Malayalam
ചിത്രത്തിലെ രംഗങ്ങള്‍ മോശം കമന്റുകളോടു കൂടി അശ്ലീല ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു; പരാതിയുമായി നടന്‍kani
ചിത്രത്തിലെ രംഗങ്ങള്‍ മോശം കമന്റുകളോടു കൂടി അശ്ലീല ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു; പരാതിയുമായി നടന്‍kani
ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്ത ബിരിയാണി എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഒപ്പം ചിത്രത്തെ വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത കനി കുസൃതിയുടെ ഭര്‍ത്താവായി എത്തിയ നടനാണ് തോന്നയ്ക്കല്‍ ജയചന്ദ്രന്‍. എന്നാല്‍ ഇപ്പോഴിതാ തനിയ്‌ക്കെതിരെ പ്രചരിക്കുന്ന ചില ദൃശ്യങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം.
ചിത്രത്തിലെ രംഗങ്ങള്‍ ലൈം ഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു എന്ന പരാതിയോടെയാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്. ബിരിയാണി ഒ.ടി.ടി റിലീസ് ആയതിന് ശേഷം ചിത്രത്തിലെ രംഗങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാന്‍ ആരംഭിച്ചു.
ലൈം ഗിക ദൃശ്യങ്ങള്‍ എന്ന പേരിലാണ് വളരെ മോശം കമന്റുകളോടെ പ്രചരിപ്പിക്കുന്നത്. സിനിമയെ കുറിച്ചുള്ള പോസ്റ്റുകള്‍ക്ക് നേരെയും ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് എന്ന് നടന്‍ പറയുന്നു.
സിനിമ കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണെന്ന് മനസിലാകും. എന്നാല്‍ കാണാത്ത തന്റെ നാട്ടുകാരും ബന്ധുക്കളും അടങ്ങുന്നവര്‍ക്ക് ഇത് മനസിലാവില്ല.
നാട്ടിന്‍പുറത്താണ് താന്‍ ജീവിക്കുന്നത്. അവിടെയുള്ളവര്‍ക്ക് താന്‍ സിനിമയില്‍ അഭിനയിച്ചതാണ് എന്ന് അറിയില്ല. താന്‍ ഏതോ കെണിയില്‍ പെട്ടു എന്നാണ് അവര്‍ കരുതുക എന്ന് നടന്‍ പറയുന്നു.
ഇത്ര നല്ല ചിത്രം ചെയ്തിട്ടും ഇങ്ങനെ സംഭവിക്കുന്നതില്‍ സങ്കടമുണ്ട്. കോവിഡ് ലോക്ഡൗണ്‍ ആയതിനാല്‍ നിമയനടപടി സ്വീകരിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലും നിമയപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് തോന്നയ്ക്കല്‍ ജയചന്ദ്രന്‍ വ്യക്തമാക്കി.
സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് നേരെ നേരത്തെയും വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ സംവിധായകന്‍ തന്നെ രംഗത്തെത്തിയിരുന്നു.
