നടൻ സിദ്ധാർഥ് പലപ്പോഴും ബിജെപി രാഷ്ട്രീയത്തിനെതിരായി പരസ്യ പോസ്റ്റുകൾ ഇട്ട് രംഗത്തുവരാറുണ്ട്. നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട് ശക്തമായി തന്നെ തന്റെ നിലപാടുകൾ പരസ്യപ്പെടുത്തുന്നത് സിദ്ധാർത്ഥിന്റെ വേറിട്ട നിലപാടിനെ കാണിക്കുന്നു എന്നുതന്നെയാണ് സിദ്ധാർത്ഥ് ആരാധകരും അഭിപ്രായപ്പെടുന്നത്. എന്നാലിപ്പോൾ നടന് സിദ്ധാര്‍ഥിനെതിരെ ബിജെപിയുടെ വധ ഭീഷണിയും തെറി വിളിയും നടക്കുകയാണ് .
സിദ്ധാര്‍ഥ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തതതാണ്. 500ലധികം കോളുകളാണ് വന്നത്. എല്ലാം വധ ഭീഷണിയും, റേപ്പ് ഭീഷണിയും തെറിവിളിയുമാണെന്നാണ് താരം ട്വീറ്റ് ചെയ്തത്.
എല്ലാ നമ്പറുകളും പൊലീസിന് കൈമാറിയിരിക്കുകയാണ്. തിനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്തത് കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കൊവിഡ് സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥയെ ചൂണ്ടിക്കാട്ടി സിദ്ധാര്‍ഥ് നിരവധി വിമര്‍ശനങ്ങളാണ് നടത്തിയിരിക്കുന്നത്. ഇതിന് മുമ്പും മോദി സര്‍ക്കാരിന്റെ കടുത്ത വിമര്ശകന് തന്നെയായിരുന്നു സിദ്ധാര്‍ഥ്.
‘എന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തു. 500 അധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാവരും എനി്ക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ്പ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്പറു റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും.’ സിദ്ധാര്‍ഥ് പറഞ്ഞു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...