Connect with us

കാത്തിരിപ്പുകൾക്ക് വിരാമം! മണിക്കുട്ടൻ ബിഗ് ബോസ്സിലേക്ക് തിരിച്ചെത്തുന്നു!വമ്പൻ ട്വിസ്റ്റ്

Malayalam

കാത്തിരിപ്പുകൾക്ക് വിരാമം! മണിക്കുട്ടൻ ബിഗ് ബോസ്സിലേക്ക് തിരിച്ചെത്തുന്നു!വമ്പൻ ട്വിസ്റ്റ്

കാത്തിരിപ്പുകൾക്ക് വിരാമം! മണിക്കുട്ടൻ ബിഗ് ബോസ്സിലേക്ക് തിരിച്ചെത്തുന്നു!വമ്പൻ ട്വിസ്റ്റ്

പ്രേക്ഷക പിന്തുണ കൂടുതലുളള മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു മണിക്കുട്ടന്‍. ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം. എന്നാൽ കഴിഞ്ഞ ദിവസം ഹൗസിൽ നിന്നും സ്വമേധയ മണിക്കുട്ടൻ പുറത്ത് പോവുകയായിരുന്നു.

താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഏറെ ഞെട്ടലോടെയും കണ്ണീരോടെയുമാണ് മത്സരാർത്ഥികൾ കേട്ടത്. മണിക്കുട്ടൻ പോയതിന് പിന്നാലെ ബിഗ് ബോസില്‍ തിരിച്ചുവരണമെന്ന അഭ്യര്‍ത്ഥനയുമായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അങ്ങനെ പ്രേക്ഷകരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടിരിക്കുകയാണ്

ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ മണിക്കുട്ടന്‍ ബിഗ് ബോസ് വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്‌റെ അവസാനമാണ് മണിക്കുട്ടന്‍ തിരിച്ചെത്തുന്ന പ്രൊമോ വീഡിയോ കാണിച്ചത്. ഛോട്ടാ മുംബൈയിലെ തലാ എന്ന പാട്ടിനൊപ്പമാണ് മണിക്കുട്ടൻ ഹൗസില്‍ വീണ്ടും പ്രവേശിച്ചത്. മണിക്കുട്ടനെ കണ്ടതും രമ്യയും ഡിംപലും കിടിലം ഫിറോസുമെല്ലാം വന്ന് കെട്ടിപ്പിടിക്കുന്നുണ്ട്.

അതേസമയം മണിക്കുട്ടന്‌റെ തിരിച്ചുവരവ് കഴിഞ്ഞ ദിവസം മുതല്‍ പലരും സോഷ്യല്‍ മീഡിയയില്‍ പ്രവചിച്ചിരുന്നു. മണിക്കുട്ടന്‍ പോവില്ലെന്നും എന്തായാലും തിരിച്ചെത്തുമെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറഞ്ഞത്.

ബിഗ് ബോസിന്‌റെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് എംകെ കാഴ്ചവെച്ചത്. ബിഗ് ബോസില്‍ സൈലന്റായി ഗെയിം കളിക്കുന്ന ആളെന്നാണ് മണിക്കുട്ടനെ കുറിച്ച് സഹമല്‍സരാര്‍ത്ഥികളെല്ലാം പറഞ്ഞത്. അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കാതെ ആവശ്യമുളള കാര്യങ്ങളില്‍ മാത്രം ഇടപെടുന്ന രീതിയായിരുന്നു ഹൗസില്‍ മണിക്കുട്ടന്റെത്. സൂര്യ പ്രണയം തുറന്നുപറഞ്ഞ സമയത്തെല്ലാം ഇനിയൊരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തിലെത്തും എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.

തനിക്ക് പ്രണയമില്ലെന്നും സൂര്യയോട് ഇഷ്ടവും ബഹുമാനവും മാത്രമാണുളളതെന്നും മണിക്കുട്ടന്‍ പറഞ്ഞു. ബിഗ് ബോസിന്‌റെ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ സൂര്യ മണിക്കുട്ടന് സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. സന്ധ്യയുമായുളള പ്രശ്‌നവും സൂര്യയുമൊക്കെയാണ് മണിക്കുട്ടന്‍റെ പിന്മാറ്റത്തിന് കാരണമെന്നാണ് പലരും പറഞ്ഞത്.

മണിക്കുട്ടന്‍ പോയതില്‍ കൂടുതല്‍ സങ്കടപ്പെട്ടത് അടുത്ത സുഹൃത്തായ ഡിംപല്‍ ഭാലായിരുന്നു. പോവുന്നതിന് മുന്‍പ് ഡിംപലിനോട് കൂടുതല്‍ സമയം മണിക്കുട്ടൻ സംസാരിച്ചിരുന്നു. അതേസമയം മണിക്കുട്ടന്‍ തിരിച്ചുവന്നപ്പോള്‍ എറ്റവും കൂടുതല്‍ സന്തോഷിച്ചതും ഡിംപലാണ്. മജ്‌സിയയെ പോലെ തന്നെയാണ് തനിക്ക് മണിക്കുട്ടനും എന്ന് മുന്‍പ് ഡിംപല്‍ ഹൗസില്‍ തുറന്നുപറഞ്ഞിരുന്നു. തുടക്കം മുതല്‍ പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോയത്. ഏതായാലും മണിക്കുട്ടന്‍ വരുന്ന പുതിയ എപ്പിസോഡിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

More in Malayalam

Trending

Recent

To Top