Connect with us

അര്‍ജുന്റെ കവിളില്‍ ഉമ്മ വെച്ച് മലൈക അറോറ; വൈറലായി പുതുവത്സര ചിത്രങ്ങള്‍

News

അര്‍ജുന്റെ കവിളില്‍ ഉമ്മ വെച്ച് മലൈക അറോറ; വൈറലായി പുതുവത്സര ചിത്രങ്ങള്‍

അര്‍ജുന്റെ കവിളില്‍ ഉമ്മ വെച്ച് മലൈക അറോറ; വൈറലായി പുതുവത്സര ചിത്രങ്ങള്‍

ബോളിവുഡിലെ പ്രണയജോഡികളാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. പുതുവര്‍ഷത്തില്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. അര്‍ജുന്റെ കവിളില്‍ ഉമ്മ വയ്ക്കുന്ന മലൈകയെയാണ് ചിത്രത്തില്‍ കാണുന്നത്.

ഹലോ 2023, പ്രണയവും പ്രകാശവും എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചത്. ലൈറ്റുകൊണ്ട് അലങ്കരിച്ച വലിയ മരത്തിനു മുന്നില്‍ നിന്നുകൊണ്ടാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.

നിരവധി പേരാണ് ഇരുവര്‍ക്കും പുതുവര്‍ഷാശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുന്നത്. പ്രണയജോഡികളെന്നും മികച്ച കപ്പിളെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് ഏറെ.

ഒന്നിച്ചാണ് ഇരുവരും ന്യൂ ഇയര്‍ ആഘോഷിക്കുന്നത്. ബോളിവുഡ് നടന്‍ വരുണ്‍ ധവാനും ഭാര്യ നടാഷ ധലാലും ഇവര്‍ക്കൊപ്പമുണ്ട്. ഇവര്‍ക്കൊപ്പമുള്ള ന്യൂഇയര്‍ ഈവിന്റെ ചിത്രങ്ങളും മലൈകയും അര്‍ജുനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. 2019ലാണ് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

More in News

Trending