Malayalam
പ്രായമായ ഒരു യുവതി പ്രായം കുറഞ്ഞൊരാളെ പ്രണയിച്ചാൽ…; അർജുന്റെ ചിന്തിപ്പിക്കുന്ന വാക്കുകൾ…!
പ്രായമായ ഒരു യുവതി പ്രായം കുറഞ്ഞൊരാളെ പ്രണയിച്ചാൽ…; അർജുന്റെ ചിന്തിപ്പിക്കുന്ന വാക്കുകൾ…!
ബോളിവുഡ് സുന്ദരി മലൈക അറോറയും അര്‍ജുൻ കപൂറും. ലിവിങ് ടു ഗെദർ റിലേഷൻഷിപ്പിലാണന്നത് എല്ലാവരും ചർച്ചയാക്കിയ വിഷയമാണ് . ഇതുവരെ തങ്ങളുടെ ബന്ധം അവര്‍ ഔദ്യോഗികമാക്കിയിട്ടില്ല, വിവാഹത്തിലേക്ക് എത്തിയിട്ടുമില്ല. എങ്കിലും ഇവർ ഒരുമിച്ചാണെപ്പോഴും.
അടുത്തിടെ ഒരു അഭിമുഖത്തിൽ അര്‍ജുൻ, മലൈകയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘എത്ര മാന്യയാണ് അവരെന്നത് ഞാനേറെ ഇഷ്ടപ്പെടുന്നു. ഇരുപതാമത്തെ വയസ്സിൽ ജോലി ചെയ്യാൻ തുടങ്ങിയ ഒരു സ്ത്രീയിൽ നിന്ന് ഇന്നുവരെ അവർ ജീവിതത്തിലൂടെ കടന്നുപോയ വഴികള്‍ ഏറെയാണ്. സ്വന്തം വ്യക്തിത്വമുള്ള ഒരു സ്വതന്ത്ര സ്ത്രീ. അവര്‍ പരാതിപ്പെടുന്നതായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അവരുടെ മുഖത്തു നിന്നും ഒരു നെഗറ്റിവിറ്റിയും ഞാൻ കണ്ടിട്ടില്ല.
ഓരോ കാര്യങ്ങളെക്കുറിച്ചുള്ള ആഖ്യാനം മാറ്റാൻ അവർ ശ്രമിക്കുന്നതും ഞാൻ കണ്ടിട്ടില്ല. അന്തസ്സോടെ ജോലി ചെയ്ത് അവരുടെ കാര്യങ്ങള്‍ നോക്കി ഏവരേയും സന്തോഷത്തിലായിരിക്കാൻ അനുവദിക്കുന്ന ഒരു ജീവിതം നയിക്കുകയാണവര്‍, അവരിൽ നിന്ന് ഞാൻ എന്നും പഠിക്കുകയാണ്. ഞങ്ങള്‍ തമ്മിലുള്ള വയസ്സിലെ വ്യത്യാസം ഒരു പ്രശ്നമല്ല, ഇത് രണ്ട് മനസ്സുകളുടേയും ഹൃദയത്തിന്‍റേയും ബന്ധമാണല്ലോ. വയസ്സായ ഒരാള്‍ ഒരു യുവതിയെ പ്രണയിച്ചാൽ സമൂഹം പ്രശംസിക്കാറുണ്ട്, പക്ഷേ പ്രായമായ ഒരു യുവതി തന്നേക്കാള്‍ പ്രായം കുറഞ്ഞൊരാളെ പ്രണയിച്ചാൽ അവര്‍ക്കത് നിരാശജനകമായിരിക്കും’, അര്‍ജുൻ പറഞ്ഞിരിക്കുകയാണ്.
തന്‍റെ അമ്മ മോന കപൂര്‍, സഹോദരി അൻഷുല, അര്‍ദ്ധ സഹോദരിമാരായ ജാൻവി, ഖുശി എന്നിവരിൽ നിന്നും താൻ പഠിച്ച കാര്യങ്ങളും അര്‍ജുൻ പങ്കുവെച്ചിട്ടുണ്ട്. ‘അൻഷുല തന്‍റെ ഇമോഷൻസ് ഒരിക്കലും മൂടിവയ്ക്കാത്തവളാണ്. എന്‍റെ ജീവിതത്തിലും ജോലിയിലും ഞാനത് സ്വായത്തമാക്കാൻ ശ്രമിക്കുന്നുണ്ട്. നേരെവാ നേരെപോ മനോഭാവത്തിൽ ഏറെ സത്യസന്ധമായി ജീവിക്കാൻ സഹായിക്കുന്നതാണത്. ഏറെ ജിജ്ഞാസയുള്ളവളാണ് ജാൻവി, എപ്പോഴും പഠിക്കാൻ ആഗ്രഹിക്കുന്നവളാണെന്നും’ അര്‍ജുൻ പറയുകയുണ്ടായി.
ബോളിവുഡ് സുന്ദരി മലൈക അറോറയും യുവനടന്‍ അര്‍ജുന്‍ കപൂറും തമ്മിലുള്ള പ്രണയം സമയത്ത് ഗോസിപ്പ് കോളത്തിൽ നിറഞ്ഞു നിന്നിരുന്ന വാർത്തായിരുന്നു. ഇരുവരും ഒന്നിച്ചാണ് താമസവും യാത്രയുമൊക്കെ. ഇരുവരെയും ചർച്ചയാക്കിയതിന് പ്രധാനകാരണം മലൈകയെക്കാളും വളരെ പ്രായം കുറവാണ് അര്‍ജുന് എന്നുള്ളതാണ്.
അടുത്തിടയായിരുന്നു അര്‍ജുനുമായി മലൈകയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത് . ഡയമണ്ട് റിങ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് മലൈക അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് മാത്രമല്ല കൈയിലെ മോതിരം വ്യക്തമാക്കുന്നത് പോലെ ഒരു ഗ്ലാസും പിടിച്ച് നില്‍ക്കുന്ന ചിത്രവും വിവാഹനിശ്ചയത്തിന്റെ മോതിരമാണെന്ന് സൂചന നല്‍കുന്ന ക്യാപ്ഷനുമാണ് കൊടുത്തിരുന്നത്.
ഈ മോതിരം എത്ര സ്വപ്‌നമാണ്. അതിനെ സ്‌നേഹിക്കുന്നു. സന്തോഷം ഇവിടെ തുടങ്ങുന്നു. നിങ്ങളുടെ ജീവിതത്തിലെ പ്രണയത്തിന് പൂര്‍ണത നല്‍കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതിന് വേണ്ടിയുള്ള മനോഹരമായ മോതിരങ്ങള്‍ ലഭിക്കുന്നത് എവിടെയാണെന്നും നടി മെന്‍ഷന്‍ ചെയ്തിരിക്കുകയാണ്.
2017 മുതലാണ് അർജുനും മലൈകയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. അർബറാസ് ഖാനാണ് മലൈകയുടെ മുൻ ഭർത്താവ്. 2017ൽ വിവാഹമോചനം നേടി. ആ ബന്ധത്തിൽ ഒരു കുട്ടിയും മലൈകയ്ക്കുണ്ട്.
ABOUT ARJUN KAPOOR
