Connect with us

15 വര്‍ഷങ്ങള്‍ക്ക് ശേഷം ബൈക്ക് ഓടിച്ച് മംമ്ത മോഹന്‍ദാസ്; താന്‍ ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ലെന്നത് സന്തോഷം തരുന്നുവെന്നും താരം

Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബോള്‍ഡ് ആന്‍ഡ് ക്യൂട്ട് താരമാണ് മംമ്ത മോഹന്‍ദാസ്. സോഷ്യല്‍ മീഡിയയില്‍ വളരം സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാരഉണ്ട് മംമ്ത.

ഇപ്പോഴിതാ നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോട്ട്സ്റ്റര്‍ ഓടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് ബംഗളൂരുവിലെ വീഥികളിലൂടെ ധാരാളം ബൈക്ക് ഓടിച്ചിട്ടുണ്ടെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.

പതിനഞ്ചു വര്‍ഷത്തിന് ശേഷവും താന്‍ ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ലെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും താരം കുറിക്കുന്നു.

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോട്സ്റ്റര്‍ 48 എന്ന ബൈക്കാണ് മമ്ത ഓടിക്കുന്നത്. 1202 സിസി എന്‍ജിന്‍
ഉപയോഗിക്കുന്ന ബൈക്കിന് 96 എന്‍എം ടോര്‍ക്കുണ്ട്. ഏകദേശം പത്തുലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

More in Malayalam

Trending

Recent

To Top