Connect with us

തേജസ് ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം, ഇതിന് പകരമായി തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ നടി ഉപയോഗിച്ചു; കങ്കണ റണാവത്ത് വഞ്ചിച്ചെന്ന് ബിജെപി നേതാവ്

Bollywood

കങ്കണ റണാവത്ത് വഞ്ചിച്ചെന്ന് ബിജെപി നേതാവ്. അടുത്തിടെ റിലീസ് ചെയ്യുന്ന കങ്കണയുടെ ഏറ്റവും പുതിയ സിനിമയായ തേജസിനെച്ചൊല്ലിയാണ് ബിജെപി നേതാവായ മായങ്ക് മധൂര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിനിമക്കുവേണ്ടി തന്നെ ഉപയോഗപ്പെടുത്തിയശേഷം വാഗ്ദാനങ്ങള്‍ പാലിക്കാതെ നടി ഒഴിവാക്കിയെന്നാണ് അദേഹം പറയുന്നത്.

തേജസ് എന്ന ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് കങ്കണ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പകരമായി തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ നടി ഉപയോഗിച്ചതായും ഇയാള്‍ ആരോപിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാരുമായി ബന്ധപ്പെടാന്‍ താന്‍ കങ്കണയെ സഹായിച്ചതായും മധുര്‍ പറഞ്ഞു. രാജ്നാഥ് സിങ്ങുമായി രണ്ട് മണിക്കൂര്‍ കൂടിക്കാഴ്ച താന്‍ സംഘടിപ്പിച്ച് നല്‍കിയിരുന്നു.

എയര്‍ഫോഴ്സ് ബേസില്‍ ‘തേജസ്’ സിനിമയുടെ ചിത്രീകരണത്തിന് അനുമതി വാങ്ങാന്‍ കങ്കണയെ സഹായിച്ചത് താനാണെന്നും ഇയാള്‍ പറയുന്നു. ഇതിനെല്ലാം പകരമായി സിനിമയില്‍ ഒരു വേഷം അവര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനം നടി പാലിച്ചില്ലെന്നാണ് മായങ്ക് മധൂര്‍ പറയുന്നത്.

കങ്കണ നായികയാകുന്ന ‘തേജസ്’ ഒക്ടോബര്‍ 20ന് റിലീസ് ചെയ്യും. എയര്‍ഫോഴ്സ് പൈലറ്റിന്റെ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. കങ്കണ നായികയാകുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനുണ്ട്. കങ്കണ സ്വന്തം സംവിധാനത്തില്‍ ഇന്ദിരാഗാന്ധിയാകുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. ടെറ്റ്‌സുവോ നഗാത്തയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തന്‍വി കേസരി പശുമാര്‍ഥിയാണ് ‘എമര്‍ജന്‍സി’യുടെ അഡിഷണല്‍ ഡയലോഗ്‌സ് ഒരുക്കുന്നത്.

More in Bollywood

Trending

Recent

To Top