Connect with us

ആറ് വർഷത്തെ ഡേറ്റിങ്ങിനൊടുവിൽ അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞു?; വൈറലായി വീഡിയോ

Bollywood

ആറ് വർഷത്തെ ഡേറ്റിങ്ങിനൊടുവിൽ അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞു?; വൈറലായി വീഡിയോ

ആറ് വർഷത്തെ ഡേറ്റിങ്ങിനൊടുവിൽ അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞു?; വൈറലായി വീഡിയോ

നിരവധി ആരാധകരുള്ള ബോളവുഡ് താരങ്ങളാണ് അർജുൻ കപൂറും മലൈക അറോറയും. ഇപ്പോഴിതാ ആറ് വർഷത്തെ ഡേറ്റിങ്ങിനൊടുവിൽ ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം പ്രചരിച്ച വീഡിയോയാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് പിന്നിൽ. ഡൽഹിയിൽ വെച്ച് നടന്ന പ്രശസ്ത ഫാഷൻ ഡിസൈനർ കുനാൽ റവാലിന്റെ ഷോയിൽ മലൈകയും അർജുൻ കപൂറും പങ്കെടുത്തിരുന്നു.

അർജുനൊപ്പം ആരാധകർ സെൽഫിയെടുക്കുന്നതിനിടെ മലൈക നടന്നുപോകുകയായിരുന്നു. സെൽഫിയെടുക്കുന്നത് നിർത്തി മലൈകയ്ക്ക് അർജുൻ വഴിയൊരുക്കി. എന്നാൽ അർജുനെ മലൈയ്ക കണ്ടതായി പോലും ഭാവിക്കാതെ നടന്ന് പോകുകയായിരുന്നു. ഇത്തവണ മലൈകയും അർജുനും രണ്ടായണ് ചടങ്ങിനെത്തിയത്. മാത്രമല്ല റാമ്പ് ഷോയ്ക്കിടയില്ലും അടുത്തിരിക്കാതെ മാറിയാണിരുന്നത്.

വർഷങ്ങളായി പ്രണയത്തിലാണ് അർജുനും മലൈകയും. 2019ലാണ് സോഷ്യൽ മീഡിയയിലൂടെ ഇവർ പ്രണയം സ്ഥിരീകരിച്ചത്. സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മലൈക അർജുനുമായി പ്രണയത്തിലാകുന്നത്. 1998-ൽ വിവാഹിതരായ അർബാസിനും മലൈകയ്ക്കും അർഹാൻ എന്നൊരു മകനുണ്ട്.

2016-ലാണ് ഇരുവരും വേർപിരിഞ്ഞത്. അർബ്ബാസ് ഖാന്റെയും സൽമാൻ ഖാന്റെയും സഹോദരി അർപ്പിതയുമായി അർജുൻ പ്രണയത്തിലായിരുന്നു. പിന്നീട് ഇവർ വേർപിരിഞ്ഞു.

തന്നേക്കാൾ 12 വയസ് കുറവുള്ള അർജുനെ പ്രണയിക്കുന്നതിന്റെ പേരിൽ മലൈക സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. നിലവിൽ അർജുൻ 39 വയസും മലൈക ഇപ്പോൾ 51 വയസുമുണ്ട്. അർജുൻ കപൂറും സോനാക്ഷിയും തമ്മിൽ നേരത്തെ റിലേഷൻഷിപ്പ് ഉണ്ടായിരുന്നു.

എന്നാൽ ഒരു വർഷത്തിനു ശേഷം ഇരുവരും പിരിഞ്ഞു. അതിനു ശേഷമാണ് മലൈക വരുന്നത്. സോനാക്ഷിയുടെ വിവാഹം ഈയിടെയാണ് കഴിഞ്ഞത്. ദിൽ സെ ചിത്രത്തിലെ ചെയ്യ, ചെയ്യ ഉൾപ്പെടെ മികച്ച ബോളിവുഡ് ഫാസ്റ്റ് നമ്പറുകൾ മലൈകക്ക് സ്വന്തമായുണ്ട്. സിനിമക്കൊപ്പം പ്രൊഡക്ഷനിലും അറോറ നിറഞ്ഞ് നിന്നിരുന്നു.

More in Bollywood

Trending