നായാട്ടിലെ മണിയന്‍ പൊലീസ് നിങ്ങളുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലായിരിക്കും; ജോജുവിന് ആശംസകളുമായി ചാക്കോച്ചൻ
43-ാം ജന്മദിനം ആഘോഷിക്കുന്ന ജോജു ജോര്‍ജിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍.
മലയാള സിനിമാ മേഖലയില്‍ തന്റേതായ മുദ്ര പതിപ്പിച്ച ‘മാന്‍ വിത്ത എ സ്‌കാര്‍’, ഇപ്പോള്‍ മറ്റ് ഭാഷകളിലും ഇതാവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന വ്യക്തിക്ക് ജന്മദിനാശംസകള്‍. പിന്നെ, നായാട്ടിലെ മണിയന്‍ പൊലീസ് നിങ്ങളുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് കുഞ്ചാക്കോ കുറിച്ചിരിക്കുന്നത്.
ജോജുവും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രം നായാട്ടിലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരത്തിന്റെ ആശംസ.
ചിത്രത്തില്‍ പൊലീസ് വേഷത്തിലുള്ള ജോജുവിനെയും മകന്‍ ഇസ്ഹാക്കിനെ എടുത്തു നില്‍ക്കുന്ന കുഞ്ചാക്കോ ബോബനെയും കാണാം. അതേസമയം, ജോജുവിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് താരത്തിന്റെ കുടുംബം.
ജോജുവിന്റെ ഹിറ്റ് ചിത്രമായ ജോസഫിലെ ചിത്രം ആലേഖനം ചെയ്ത കേക്കും മക്കള്‍ തയ്യാറാക്കിയ ആശംസാകാര്‍ഡുകളും ഒക്കെയായി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ അവര്‍ സൂപ്പര്‍ സ്റ്റാര്‍, ഹാപ്പി ബര്‍ത്ത് ഡേ അപ്പ എന്നിങ്ങനെയുള്ള ആശംസാകാര്‍ഡുകളാണ് മക്കളായ അപ്പു, പാത്തു, പപ്പു എന്നിവരും ഭാര്യ ആബ്ബയും ചേര്‍ന്നും ഒരുക്കിയത്.
