Malayalam
തന്നെ മിമിക്രി പഠിപ്പിച്ചത് എഎ റഹീം ആണ്, പുള്ളി ഭയങ്കര അഭിനയം ആയിരുന്നു; നോബി മാർക്കോസ്
തന്നെ മിമിക്രി പഠിപ്പിച്ചത് എഎ റഹീം ആണ്, പുള്ളി ഭയങ്കര അഭിനയം ആയിരുന്നു; നോബി മാർക്കോസ്
മിമിക്രി വേദികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നോബി മാർക്കോസ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്തേയ്ക്ക് താരം കടന്നുവരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ താരത്തിനായി.
ഹോട്ടൽ കാലിഫോർണിയ, പുലിമുരുകൻ, ഇതിഹാസ, നമസ്‌തേ ബാലി, ഷീ ടാക്‌സി, മാൽഗുഡി ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിലെയും നിറ സാന്നിധ്യമാണ് നോബി. കൂടാതെ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട് നോബി.
ഇപ്പോഴിതാ തന്നെ മിമിക്രി പഠിപ്പിച്ചത് എ.എ റഹീം ആണെന്ന് മിമിക്രി കലാകാരനും നടനുമായ നോബി മാർക്കോസ്. നോബിയെയും എ.എ റഹീമിനെയും കാണാൻ ഒരുപോലെയാണെന്ന് അഖിൽ കവലയൂരും പറഞ്ഞു. ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.
ഞാനും എ.എ റഹീമും അയൽപക്കക്കാരാണ്. സ്കൂളിൽ പഠിക്കുന്ന സമയം. മോണോ ആക്ടും മിമിക്രിയും എന്നെ ആദ്യം പഠിപ്പിക്കുന്നത് എ.എ റഹീം ആണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് പുള്ളി ഭയങ്കര അഭിനയം ആയിരുന്നു. പുള്ളിയുടെ നാടകങ്ങളെല്ലാം വൈറലായിരുന്നു.
എന്നെ കാണുമ്പോൾ ആൾക്കാർ പറയും എഎ റഹീമിന്റെ ഡ്യൂപ്പാണെന്ന്. ഞങ്ങൾ ഒരു ഫംഗ്ഷന് പോയിരുന്നു. സാമ്യം ഉണ്ടെന്ന് പറഞ്ഞ് പലരും കമന്റ് ഇടാറുണ്ട്. അദ്ദേഹത്തോട് പലരും പറഞ്ഞിട്ടുണ്ട്. ടിവിയിൽ ഒരു പയ്യനുണ്ട്, കാണാൻ അതുപോലെ തന്നെയാണെന്ന് അഖിൽ കവലയൂരും പറഞ്ഞു.
സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധ നേടിയാണ് നോബി മാർക്കോസ് സിനിമയിലെത്തുന്നത്. 2010 ൽ കോളേജ് ഡേയ്‌സ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
അനൂപ് മേനോൻ ചിത്രം ഹോട്ടൽ കാലിഫോർണിയ, ആംഗ്രി ബേബീസ് ഇൻ ലവ്, പുലിമുരുകൻ, കുട്ടനാടൻ മാർപാപ്പ, മധുരരാജ, ഷീ ടാക്‌സി, മാൽഗുഡി ഡേയ്‌സ്, നമസ്‌തേ ബാലി, ഗപ്പി, ബഷീറിന്റെ പ്രേമലേഖനം, ലൈക തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. അൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വിവിധ ട്രൂപ്പുകളിൽ മിമിക്രി പരിപാടികൾ അവതരിപ്പിച്ചാണ് അഖിൽ കവലയൂർ ശ്രദ്ധിക്കപ്പെടുന്നത്. ‘ലാൽ ബഹദൂർ ശാസ്ത്രി’യിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കനേഡിയൻ ഡയറി, എസ്‌കേപ്പ്, തേര്, തെക്കൻ തല്ലുകേസ്, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറെ ഹിറ്റായ ‘പ്രീമിയർ പത്മിനി’യിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.