News
നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ തുടരുക ദയവായി സാഹസികത കാണിക്കാന്‍ നല്ല സമയമല്ല; കങ്കണ
നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ തുടരുക ദയവായി സാഹസികത കാണിക്കാന്‍ നല്ല സമയമല്ല; കങ്കണ
കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ മഴക്കെടുതിയില്‍ 19 മരണങ്ങളാണ് ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വരും ദിവസവും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കനത്ത മഴയും വെള്ളപൊക്കവും തുടരുന്ന സാഹചര്യത്തില്‍ ഹിമാചല്‍ പ്രദേശിലേക്ക് ആരും യാത്ര ചെയ്യരുതെന്ന അഭ്യര്‍ഥനയുമായി നടി കങ്കണ റണാവത്ത്. പ്രളയത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പങ്കുവച്ചാണ് നടിയുടെ കുറിപ്പ്.
ഹിമാചല്‍ പ്രദേശിലേക്ക് യാത്ര ചെയ്യരുത്…. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ അതീവ ജാഗ്രതയിലാണ്… നിര്‍ത്താതെയുള്ള മഴ നിലച്ചാലും വരും ദിവസങ്ങളില്‍ നിരവധി ഉരുള്‍പൊട്ടലുകളും നദികളില്‍ വെള്ളപ്പൊക്കവും ഉണ്ടാകും. ഈ മഴയുള്ള കാലാവസ്ഥയില്‍ ഹിമാചല്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക.
ഹിമാലയത്തിലെ സ്ഥിതി നല്ലതല്ല. എന്നിരുന്നാലും അസാധാരണമായി ഒന്നുമില്ല. എല്ലാത്തിനുമുപരി, മഴക്കാലത്ത് ഇത് ഇങ്ങനെയാണ്. തമാശയല്ല, നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ തുടരുക. ദയവായി സാഹസികത കാണിക്കാന്‍ നല്ല സമയമല്ല. ബിയാസ് അതിന്റെ അലറുന്ന രൂപത്തിലാണ്.
ഗര്‍ജ്ജിക്കുന്ന ശബ്ദം കൊണ്ട് നിങ്ങള്‍ക്ക് ഹൃദയാഘാതം ഉണ്ടാകും. മഴക്കാലത്ത് ഹിമാചലിലേക്ക് പോകരുത്” എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കങ്കണ കുറിച്ചിരിക്കുന്നത്.