Connect with us

പപ്പയുടെ ആഗ്രഹം ഡിംപിൽ സാധിച്ച് കൊടുക്കുമോ.. പ്രേക്ഷകർ ഉറ്റുനോക്കുന്നു… നെഞ്ച് നീറി ഡിംപിൽ

TV Shows

പപ്പയുടെ ആഗ്രഹം ഡിംപിൽ സാധിച്ച് കൊടുക്കുമോ.. പ്രേക്ഷകർ ഉറ്റുനോക്കുന്നു… നെഞ്ച് നീറി ഡിംപിൽ

പപ്പയുടെ ആഗ്രഹം ഡിംപിൽ സാധിച്ച് കൊടുക്കുമോ.. പ്രേക്ഷകർ ഉറ്റുനോക്കുന്നു… നെഞ്ച് നീറി ഡിംപിൽ

ഫെബ്രുവരി 14 ന് ബിഗ്ഗ് ബോസ് മലയാളം സീസൺ 3 യുടെ വീട്ടിലേക്ക് രണ്ടാമത് എത്തിയ ഡിംപൽ ഭാൽ മലയാളി പ്രേക്ഷകർക്ക് പുതുമുഖമായിരുന്നു. മലയാളം അറിയാത്ത വെറുമൊരു മത്സരാർത്ഥി മാത്രമായിട്ടാണ് ഓരോ പ്രേക്ഷകനും ആൻ ഡിംപിലിനെ വിലയിരുത്തിയത്. പിന്നീട് ഒരോ ദിവസം കഴിയുംതോറും ഡിംപൽ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു

50 ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ പ്രേക്ഷകർ ഡിപംലിനെ ടോപ്പ് ഫൈവിലെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 100 ദിവസം ഹൗസിനുളളിൽ ഡിംപൽ പൂർത്തിയാക്കുമെന്ന് സഹമത്സരാർഥികളും ഉറപ്പിച്ചിരുന്നു. എന്നാൽ പ്രവചനങ്ങൾ മാറ്റിമറിച്ചു കൊണ്ടായിരുന്നു ഡിംപൽ പുറത്ത് പോയത്. പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് ഡിംപൽ ഭാൽ ഷോയിൽ നിന്ന് പുറത്ത് പോയത്. ഈയിടെ താൻ ഇനി ഷോയിലേക്ക് തിരിച്ചു വരില്ല എന്നുകൂടെ താരം പ്രഖ്യാപിച്ചതോടെ വലിയ സങ്കടത്തിലാണ് ഡിംപലിന്റെ ആരാധകർ.

ഇപ്പോഴിതാ അവരെ കൂടുതൽ വിഷമത്തിലാക്കുന്ന ഒരു വീഡിയോയുമായാണ് ഡിംപൽ എത്തിയിരിക്കുന്നത്. പപ്പ തനിക്കായി അവസാനമായി ഷൂട്ട് ചെയ്ത ഒരു വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഈസ്റ്റർ ദിനത്തിൽ ബിഗ് ബോസിലേയ്ക്ക് വന്ന വീഡിയോയാണ് ഷെയർ ചെയ്തിരിക്കുന്നത്. മകളോട് 100 ദിവസം പൂർത്തിയാക്കിയതിന് ശേഷം മടങ്ങി വരാനാണ് പിതാവ് പറയുന്നത്.

കാണാതെയും കേൾക്കാതെയും പോയ ഒരു സന്ദേശം. എനിക്കറിയാം പപ്പ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടെന്ന്, ഞങ്ങളെ കാണുന്നുണ്ടെന്നും ഞങ്ങൾക്കുമേൽ അനുഗ്രഹങ്ങൾ ചൊരിയുന്നുണ്ടെന്നും,” വീഡിയോ ഷെയർ ചെയ്തു കൊണ്ട് ഡിംപൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.ഡിംപലിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

നൂറ് ദിവസം നിൽക്കണമെന്ന പപ്പയുടെ ആഗ്രഹം ഡിംപിൽ സാധിച്ച് കൊടുക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിന് വേണ്ടി ബിഗ് ബോസ്സിലേക്ക് മടങ്ങി എത്തണമെന്നുള്ള ആവിശ്യവും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്

മോഡലും സൈക്കോളജിസ്റ്റുമായ ഡിംപൽ ഭാൽ, ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ഈ സീസൺ ഷോയിലേക്ക് കയറിയത്. വീടിനുള്ളിൽ ആദ്യത്തെ വഴക്കിൽ മുതൽ ടാസ്കുകളിൽ വരെ സജീവ സാന്നിധ്യമായിരുന്നു ഡിംപൽ. പന്ത്രണ്ടാം വയസിൽ തന്നെ ബാധിച്ച കാൻസറിൽ നിന്ന് താൻ പോരാടി ജയിച്ച കഥ പല തവണ ഡിംപൽ ഷോയിൽ പറയുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.
സഹോദരി തിങ്കൾ ഭാൽ ആണ് അച്ഛന്റെ വിയോഗം ഡിംപലിനോട് പറയുന്നത് കൺഫെഷൻ റൂമിലെത്തിയ ഡിംപലൽ വിവരമറിഞ്ഞ് അലറി കരയുകയായിരുന്നു. ഉടൻ തന്നെ താരം ഷോ വിട്ട് ദില്ലിയിലേയ്ക്ക് പോകുകയായിരുന്നു. പിന്നീട് താൻ ഇനി ഷോയിലേയ്ക്ക് മടങ്ങി വരില്ലെന്ന് അറിയിക്കുകയായിരുന്നു. മേഹൻലാൽ ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അച്ഛന്റെ മരണാന്തര ചടങ്ങുകൾക്ക് ശേഷം ഡിംപൽ തിരിച്ചെത്തും എന്ന വാർത്തകൾ വന്നിരുന്നുവെങ്കിലും ഇക്കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ കോവിഡ് മാനദണ്ഡങ്ങൾ കാരണം ഡിംപലിനു തിരിച്ചു വരാൻ കഴിയില്ല എന്ന് അവതാരകൻ മോഹൻലാൽ അറിയിച്ചു.

അതുപോലെ തന്നെ ഡിംപലും ഇതേ കാര്യം തന്റെ ഇൻസ്റ്റാഗ്രാമിലൂടെയും ആരാധകരെ അറിയിച്ചിരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന ഈ ക്രൂഷ്വൽ അവസ്ഥയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുക എന്നത് എൻ്റെയും നിങ്ങളുടെയുമൊക്കെ ഉത്തരവാദിത്തമാണെന്നും ഇതേ കാരണം കൊണ്ടു തന്നെ ബിഗ്ബോസ് മലയാളം സീസൺ 3 ലേക്ക് തിരിച്ചെത്താനാവില്ലെന്നും ഡിംപൽ വ്യക്തമാക്കി. കൂടാതെ, ഈ ദുഖകരമായ അവസ്ഥയിൽ തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഡിംപൽ തന്റെ നന്ദി അറിയിക്കുകയും ചെയ്തു.

സാധാരണക്കാരെ പോലെത്തന്നെ ഒട്ടനേകം സെലിബ്രിറ്റികളും ഡിംപലിന്റെ പുറത്തുപോകലിനെ പറ്റി പരാമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വന്നിരുന്നു. മുൻ ബിഗ് ബോസ് മത്സരാർത്ഥി ആര്യ, ഗായിക റിമി ടോമി ഇവരെല്ലാം ഡിംപലിന്റെ സങ്കടത്തിൽ പങ്കുചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു.

More in TV Shows

Trending

Recent

To Top