Malayalam
‘മനുഷ്യര്‍ മരിച്ചാല്‍ ഭൂമി സമൃദ്ധമാവും’ ; ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നത് ഭൂമിയില്‍ നിന്നും ഓക്‌സിജന്‍ പിടിച്ചെടുക്കുന്നതിന് കാരണമാകും ; കങ്കണയുടെ വാക്കുകൾ !
‘മനുഷ്യര്‍ മരിച്ചാല്‍ ഭൂമി സമൃദ്ധമാവും’ ; ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നത് ഭൂമിയില്‍ നിന്നും ഓക്‌സിജന്‍ പിടിച്ചെടുക്കുന്നതിന് കാരണമാകും ; കങ്കണയുടെ വാക്കുകൾ !
രാജ്യത്ത് കൊവിഡ് വ്യാപനം അതീരൂക്ഷമായ അവസ്ഥയിൽ നിരവധി രോഗികളാണ് ഓക്‌സിജന്‍ കിട്ടാതെ വിവിധ സംസ്ഥാനങ്ങളില്‍ മരണത്തിന് ഇരയായത് . ഓക്‌സിജന്‍ ക്ഷാമമെന്നത് രാജ്യത്തെ കൊവിഡ് പ്രതിസന്ധിയെ ഇരട്ടി പ്രത്യാഘാതമുണ്ടാക്കുന്നതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൗത്ത്.
“എല്ലാവരും ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും സിലിണ്ടറുകളില്‍ ഭൂമിയില്‍ നിന്നും ഓക്‌സിജന്‍ പിടിച്ചെടുക്കുകയാണെന്നും ഇത് പ്രകൃതി ചൂഷണരണെന്നും കങ്കണ പറയുന്നു. ഇതിനാല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്നും കങ്കണ പറയുന്നു. ഒപ്പം ഭൂമിക്ക് ഉപകാരമില്ലാത്ത മനുഷ്യര്‍ ഇല്ലാതാവുന്നതില്‍ പ്രശ്‌നമില്ലെന്നും കങ്കണ പറയുന്നു.
‘ ഓര്‍ക്കുക, ഒരു പ്രാണി പോലും ഈ ഭൂമിയില്‍ നിന്ന് ഇല്ലാതായാല്‍ അത് മണ്ണിന്റെ പ്രത്യുല്‍പാദനത്തെയും മാതൃഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പക്ഷെ മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും. നിങ്ങള്‍ ഭൂമിയുടെ പ്രണയിതാവോ ശിശുവോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അനാവശ്യമാണ്,’ കങ്കണ ട്വിറ്റ്വറിൽ കുറിച്ചു .
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയും ആരോഗ്യ മേഖല വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കങ്കണ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത് . സോഷ്യല്‍ മീഡിയയില്‍ സജീവമായ കങ്കണ ഇതുവരെയും രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പറഞ്ഞിട്ടില്ല. അതേസമയം കൊവിഡ് പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഉടനടി പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.
മറ്റ് ബോളിവുഡ് താരങ്ങള്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കല്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കുമ്പോള്‍ കങ്കണ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലും സര്‍ക്കാരിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. പതിവായി സാമൂഹിക പ്രശ്നങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ കുറിച്ചുകൊണ്ട് നടി എത്താറുണ്ട്.
about kankana
