Malayalam
പതിനെട്ട് വയസാകാത്ത കുട്ടികൾ വരെ ഉള്ള സോഷ്യൽ മീഡിയയിൽ തെറി വിളി ഉണ്ട്; എന്നിട്ട് 18+ വാർണിങ് ഉള്ള ചുരുളി സിനിമ കണ്ടിട്ട് അതിൽ തെറി വിളിക്കുന്നു എന്ന് പറയുന്നു ; കിടിലം ഫിറോസ് പറഞ്ഞ വാക്കുകൾ!
പതിനെട്ട് വയസാകാത്ത കുട്ടികൾ വരെ ഉള്ള സോഷ്യൽ മീഡിയയിൽ തെറി വിളി ഉണ്ട്; എന്നിട്ട് 18+ വാർണിങ് ഉള്ള ചുരുളി സിനിമ കണ്ടിട്ട് അതിൽ തെറി വിളിക്കുന്നു എന്ന് പറയുന്നു ; കിടിലം ഫിറോസ് പറഞ്ഞ വാക്കുകൾ!
ബിഗ് ബോസ് മലയാളം സീസൺ ത്രീ അവസാനിച്ചിട്ടും ഇന്നും മലയാളികളുടെ മനസ്സിൽ മത്സരാർത്ഥികൾ നിറഞ്ഞുനിൽക്കുന്നുണ്ട് . മണിക്കുട്ടനായിരുന്നു ബിഗ് ബോസ് സീസൺ 3 യുടെ ടെറ്റിൽ വിന്നർ ആയി മാറിയത് . സായി വിഷ്ണുവിഷ്ണു ആയിരുന്നു രണ്ടാം സ്ഥാനം നേടിയത്. വിജയം നേടിയത് ഇവരൊക്കെയാണെങ്കിലും മത്സരിച്ച എല്ലാവർക്കും മലയാളികളുടെ മനസ്സിൽ ഒരേ പ്രാധാന്യമാണ് ഉണ്ടായിരുന്നത്.
മൂന്നാം സീസണിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുനമുഖങ്ങളും എത്തിയിരുന്നു. നോബി മാർക്കോസും കിടിലൻ ഫിറോസും ഷോയുടെ ഭാഗമായിരുന്നു. അവസാനനിമിഷം വരെ ഇവ ഷോയിൽ നിന്നിരുന്നു. എട്ടാം സ്ഥാനമായിരുന്നു നോബി നേടിയത്. ആറാ സ്ഥാനത്ത് ആയിരുന്നു ഫിറോസ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നോബിയെ കുറിച്ചുള്ള ഫിറോസിന്റെ വാക്കുകളാണ്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നോബിയെ കുറിച്ച് ഫിറോസ് പങ്കുവെച്ച വാക്കുകളാണ്. അവനെന്തു ചെയ്താലും അത് നല്ലതായിരിക്കും! മനസ് നിറയെ സ്നേഹമുള്ള മഞ്ഞുമേഘമെന്നാണ് നോബിയെ കുറിച്ച് ഫിറോസ് പറയുന്നത്.
വാക്കുകൾ വായിക്കാം …ഒരു മഞ്ഞു മേഘമാണ് ഇവൻ. നിറയെ സ്നേഹം ഉറഞ്ഞു മൃദുവായ ,എല്ലാവരോടും ,എല്ലാറ്റിനോടും ചിരിക്കുന്ന, എല്ലാവർക്കും നല്ലതുണ്ടാകാൻ ആഗ്രഹിക്കുന്ന ഒരാൾ. ഒരുമിച്ചു പഠിച്ചു ,കളിച്ചു ,മത്സരിച്ചു വളർന്ന ഒരേ നാട്ടുകാരായ ഞങ്ങൾ വർഷങ്ങൾക്കിപ്പുറം പിന്നെയും അതേ പിള്ളേരാകാറുണ്ട് കാണുമ്പോൾ എല്ലായ്‌പോഴും.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ഒരു വേദിയുടെ പിന്നാമ്പുറത്ത് ഒത്തുചേർന്ന സമയം (ഫോട്ടോ ആ പരിപാടിയുടേതല്ല ),അവനോടൊപ്പം ഒരു സ്കിറ്റ് എനിക്കായി എഴുതിത്തയ്യാറാക്കി സെറ്റ് ആക്കി കാത്തു വച്ചിരുന്നു. നോബിയെന്ന കലാകാരൻ എന്താണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ അവന്റെ ക്യാരക്ടർ മേക്കോവറിൽ വൻ മാറ്റം വരുത്താൻ സാധ്യതയുള്ള അനുജൻ രാഹുൽ എഴുതി അഭിലാഷ് സംവിധാനം ചെയ്യുന്ന ഞാൻ അഭിനയിക്കാനിരുന്ന സിനിമ ഇപ്പോളും പേപ്പർ ഫയലിൽ വിശ്രമം തുടരുകയും ചെയ്യുന്നു.
ആ തുടക്കം സംഭവിക്കാൻ വൈകുന്നതിന്റെ ആകണം ഒരു സങ്കടമുണ്ട് താനും .അന്ന് കണ്ടപ്പോ ഞാൻ ചോദിച്ചു. അളിയാ ,എല്ലാം ഓക്കേ ആണ്. ജീവിതം ഇതുവരെ ഹാപ്പിയുമാണ് .പക്ഷേ രക്ഷപ്പെട്ടോ എന്ന് ചോദിച്ചാൽ ഇല്ല !ഇങ്ങനൊക്കെ അങ്ങു പോകുന്നു. അതെന്താ അളിയാ നീയെന്തരളിയാ പറയണത് ?നെനക്ക് ജോലിയൊണ്ടാ ? ഉണ്ട്. കൂടെ നിന്ന് സ്നേഹിക്കാൻ നെനക്ക് മനസ്സറിയണ മനുഷ്യരൊണ്ടൊ? ഉണ്ട്.
കുടുംബം ഒണ്ടാ? ഉണ്ട്. അന്തസായി പിള്ളാരെ വളത്തുന്നില്ലേ? ഉണ്ട്. സന്തോഷം ഒണ്ടെന്നു നീ തന്നല്ലേ പറഞ്ഞത് ?പിന്നെന്തരാണെടാ തൃശൂര് ഫിറോസെ നിന്റെ രക്ഷപ്പെടൽ(ഞാൻ അച്ചടി ഭാഷ സംസാരിക്കുന്നതുകൊണ്ട് ലവൻ ഇടക്ക് വിളിക്കുന്ന പേരാണ് തൃശൂർ !-വള്ളുവനാടൻ ഭാഷയാണ് അർത്ഥമാക്കുന്നത് ). അല്ല ,ഒപ്പമുണ്ടായിരുന്നവരൊക്കെ സ്വന്തം സിനിമകൾ ചെയ്തളിയാ .നമ്മളെഴുതിയ സ്ക്രിപ്റ്റൊക്കെ നമ്മളെ നോക്കി ചിരിച്ചു തുടങ്ങി.
ഞാനൊരു കാര്യം ചോദിക്കട്ടാ? ഡാ അളിയാ,നീയെന്തടെ ആ ഡയറക്ടർ കഥപറയാൻ വിളിച്ചിട്ട് എടുക്കാത്തത് ? ഞാൻ കൂടെ ഇരുന്നപ്പഴാണ് അനൂപ് വിളിച്ചത്. രണ്ടു വട്ടം അവൻ വിളിച്ച് .തിരക്കായിപ്പോയി അളിയാ .ഒന്നുകിൽ സനാഥാലയം പെയിന്റിങ് ,അല്ലെങ്കിൽ അവിടെത്തന്നെ ചാന്തു കുഴക്കൽ. ഏറെക്കുറെ. നിന്റടുത്ത് ഞാൻ എത്ര ലൊക്കേഷനിൽ “നീ ആ സ്ക്രിപ്റ്റൊക്കെ എടുത്തോണ്ട് വാ അളിയാ. രണ്ടു ദിവസം ഇവിടെ നിക്കാം. എന്റെ മുറിയൊണ്ടെന്ന് പറഞ്ഞ് വിളിച്ച് ? നീ വന്നാ? നീ വിളിക്കുമ്പോ ഞാൻ ഇച്ചിരി ആ -തിരക്ക്. കല്ലുചുമക്കാൻ പോയിരുന്ന് കമ്യുണിറ്റി കിച്ചൺ കെട്ടാൻ. എനിക്കു നല്ല ഓര്‍മയൊണ്ട്.
എല്ലാം പോട്ട് .നിന്റെ കയ്യില് മമ്മുക്കക്ക് സെറ്റ് ആയി ഫുൾ തീർന്ന സ്ക്രിപ്റ്റ് കണ്ടിട്ട് നിനക്ക് പ്രൊഡ്യൂസർ ബാദുഷ ഇക്കാടെ നമ്പറും തന്നിട്ട് നീ വിളിക്കുമെന്ന് അങ്ങേരോട് പറഞ്ഞു സെറ്റ് ആക്കിയിട്ട് നീ വിളിച്ചിട്ട് പോയാ ? വിളിച്ചു അളിയാ. പോക്ക് നടന്നില്ല. ബെസ്റ്റ് .എന്നിട്ട് കുണുകുണാ സങ്കടം പറയണ് -രച്ചപ്പെട്ടില്ലന്നു !(എന്നിട്ടവൻ തന്നെ ചിരിച്ചു ) ശരിയാ അളിയാ. ഞാൻ വേറെന്തൊക്കെയോ ചെയ്യുകയാണ് . (കുറച്ചു നേരം മൗനം ) അളിയാ ഫിറോസെ ,ഞാനൊരു കാര്യം പറയട്ടാ ? നീയാണ് സത്യത്തിൽ രക്ഷപെട്ടത് അളിയാ. നീ ഈ ചെയ്യുന്നതിന്റെ പത്തിലൊന്നു പോലും ഒരുത്തനും കൊല്ലങ്ങൾ ശ്രമിച്ചാ നടക്കാത്ത കാര്യങ്ങളാണ്.
നീയെന്റെ കൂട്ടുകാരനാണെന്ന് പറയുമ്പം എനിക്ക് സത്യമായും സന്തോഷമാണളിയാ. സനാഥലയം നിന്റെ ചിറക് ,ബിഗ് ഫ്രണ്ട്സ് അവരെയൊക്കെ കണ്ടപ്പഴും ആ 44 മക്കളുടെ പഠനം ഏറ്റെടുത്ത അക്ഷര നക്ഷത്രം പരിപാടി സമയത്ത് VOK ടെ പിള്ളേരെ കണ്ടപ്പഴും, നിന്റെ വാപ്പാടെ മുഖത്ത് വന്ന അഭിമാനം ഉമ്മാടെ മുഖത്ത് കണ്ട ഈറൻ അതാണ് അളിയാ രക്ഷപ്പെടൽ.
പറയണവന്മാര് പറയട്ട്. നീ ചെയ്തു കൊണ്ടെയിരി. ഈ ഡയലോഗ് ഇപ്പ എവിടുന്ന് വന്ന് ?വിമർശകരെ പറ്റി നമ്മളതിന് സംസാരിച്ചില്ലല്ലോ? അളിയാ മണ്ടൻ ഫിറോസെ, നീ എന്നല്ല ആരു നല്ലത് ചെയ്താലും ചീത്ത പറയും ചീത്ത ചെയ്താലും ചീത്ത പറയും ഒന്നും ചെയ്തില്ലെങ്കിലും ചീത്ത പറയും ചിന്തിച്ചില്ലെങ്കിൽ പോലും ചീത്ത പറയും.
18+ വാർണിങ് ഉള്ള ചുരുളി സിനിമ കയറിയിരുന്നു കണ്ടിട്ട് അതിൽ തെറി വിളിക്കുന്നു എന്ന് 18 വയസാകാത്ത പിള്ളാരുൾപ്പെടെ ഉള്ള സോഷ്യൽ മീഡിയയിൽ വന്ന് പബ്ലിക്കായി ചുരുളിയിലേക്കാൾ വലിയ തെറി വിളിക്കുന്ന ആൾക്കാരുണ്ട് നാട്ടിൽ. ആ സിനിമ പറയാൻ ശ്രമിച്ചത് അത് കൂടി അല്ലേ? നീ സമയം കൊടുക്ക്. നിന്നെ ആരൊക്കെയോ എവിടൊക്കെയോ നോട്ട് ചെയ്യുന്നുണ്ട് .
വിളി വരും .അപ്പൊ എന്റെ പൊന്നളിയൻ തിരക്കിലാണ് എന്ന് പറയാതെ വണ്ടിയെടുത്തു ചെല്ലണം .നീ ലക്ഷ്യം വച്ചത് നേടി. സനാഥലയം. അത് ഇനി ചിറകും ബിഗ് ഫ്രണ്ട്‌സുമൊക്കെ ചേർന്ന് നല്ല അന്തസ്സായി നോക്കും. ഇനി അളിയന്റെ അടുത്ത ലക്ഷ്യം നടക്കണം. യാത്ര ചെയ്യണം. ഇങ്ങോട്ട് വരാൻ കാക്കാതെ അങ്ങോട്ട് പോണം. അടുത്ത ആഴ്ച ഞാൻ ജോയിൻ ചെയ്യുന്ന പടത്തിന്റെ ലൊക്കേഷനിൽ നീ ഒന്ന് ബാ. രണ്ടു ദിവസം അവിടെ കൂടാം
അളിയാ ,അടുത്തയാഴ്ചയിൽ ഓഓഓഓഓ… നമ്മളില്ലേ, അവനൊരു വല്ലാത്ത ഇൻസ്പിരേഷനാണ്. അറിയാത്തവർക്ക് ജാഡ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന അറിഞ്ഞവർക്ക് ഒരിക്കലും മനസ്സിൽ നിന്ന് മായ്ക്കാനാകാത്ത ഒരു മേഘരൂപൻ. അവനെന്തു ചെയ്താലും അത് നല്ലതായിരിക്കും. അവനോട് നിങ്ങളെന്ത് മോശം ചെയ്താലും അവൻ അത് നല്ലതായേ എടുക്കുകയുമുള്ളൂ. ഒരു നല്ലമ്മയുടെ നൽപുത്രൻ. നീ മുത്താണെടാ സുധാകരാ, യാത്രകൾ ആരംഭിക്കുന്നതായിരിക്കും.. ഫിറോസ് ഫേസ് ബുക്കിൽ കുറിച്ചു.
about kidilam firoz