Connect with us

നോബി മാർക്കോസ് എന്തിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്?; ഇത്തരം പ്രവൃത്തികൾ ഏറ്റവും വലിയ ചതിയാണ്; ഞെട്ടിച്ച ആ വാർത്തയുടെ പിന്നിലെ സത്യാവസ്ഥ; പരാതിയുമായി നടനും സംവിധായകനും; വീഡിയോ പ്രചരിപ്പിച്ചയാളെ ഉടനെ പൊക്കും!

News

നോബി മാർക്കോസ് എന്തിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്?; ഇത്തരം പ്രവൃത്തികൾ ഏറ്റവും വലിയ ചതിയാണ്; ഞെട്ടിച്ച ആ വാർത്തയുടെ പിന്നിലെ സത്യാവസ്ഥ; പരാതിയുമായി നടനും സംവിധായകനും; വീഡിയോ പ്രചരിപ്പിച്ചയാളെ ഉടനെ പൊക്കും!

നോബി മാർക്കോസ് എന്തിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്?; ഇത്തരം പ്രവൃത്തികൾ ഏറ്റവും വലിയ ചതിയാണ്; ഞെട്ടിച്ച ആ വാർത്തയുടെ പിന്നിലെ സത്യാവസ്ഥ; പരാതിയുമായി നടനും സംവിധായകനും; വീഡിയോ പ്രചരിപ്പിച്ചയാളെ ഉടനെ പൊക്കും!

ബിഗ്ബോസ് മൂന്നാം സീസണിൽ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു നോബി മാർക്കോസ്. ഹോട്ടല്‍ കാലിഫോര്‍ണിയ, പുലിമുരുകന്‍, ഇതിഹാസ, നമസ്‌തേ ബാലി, ഷീ ടാക്‌സി, മാല്‍ഗുഡി ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച നോബി സ്റ്റാർ മാജിക്കിലും പ്രേക്ഷകരുടെ പ്രിയ താരമാണ്.

കഴിഞ്ഞ ദിവസം നോബിയുടെ ആരാധകരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത കണ്ട ആരാധകരൊക്കെ അക്ഷരാർത്ഥത്തിൽ ഞെട്ടി. സമുഹമാധ്യമങ്ങളിലുടെയാണ് വാർത്ത പരന്നത്. വാർത്തകേട്ട് മലയാളികൾ ആദ്യമൊന്ന് ഞെട്ടിയെങ്കിലും യാഥാർത്ഥ്യം വെളിപ്പെടുത്തി സംവിധായകന്‍ ഡികെ ദിലീപ് രംഗത്തെത്തി. ഇതോടെയാണ് ആരാധകർക്ക് ശ്വാസം നേരേ വീണത്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾക്കൊപ്പം നോബി മാർക്കോസ് അബോധാവസ്ഥയിൽ കിടക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ കൂടി പ്രചരിച്ചിരുന്നു. നോബി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നതിൻ്റെ ചിത്രങ്ങളും വീഡിയോയും സഹിതമാണ് പ്രചാരണം നടന്നത്.

പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയില്‍ ആരോ എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനെതിരെ ഡി.കെ ദിലീപ് വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്. നോബിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് സിനിമയുടെ ക്ലൈമാക്സ് ചിത്രങ്ങളാണെന്ന് സംവിധായകൻ വ്യക്തമാക്കി.

ഇത്തരം പ്രവൃത്തികൾ തന്നെ പോലെയുള്ള നവാഗത സംവിധായകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതിയാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുള്ളതായും ദിലീപ് അറിയിച്ചു. നോബിയും ഇതിനെതിരെ കേസ് കൊടുക്കുന്നുണ്ട് എന്ന് അദ്ദേഹം അറിയിച്ചു. വ്യാജ വാർത്ത പ്രചരിച്ചതിനു പിന്നാലെ വെഞ്ഞാറമൂട്ടിലെ നോബിയുടെ വീട്ടിലേക്ക് അന്വേഷണങ്ങളും വന്നിരുന്നു.

നോബിയെത്തന്നെയാണ് പല സുഹൃത്തുക്കളും ഫോണിൽ ബന്ധപ്പെട്ടത്. ‘ഞാൻ മിനിഞ്ഞാന്ന് ആത്മഹത്യ ചെയ്തതാണല്ലോ. പിന്നെ എങ്ങനെ എന്നെ ഫോണിൽ കിട്ടി? എന്നായിരുന്നു നോബി തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ തിരിച്ച് ചോദിച്ചത്. താൻ ആദ്യം വാർത്തയല്ല കണ്ടതെന്നും മറിച്ച് ആത്മഹത്യ ചെയ്യുന്നതിൻ്റെ ദൃശ്യങ്ങളാണ് എന്നും തമാശയായി നോബി പറഞ്ഞു.

നോബിയെ അറിയുന്ന നിരവധി പേരെയാണ് ഈ വാർത്ത ആശങ്കയിലാക്കിയത്. നോബിയുടെ ആത്മഹത്യ വാർത്ത പ്രചരിക്കുമ്പോൾ ഭാര്യ തിരുപ്പതിയിലായിരുന്നു. സുഹൃത്തുക്കളാണ് ഭാര്യയോട് നോബിയുടെ ആത്മഹത്യ വാർത്ത പ്രചരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. ഈ സമയം നോബി വിമാന യാത്രയിലായിരുന്നു. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ് നോബിയോട് ഭാര്യ സംസാരിച്ചിരുന്നതാണ്. വിമാനം ഇറങ്ങിയ ഉടൻ നോബി ഭാര്യയെ വിളിച്ചതോടെയാണ് ഭാര്യയ്ക്കും ശരിക്കും ആശ്വാസമായത്.

സോഷ്യൽ മീഡിയ ഉപകാരിയാണെങ്കിൽ ചില സമയത്ത് ഉപദ്രവമാണെന്ന് നോബി പറയുന്നു. ഉപദ്രവം മാത്രമല്ല ഇപ്പോൾ കൊലപാതകവും തുടങ്ങി, റീച്ച് കൂടാൻ ഓരോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ് ചിലർ. നിലവിൽ പ്രചരിക്കുന്ന വിഡിയോ ‘കുരുത്തോല പെരുന്നാൾ’ എന്ന തൻ്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിലേതാണെന്നും നോബി പറഞ്ഞു.ഡി.കെ.ദിലീപ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുരുത്തോല പെരുന്നാള്‍’.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ പെരുവണ്ണാമൂഴിയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മിലാ ഗ്രോസ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് മടപ്പുര മൂവിസിൻ്റെ ബാനറില്‍ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍, ഹരീഷ് കണാരന്‍ എന്നിവര്‍ക്ക് പുറമെ നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹരി നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

സ്‌കൂൾ കാലത്ത് മിമിക്രിയിലും കലാപരിപാടികളും സജീവമായിരുന്ന നോബി ഒരു ടിവി റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചത്. മിനി സ്‌ക്രീനിൽ വ്യക്തമായ അടിത്തറ ആക്കിയ ശേഷമാണ് പിന്നീട് ബിഗ് സ്ക്രീനിലും നോബി എത്തപെടുന്നത്. ബിഗ്ബോസ് മൂന്നാം സീസണിൽ മികച്ച മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു നോബി.

about noby

Continue Reading
You may also like...

More in News

Trending

Recent

To Top