Connect with us

ഡിമ്പുവിന്റെ ലാസ്റ്റ് ക്യാമറ നോക്കി പപ്പാ ഇന്നത്തെ ഈ ടാസ്ക് കണ്ടാൽ എന്ത് പറയുമെന്ന് പറഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞു…… പാവം ആ സമയം അറിയുന്നില്ലല്ലോ! ഡിമ്പു… വീ ഓള്‍ ലവ് യൂ, ബി സ്‌ട്രോംഗ്; കുറിപ്പുമായി അശ്വതി

Malayalam

ഡിമ്പുവിന്റെ ലാസ്റ്റ് ക്യാമറ നോക്കി പപ്പാ ഇന്നത്തെ ഈ ടാസ്ക് കണ്ടാൽ എന്ത് പറയുമെന്ന് പറഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞു…… പാവം ആ സമയം അറിയുന്നില്ലല്ലോ! ഡിമ്പു… വീ ഓള്‍ ലവ് യൂ, ബി സ്‌ട്രോംഗ്; കുറിപ്പുമായി അശ്വതി

ഡിമ്പുവിന്റെ ലാസ്റ്റ് ക്യാമറ നോക്കി പപ്പാ ഇന്നത്തെ ഈ ടാസ്ക് കണ്ടാൽ എന്ത് പറയുമെന്ന് പറഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞു…… പാവം ആ സമയം അറിയുന്നില്ലല്ലോ! ഡിമ്പു… വീ ഓള്‍ ലവ് യൂ, ബി സ്‌ട്രോംഗ്; കുറിപ്പുമായി അശ്വതി

പതിവ് തെറ്റാതെ കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ്സ് എപ്പിസോഡിനെ വിലയിരുത്തി നടി അശ്വതി. ബിഗ് ബോസിലെ വീക്ക്‌ലി ടാസ്‌ക്ക് എപ്പിസോഡിനെ കുറിച്ചാണ് അശ്വതി പറയുന്നത്.

അതെ സമയം തന്നെ മണിക്കുട്ടന്‌റെ തിരിച്ചുവരവും ഡിംപലിനോട് അച്ഛന്‌റെ വിയോഗം ബിഗ് ബോസ് പറഞ്ഞതുമൊക്കെ നടിയുടെ പോസ്റ്റിലുണ്ട്.

അശ്വതിയുടെ വാക്കുകളിലേക്ക്

പണക്കിലുക്കം തുടങ്ങി. ഋതുവിന്റെ ടാർഗറ്റ് അനൂപ് ആണ്. അനൂപിന്റെ കോയിൻ സ്വന്തമാക്കാൻ
ഡിമ്പൽ ചാടി മറിഞ്ഞാണ് കോയിൻ എടുത്തത്.. ഞാൻ പേടിച്ചു പോയി. എല്ലാരും കോയിൻ ദേഹത്തു നിറച്ചു അങ്കിൾ ബൺസും ആന്റി ബൺസും ആയിട്ടാണ് നടപ്പ്. രണ്ടാംഘട്ടത്തിലേക്ക് നാണയപ്പെരുമ. വ്യത്യസ്തമായ കോയിനുകൾ വീട്ടിൽ ഒളിപ്പിച്ചിരിക്കുന്നത് കണ്ടു പിടിക്കുക. ബിഗ്ഗ്ബോസ്സ് ക്ലൂ നൽകി..”ദോശക്കു നല്ല രുചിയാണ് “..എല്ലാരും അടുക്കളയിലേക്ക്. കോയിൻ കിട്ടിയത് സൂര്യക്ക്.

സൂര്യയെ ഡിമ്പലും രമ്യയും ഋതുവും വളഞ്ഞു കോയിന് വേണ്ടി. ഉടനെ സായി “ആ പാവത്തിനെ വെറുതെ വിടൂ “എന്ന ഡയലോഗുമായി എൻട്രി. ഋതു കോർക്കുന്നു എന്നു കണ്ടപ്പോൾ പോയി. ഡിമ്പുവിനെ ഇന്ന് കാണുമ്പോൾ ഒക്കെ ചങ്കിൽ എന്തോ ഒരു വേദന ആണ്. നാളെ ഡിമ്പു ബിഗ്‌ബോസ് ഹൌസ്നോട് വിട പറഞ്ഞു ഇറങ്ങുവാണ് എന്നാണ് കേട്ടത്. നാളെ മണിക്കുട്ടൻ കയറുമെന്നും. സന്തോഷിക്കണോ, സങ്കടപ്പെടണോ എന്നറിയാത്ത ഒരു അവസ്ഥ.

നാണയപ്പെരുമ മൂന്നാം ഘട്ടത്തിലേക്കു..2 പേരായി 5 ഗ്രൂപ്പ്‌ തിരിയുക, ഒപ്പം കിട്ടുന്ന ഡൈഞ്ചർ കോയിൻ ആരുടെയെങ്കിലും ദേഹത്ത് ഒട്ടിക്കുക ബസ്സർ ശബ്ദം വരുമ്പോൾ ആരുടെ ദേഹത്താണോ ആ കോയിൻ അവരുടെ 50% കോയിൻ നഷ്ട്ടമാകും. സൂര്യയ്ക്ക് ആണ് അത് ആദ്യം കിട്ടിയത് വളരെ തന്ത്രപരമായി അത് ഋതുനെ ഏൽപ്പിച്ചു ആള് സ്കൂട്ട് ആയി. ഋതുവും, സൂര്യയും, കിടിലുവും ടോയ്‌ലെറ്റിൽ കയറി വാതിലടച്ചു. അതെന്തൊരു മോശം പരിപാടി.

ഇടയ്ക്കു കിടിലു ഇറങ്ങി. സൂര്യയുടെ കൈയിൽ ഡെയ്ഞ്ചര്‍ കോയിൻ കിട്ടിയാൽ അതപ്പോ തന്നെ ഋതുവിനെ ഏൽപ്പിച്ചു ആള് രക്ഷപെടും. 8ന്റെ പണിയാണ് ഇന്ന് ഋതുവിന് കിട്ടിയത്. അതിലും വല്യ 16ന്റെ പണി ആണ് ബിഗ്‌ബോസ് കൊടുത്തത്. എല്ലാരും നന്നായി കളിച്ചതു കൊണ്ടു അൽപ്പം കൂടി ദൈർഘ്യം ഏറിയ റൗണ്ട് കൊടുത്തു കൊണ്ടു. എല്ലാരും തളർന്നു അനങ്ങാൻ പറ്റാതായി. ഋതു, സൂര്യ, കിടിലു, നോബിചേട്ടൻ അവർ അന്യോന്യം ടാർഗറ്റ് ചെയ്താണ് കളിച്ചതു .

അതുകൊണ്ട് അഡോണി, റംസാൻ, ഡിമ്പു, അനൂപ്, സായി എല്ലാം സേഫ് ആയിരുന്നു. പക്ഷെ ഋതു വളരെ നന്നായി കളിച്ചു. ബസ്സർ അടിച്ചപ്പോൾ ഋതുവിന്റെ കൈയിൽ ആയിരുന്നു ഡെയ്ഞ്ചര്‍ കോയിൻ. So സൂര്യയുടെയും ഋതുവിന്റെയും 50% പോയി. ആഹ് രമ്യ പറഞ്ഞത് പോലെ ആദ്യത്തെ റൗണ്ടിൽ സൂര്യയും ഋതുവും ടോയ്‌ലെറ്റിൽ കയറി ഒളിച്ചിരുന്നതാണ് അവർക്കു വിന ആയതു.

ബിഗ്ഗ്‌ബോസ് ഇന്ന് വളരെ കൂൾ ആയിരുന്നു. ഡിമ്പുവിന്റെ ലാസ്റ്റ് ക്യാമറ നോക്കി പപ്പാ ഇന്നത്തെ ഈ ടാസ്ക് കണ്ടാൽ എന്ത് പറയുമെന്ന് പറഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞു. പാവം ആ സമയം അറിയുന്നില്ലല്ലോ. ഡിമ്പു… വീ ഓള്‍ ലവ് യൂ, ബി സ്‌ട്രോംഗ്, ഓള്‍ പ്രയേര്‍സ്‌.

More in Malayalam

Trending

Recent

To Top