബു പറഞ്ഞു.
‘സൗഹൃദം മാത്രം നോക്കി വലുതല്ലാത്ത ഒരു രംഗമാണ് അനില്‍ നെടുമങ്ങാട് ചിത്രത്തില്‍ അഭിനയിച്ചത്. അതും പണം പോലും വാങ്ങാതെയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഈ പുരസ്കാരം സമര്‍പ്പിക്കുന്നു, സജിന്‍ പറഞ്ഞു.
സംസ്ഥാന- ദേശീയ പുരസ്കാരങ്ങള്‍, പദ്മരാജന് പുരസ്കാരം, നിരവധി അന്തര്‍ദേശീയ പുരസ്കാരങ്ങളും ലഭിച്ചു. അതിന്റെ ആവേശത്തിലാണ്. ഒരു തുടക്കക്കാരന് എന്ന നിലയ്ക്ക് ഒരുപാട് പ്രഗത്ഭരായ സിനിമ പ്രവര്‍ത്തകര്‍ക്കൊപ്പം ദേശീയ പുരസ്കാര വേദി പങ്കിടാന്‍ സാധിച്ചു എന്നത് തന്നെ വലിയ സന്തോഷമെന്നും സജിന്‍ ബാബു അറിയിച്ചു.
ബിരിയാണി എന്ന ചിത്രത്തിന് നേരെയുണ്ടായ വിവാദങ്ങളെ എന്നും താന്‍ സ്വീകരിക്കാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു കലാരൂപമാകുമ്പോള് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകും. എല്ലാവരെയും തൃപ്തിപ്പെടുത്തുമാണ് ഒരു കലാരൂപവും ഉണ്ടാക്കാന്‍ സാധിക്കില്ല. ഈ സിനിയമം കണ്ടിട്ടാണല്ലോ വിമര്‍ശിക്കുന്നത്. പല സിനിമകളും വേണ്ടുന്ന വിധത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കാറില്ല’, അദ്ദേഹം വ്യക്തമാക്കി.
പുതിയ സിനിയമയുടെ തിരക്കുകളിലാണ് സജിന്‍ ബാബു. തിരക്കഥ രചനയും കഥാപാത്ര രൂപീകരണവും പൂര്‍ത്തിയായി നില്ക്കുന്ന സിനിമയുടെ പേരും മറ്റു വിവരങ്ങളും ഉടന്‍ പുറത്തുവിടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സജിന്‍ ബാബു.
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് അനശ്വ രാജൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാൻ താരത്തിനായി. ഉദാഹരണം സുജാത മുതൽ...
2024 സുരേഷ് ഗോപിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ ഉള്ളതും സന്തോഷം നൽകുന്നതുമായ ഒരു വർഷമായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പയിരുന്നു അദ്ദേഹത്തിന്റെ മൂത്തമകൾ...