TV Shows
ആ ഭയം അലട്ടുന്നു, നോബിയെ മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്യുന്നില്ല… തലനാരിഴക്ക് രക്ഷപ്പെടുന്നു! ആ ഒരൊറ്റ കാര്യം സോഷ്യൽ മീഡിയ ആളി കത്തുന്നു; ഇനി രക്ഷയില്ല
ആ ഭയം അലട്ടുന്നു, നോബിയെ മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്യുന്നില്ല… തലനാരിഴക്ക് രക്ഷപ്പെടുന്നു! ആ ഒരൊറ്റ കാര്യം സോഷ്യൽ മീഡിയ ആളി കത്തുന്നു; ഇനി രക്ഷയില്ല
ബിഗ് ബോസ് മലയാളം സീസണ് 3 തുടങ്ങുമ്പോള്‍ പ്രേക്ഷകരുടെ മനസിലെ ജനപ്രീയനായ മത്സരാര്‍ത്ഥി നോബി മാര്‍ക്കോസ് ആയിരുന്നു. സീസണ് പ്രഖ്യാപിച്ചത് മുതൽ നോബി ഷോയിൽ ഉണ്ടാകുമെന്ന് സോഷ്യൽ മീഡിയ പ്രവചിച്ചിരുന്നു. ഒടുവിൽ നോബി ബിഗ് ബോസ്സിൽ എത്തിയതോടെ ആ പ്രവചനം സത്യമായി
എന്നാൽ ഷോ 75 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ നോബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. തന്റെ ജനപ്രീതി കൊണ്ട് മാത്രമാണ് നോബി ബിഗ് ബോസ് വീട്ടില്‍ തുടരുന്നതെന്നും ഒരു മത്സരാര്‍ത്ഥിക്ക് വേണ്ട യാതൊരു മത്സര ബുദ്ധിയും നോബി ഇതുവരേയും പ്രകടിപ്പിച്ചിട്ടില്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
തിങ്കളാഴ്ച ബിഗ് ബോസ്സ് ഹൗസിൽ നടന്ന നോമിനേഷനുമായി ബന്ധപ്പെട്ട സംഭവവികാസമാണ് ഇതിന് ആധാരം. സായ് വിഷ്ണു, ഋതു , സൂര്യ, രമ്യ, മണിക്കുട്ടൻ, റംസാൻ എന്നിവരാണ് 12ാം വാരത്തിലെ എവിക്ഷനിൽ എത്തിയിരിക്കുന്നത്. ഇവർ ആറു പേരും ടോപ്പ് ഫൈവിൽ ഇടം പിടിക്കാവുന്ന മത്സരാർഥികളുമാണ്. കിടിലവും നോബിയും ക്യാപ്റ്റനായ അനൂപുമാണ് ഇത്തവണ നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്.
കിടിലൻ മികച്ച ഗെയിമറാണ്. സാധാരണ എവിക്ഷനിൽ എത്താറുമുണ്ട്. എന്നാൽ നോബി അധികം നോമിനേഷനിൽ എത്താറില്ല. ഇപ്പോഴിത ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നോബിയെ നോമിനേറ്റ് ചെയ്യാത്തതിൽ ഹൗസ് അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനമണ് ഉയരുന്നത്. താരതമ്യേനെ ബിഗ് ബോസ് ഹൗസിൽ ഏറ്റവും കുറച്ച് നോമിനേഷനിൽ വന്നിരിക്കുന്ന മത്സരാർഥിയാണ് നോബി മാർക്കോസ്. എല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണ് നോബിക്കുള്ളത്.ഈ സൗഹൃദമാണ നോബിയെ നോമിനേഷനിൽ നിന്ന് രക്ഷപ്പെടുത്തുന്നതത്രേ.
നോബി ഇനിയും ഹൗസിൽ നിന്നിട്ട് കാര്യമില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഷോ അവസാനിക്കാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉളളത്. ഇനിയുള്ള ദിവസങ്ങളിൽ കടുത്ത കടമ്പകളാകും മത്സരാർഥികൾക്ക് മറി കടക്കേണ്ടി വരുക. എന്നാൽ നോബിക്ക് മത്സരത്തിനോടൊപ്പം നീങ്ങാൻ കഴിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഹൗസിലെ മറ്റ് അംഗങ്ങളുടെ കരുണ്യം കൊണ്ടാണ് താരം നിലനിൽക്കുന്നതെന്നു പ്രേക്ഷകർ പറയുന്നു.
നോബിക്കെതിരെ വ്യക്തമായ കാരണങ്ങൾ ഉണ്ടായിട്ടും നോമിനേറ്റ് ചെയ്യാത്ത മത്സരാർഥികൾക്ക് നേരേയും വിമർശനം ഉയരുന്നുണ്ട്. ഇമേജിനെ ഭയന്നാണ് നോബിയെ നോമിനേറ്റ് ചെയ്യാത്തത് എന്നാണ് പ്രേക്ഷകർ പറയുന്നത്. നോബിയെ നോമിനേറ്റ് ചെയ്താൽ അത് തങ്ങളെ നെഗറ്റീവ് ആയി ബാധിക്കുമോ എന്ന ഭയവും മറ്റുള്ളവർക്കുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. അടുത്ത ആഴ്ച എല്ലാരേയും നോമിനേഷനിൽ ഇടട്ടെ എറ്റവും ബസ്റ്റ് ആയവരെ പ്രേക്ഷകർ ഫൈനലിലേക്ക് തീരുമാനിക്കട്ടെ എന്നും സോഷ്യൽ മീഡിയയിൽ കമന്റ് ഉയരുന്നുണ്ട്.
